ആദർശ രാഷ്ട്രീയത്തിന് രണ്ടു പതിറ്റാണ്ട് ........
1994 ഏപ്രിൽ 23 ന് ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ ഹൈവാനെ ഗാലിബ് അകാഡമി ഹാളിൽ മഹാനായ മഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് വിളിച്ച് ചേർത്ത രാജ്യത്തെ വിവിധ ഭാഗ ങ്ങളിൽ നിന്നായുള്ള അറുനൂറോളം സാമൂഹിക-സാംസ്‌കാ രിക-രാഷ്ട്രീയ നേതാക്കളുടെ വിപുലമായ ദേശീയ കണ്‍ വെൻഷനിൽ വെച് രൂപീകരിച്ച ഇന്ത്യൻ നാഷണൽ ലീഗ് എന്ന ആദർശ രാഷ്ട്രീയ പ്രസ്ഥാനം ദു:ർഘടമായ വഴി യിലൂടെ പ്രതിസന്ധികളെ ഓരോന്നോരോന്നായി തരണം ചെയ്തു രാഷ്ട്രീയ ദിശാസന്ധിയിലെ ചരിത്ര പരമായ രണ്ടു പതി റ്റാണ്ട് പിന്നിടുകയാണ് ..... അധികാരസ്വാധീനമോ , ഭരണ നേത്രത്വത്തിന്റെ പിന്തുണയോ , മുന്ന ണി രാഷ്ട്രീയത്തിന്റെ തിണ്ണബലമോ ഇല്ലെന്ന് മാത്രമല്ല അധികാരികളുടെയും ഗവണ്‍മെന്റുകളു ടെയും ശക്തമായ എതിർപ്പുകൾ പലപ്പോഴായി നേരിടേണ്ടി വന്നിട്ടും രണ്ടു പതിറ്റാണ്ട് ഇന്ത്യൻ നാഷണൽ ലീഗ് ഇന്ത്യൻ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും നിറഞ്ഞു നിന്നത് പാർട്ടി ഉയർ ത്തിപ്പിടിക്കുന്ന മൂല്യാധിഷ്ട്ടിത - ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയമാണ് . 1994 ൽ കേന്ദ്രത്തിൽ നരസിംഹറാവുവും കേരളത്തിൽ കെ . കരുണാകരനും നേത്രത്വം നൽകിയിരുന്ന മതേതര മുഖ വും ഫാസിസ്റ്റ് പ്രവർത്തന ശൈലി യുമുള്ള രണ്ട് അധികാരകേന്ദ്രങ്ങളോട് ഏറ്റുമുട്ടികൊണ്ട് പിറന്ന പാർട്ടി എന്നും അധികാരി വർഗ്ഗത്തിന്റെയും - രാഷ്ട്രീയ മേലാളൻ മാരുടെയും കണ്ണിലെ കരടായിരുന്നു ....
സ്വാതന്ത്രം ലഭിച്ചതിന് ശേഷം ഇന്ത്യയിലെ മുസ്ലിങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും ഇന്ത്യൻ മതേതര - ജനാതിപത്യ സങ്കൽപത്തിനേറ്റ തീരാകളങ്കവുമായിരുന്നു ബാബരി മസ്ജിദിന്റെതകർച്ച . ഇതൊരു സുപ്രഭാദത്തിൽ അപ്രതീക്ഷിതമായി സംഭവിച്ചതല്ല, മാസങ്ങൾക്ക് മുമ്പ് ഫാസിസ്റ്റ് ശക്തികൾ ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിചു കൊണ്ട് നടത്തിയ ആസൂത്രിത - ഫാസിസ്റ്റ് ആക്രമണമാണ് പള്ളിയുടെ തകർച്ചയി ൽ കലാശിച്ചത് . ബാബരി മസ്ജിദിന് ഒരു പോറൽ പോലും ഏൽകാതെ സംരക്ഷിക്കണമെന്ന് ഇന്ത്യയിലെ പരമോന്നത നിയമ നിർമാണ സഭയായ ഇന്ത്യൻ പാർലമെന്റും , പരമോന്നത നീതി പീOമായ സുപ്രീം കോടതി യുടെ ഫുൾ ബെഞ്ചും , ദേശീയോദ്ഗ്രന്ധന സമിതിയും ബി . ജെ . പി . ഒഴിച്ചുള്ള സർവകക്ഷി പ്രതിനിധി സംഘവും പ്രധാന മന്ത്രി പി . വി . നരസിംഹറാവുവിനോടും കേന്ദ്ര സർകാരിനോടും ആവശ്യപ്പെട്ടിരുന്നു ബാബറി മസ്ജിദ് സംരക്ഷിക്കുമെന്ന് പ്രധാന മന്ത്രി യും കേന്ദ്ര സർകാരും രാജ്യത്തിന് പലപ്പോഴായി ഉറപ്പും നൽകിയിരുന്നു. എന്നാൽ എല്ലാ ഉറപ്പു കളും നിബന്ധനകളുംകാറ്റിൽ പറത്തി കൊണ്ട് 1992 ഡിസംബർ 6 ന്റെ ആ കറുത്ത ഞായറാഴ്ച ഫാസിസ്റ്റ് ശക്തികൾ കേന്ദ്രത്തിലെ കോണ്ഗ്രസ് സർകരിന്റെ യും ഉത്തരപ്രദേശിലെ ബി . ജെ . പി . സർകാരിന്റെയും സഹായത്തോടെ ബാബരി മസ്ജിദിന്റെ താഴികകുടങ്ങൾ തല്ലിതകർത്ത പ്പോൾ തകർന്ന് വീണത് കേവലം ഒരു പള്ളി മാത്രമായിരുന്നില്ല വർഷങ്ങളായി നാം കാത്തു സൂക്ഷിച്ച മതേതര - ജനാതിപത്യ രാഷ്ട്രമെന്ന നമ്മുടെ സങ്കൽപവും ലോക രാഷ്ട്ര ങ്ങൾക്കിടയിൽ ഇന്ത്യക്കുണ്ടായിരുന്ന അന്തസ്സും - സൽപേരും കൂടിയായിരുന്നു .............
ബാബറി മസ്ജിദ് തകർക്കാൻ ഫാസിസ്റ്റുകൾക്ക് സഹായം ചെയ്തു കൊടുത്ത കേന്ദ്ര ത്തിലെ കൊണ്ഗ്രെസ്സ് ഗവണ്‍മെന്റിനെതിരെ ഇടതു - മതേതര കക്ഷികൾ ലോകസഭയിൽ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്യാൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗി ന്റെ അഖിലേന്ത്യാ പ്രസിഡന്റും പാർലമെൻറ്ററി പാർട്ടി ലീഡറുമായ ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് എടുത്ത തീരുമാനം മുസ്ലിം ലീഗ് കേരള സംസ്ഥാന നേത്രത്വം അംഗീ കരിക്കാതി രുന്നതോടെ പാർട്ടി ദേശീയ - സംസ്ഥാന നേത്രത്വങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യസമുണ്ടായി . സേട്ടു സാഹിബിന്റെ നേത്രത്വത്തിൽ പാർട്ടി ദേശീയ നേതാക്കൾ പള്ളിക്കും ആദർശത്തിനും വേണ്ടി നിലകൊണ്ടപ്പോൾ ശിഹാബ് തങ്ങളുടെ നേത്രത്വത്തിൽ മുസ്ലിം ലീഗ് കേരള സംസ്ഥാന നേത്രത്വം പള്ളക്കും ആമാശയത്തിനും വേണ്ടി നിലകൊണ്ടു ....സത്യത്തില്‍ ഇന്ത്യന്‍മുസ്‌ലിംകളെ മുഴുവന്‍ അവഹേളിക്കുന്ന നിലപാടാണ് ഇവിടുത്തെ ലീഗുനേതൃത്വം സ്വീകരിച്ചത്. മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ ഒരു ദിവസമെങ്കിലും മന്ത്രിസഭയില്‍നിന്ന് മാറി നിന്നിരുന്നുവെങ്കില്‍ ലീഗിന്റെ ആദര്‍ശ പ്രതിബദ്ധതക്ക് അത് തിളക്കം കൂട്ടിയേനേ...
1990 ലെ ജില്ലാ കൌണ്‍സിൽ ഇലക്‌ഷൻ കഴിഞ്ഞ് ( ജില്ലാ കൌണ്‍സിൽ ഇലക്‌ഷനിൽ മലപ്പുറത്ത് മുസ്ലിം ലീഗ് ഒറ്റക്കും മറ്റു മുഴുവൻ ജില്ലകളിലും എൽ . ഡി . എഫ് . മുന്നണിയും ഭരണം നേടി ) ഏതാനും ആഴ്ചകൾക്ക് ശേഷംകോഴിക്കോട് ലീഗ് ഹൗസിൽ അഖിലേന്ത്യാ പ്രസിടന്റ്റ് സുലൈമാൻ സേട്ട് സഹിബിന്റെയും ജനറൽ സെക്രട്ടറി ജി . എം . ബനാത്ത് വാലയു ടെയും സനിദ്യത്തിൽ ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന ഹൈപവർ കമ്മിറ്റി ( അന്നത്തെ മുസ്ലിം ലീഗി ന്റെ കേരളത്തിലെ പരമോന്നത സമിതി 50 അംഗ ഹൈപവർ കമ്മിറ്റിയായിരുന്നു ) കോണ്‍ഗ്ര സ്സുമായുള്ള മുന്നണി ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു. 1991 ൽ നടക്കാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ ഗ്രസ്സ് പുറത്തിറക്കിയ തെരഞ്ഞെടുപ്പു പ്രകടന പത്രിക യിൽ ബാബരി മസ്ജിദ് സംരക്ഷിക്കുമെന്ന ഉറപ്പ് നൽകിയിട്ടില്ലെന്നും പള്ളിയുടെകാര്യത്തിൽ ഉറപ്പ് ലഭിക്കാത്തത് കൊണ്ട് മുന്നണി ബന്ധം ഉപേക്ഷിക്കുകയാണെന്നും ഇന്നത്തെ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിടന്റ്റ് ഇ . അഹമ്മദ് അവതരിപ്പിച്ച പ്രമേയം യോഗം ഐക്യഖന്ധേന അംഗീകരിക്കുകയായിരുന്നു.
മുസ്ലിം ലീഗ് മുന്നണി വിട്ടതോടെ കോണ്‍ഗ്രസ്സ് ഐകമാന്റ് ലീഗ് നേതാക്കളെ ചർച്ചക്ക് വിളിച്ചു. ഡൽഹിയിൽ നടന്ന മാരത്തോണ്‍ ചർച്ചയിൽ മുസ്ലിം ലീഗിനെ പ്രതിനിധീക രിച്ചു അഖിലേന്ത്യാ പ്രസിടന്റ്റ് സേട്ട് സഹിബ് ജനറൽ സെക്രട്ടറി ജി . എം . ബനാത്ത് വാല, പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങൾ , ഇ . അഹമ്മദ്, എന്നിവരും കോണ്‍ ഗ്രസ്സിനെ പ്രതിനിധീകരിച്ചു എ . ഐ . സി . സി . പ്രസിടന്റ്റ് രാജീവ് ഗാന്ധി , മുതിർന്ന കോണ്‍ ഗ്രസ്സ് നേതാക്കളായ പി . വി . നരസിംഹ റാവു, എൻ . ഡി . തിവാരി , കെ . കരുണാകരൻ , എ . കെ . ആന്റ്റണി എന്നിവരും പങ്കെടുത്തു . മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ ബാബരി മസ്ജിദിന് പൂർണ്ണ സംരക്ഷണം ഉറപ്പു നൽകുന്ന തായി പ്രത്യേകം എഴുതി ചേർക്കാൻ കോണ്‍ഗ്രസ്സ് ഐകമാന്റ് തയ്യാറാവുകയും ഈ ഉറപ്പി ന്റെ അടിസ്ഥാനത്തിൽ മുസ്ലിം ലീഗ് മുന്നണിയിലേക്ക് തിരിച്ചു വരുകയും ചെയ്തു . എന്നാൽ ഈ വാഗ്ദാനം നിറവേറ്റാൻ 1992 ലെ കോണ്‍ഗ്രസ്സ് നേത്രത്വത്തിനും കേന്ദ്ര ഗവണ്‍മെൻറ്റിനും സാധിച്ചി ല്ലെന്ന് മാത്രമല്ല പള്ളി തകർക്കാൻ സംഘ പരിവാർ - ഫാസിസ്റ്റ് ശക്തികൾക്ക് എല്ലാ സഹായവും ചെയ്തു കൊടുത്ത നരസിംഹ റാവു കോണ്‍ഗ്രസ്സിന്റെ മതേതര പാരമ്പര്യം തകർതെന്നും ആയ തിനാൽ നരസിംഹ റാവുവിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും സേട്ട് സഹിബ് വാദിച്ചു .(1990 ൽ മുസ്ലിം ലീഗ് - കോണ്‍ഗ്രസ്സ് നേതാക്കൾ തമ്മിലുണ്ടാക്കിയ കാരാർ പാലിക്ക പെടാതതിനാലും 1990 ൽ മുന്നണി ബന്ധം ഉപേക്ഷിച്ച അതെ സഹാജര്യം നിലനിൽക്കുന്നതിനാലും സേട്ട് സഹിന്റെ ആവശ്യം ന്യായവും മുൻകാല ലീഗ് നേതാക്കളുടെ ആശയാദർശങ്ങളിൽ ഊ ന്നി കൊണ്ടുള്ളതുമായിരുന്നു) അർജുൻ സിംഗ് അടക്കമുള്ള കോണ്‍ ഗ്രസ്സിന്റെ പല തല മുതിർന്ന നേതാക്കളും സംഘ പരിവാർ - ഫാസിസ്റ്റ് ശക്തികളൊഴിചുള്ള ഇന്ത്യയിലെ മുഴുവൻ മതേതര - ജനാധിപത്യ വിശ്വാസികളും ഈ ആവശ്യം ഉന്നയിച്ചപ്പോൾ കേരളത്തിലെ നാലു മന്ത്രി സ്ഥാന ങ്ങളും , അധികാരവും നിലനിർത്താൻ വേണ്ടി ലീഗ് സംസ്ഥാന നേത്രത്വം പള്ളിയെയും , സമുദാ യത്തെയും തള്ളി പറഞ്ഞ് നരസിംഹ റാവുവിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു . പള്ളി തകർ ക്കാൻ സംഘ പരിവാർ - ഫാസിസ്റ്റ് ശക്തികൾക്ക് എല്ലാ സഹായവും ചെയ്തു കൊടുത്ത നര സിംഹ റാവുവിനെ പിന്തുണച്ച ഇന്ത്യയിലെ ഏക മുസ്ലിം സംഘടന കേരളത്തിലെ നിരവധി പള്ളി കളുടെ ഖാസിയായ പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങൾ നേത്രത്വം നൽകുന്ന കേരള ത്തിലെ മുസ്ലിം ലീഗ് നേത്രത്വമായിരുന്നു ........
ബാബറി മസ്ജിദിന്റെ തകർച്ചയോടെ രാജ്യത്ത് വ്യാപകമായി ന്യൂനപക്ഷങ്ങൾക്ക് നേരെ ആസൂത്രിത അക്രമങ്ങൾ ഉണ്ടായപ്പോഴും ഒന്നും ചെയ്യാനാകാതെ കേന്ദ്ര - സംസ്ഥാന സർ കാരുകൾ കയ്യുംകെട്ടി നോക്കിനിന്നു മുസ്ലിം ലീഗ് കേരള നേത്രത്വമാകട്ടെ സേട്ട് സാഹിബിനെ പാർ ടിയിൽ നിന്ന് പുറത്താക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു.അതിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ലോ ഭമായ പിന്തുണയും ലഭിച്ചു.(മുതിർന്ന കോണ്‍ ഗ്രസ് നേതാവ് കെ . കരുണാകരൻ ,കേന്ദ്ര ആഭ്യ ന്തര സഹമന്ത്രിയായിരുന്ന പി എം സഈദ് എന്നിവരുടെ പിൻബലത്തിൽ ) 1993 ആഗസ്റ്റ് ഏഴിന് ചേര്‍ന്ന കേരള സംസ്ഥാന ലീഗ് കമ്മിറ്റി അഖിലേന്ത്യാപ്രസിഡണ് ടിനെ ശാസിച്ചത് ഇതിന്റെ തുട ക്കമായിരുന്നു. 1994 ഫെബ്രുവരി 5, 6 തിയ്യതികളില്‍ പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് വിളിച്ച് ചേർത്ത് പുതിയ സംഭവവികാസങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാൻ അഖിലേന്ത്യാ നേതൃ യോഗം തീരുമാനിച്ചു. ദല്‍ഹി യിലെ റാഫി മാര്‍ഗിലുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്‌ളബ്ബിലെ ഡപ്യൂട്ടി സ്പീക്കര്‍ ഹാളിലായിരുന്നു നാഷണല്‍ എക്‌സിക്യൂട്ടീവ്. വോട്ടവകാശമുള്ള 35 അംഗങ്ങളാണ് ദേശീയസമിതിയില്‍ ഉണ്ടായിരുന്നത്. മന്ത്രിമാര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളാണെങ്കിലും അവ ര്‍ക്ക് വോട്ടവകാശമില്ല. യോഗത്തിനെത്തുന്നവര്‍ക്ക് നിസാമുദ്ദീനിലെ ഗള്‍ഫ് റസ്റ്റ്ഹൗസില്‍ അഖി ലേന്ത്യാ നേതൃത്വം താമസസൗകര്യം ഒരുക്കിയിരുന്നു. സംസ്ഥാനനേതൃത്വം ദേശീയ സമിതിയില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ കുറുക്കുവഴികള്‍ തേടി രോഗശയ്യയിലായിരുന്ന കര്‍ണാടക സ്റ്റേറ്റ് പ്രസി ഡണ്ട് അബ്ദുല്‍ഹമീദിനെ കേരള നേതാക്കള്‍ ദല്‍ഹിയിലെത്തിച്ചിരുന്നു. തലസ്ഥാനത്തെ കൊടും തണുപ്പ് സഹിക്കവയ്യാതെ ആസ്തമ രോഗിയായ അദ്ദേഹം വിമാനമിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ മരണപ്പെട്ടു. അങ്ങനെ വഞ്ചനയുടെയും അധികാരദുരയുടെ ആദ്യത്തെ ഇരയായി ഹമീദ് സാഹിബ് മാറി.യോഗം നടക്കുന്ന കോണ്‍സ്റ്റിറ്റിയൂഷന്‍ ക്‌ളബ്ബും സമിതി അംഗങ്ങള്‍ താമസിച്ച ഗള്‍ഫ് റസ്റ്റ്ഹൗസും പരിസരവും പൂര്‍ണമായും സായുധരായ പൊലീസിനെ വിന്യസിപ്പിച്ച് ഭീക രാന്ധരീക്ഷം സൃഷ്ട്ടിച്ചു .
ഉദ്ഘാടന ദിവസത്തെ യോഗം ഹമീദ് സാഹിബിന്റെ ചരമത്തില്‍ അനുശോചിച്ച് കൊണ്ട് പിരിയേണ്ടിവന്നതിനാല്‍ ചര്‍ച്ചയൊന്നും നടന്നില്ല.35 അംഗ ദേശീയസമിതിയില്‍ ഭൂരിപ ക്ഷമുറപ്പിക്കാൻ യാതൊരു വഴിയും തെളിയാതിരുന്നപ്പോ കേരള നേത്രത്വം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഗുലാം മഹമൂദ് ബനാത്ത്‌വാലയെ മുന്നിൽ നിരത്തി തറ രാഷ്ട്രീയം കളിച്ചു . ഫെബ്രുവ രി 5 ന് രാത്രി ബനാത്ത്‌വാല സേട്ടു സാഹിബിന്റെ വസതിയിൽ കാണാനെത് തി. കേരളഘടക ത്തിന് സേട്ടുവിലും തന്നിലും വിശ്വാസമില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ പദവികള്‍ ഒഴിയു ന്നതാണ് ഉചിതമെന്ന നിര്‍ദേശവുമായാണ് ബനാത്ത്‌വാല എത്തിയത്. സ്ഥാനത്യാഗത്തിന് സേട്ടു വും സന്നദ്ധനായിരുന്നു. എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അപകടം മണത്തറിയാൻ നിഷ്കള ങ്കനായ സേട്ട് സാഹിബിന് കഴിഞ്ഞില്ല എം . എ . ലത്തീഫും ഖമറുല്‍ ഇസ്‌ലാമും പി എം അബൂബക്കറും മറ്റും ബനാത്തുവാലയുടെ കെണിയില്‍ വീഴരുതെന്ന് സേട്ടുവിനോട് അപേക്ഷി ച്ചു നോക്കി. പക്ഷെ ഫലമുണ്ടായില്ല. സേട്ടു സാഹിബ് എന്തുകൊണ്ടോ സിക്രട്ടറിയെ അതിരറ്റു വിശ്വസിച്ചുപോയി. 1994 ഫെബ്രുവരി 6 ന് രാവിലെ 11.30 ന് യോഗം ആരംഭിച്ചത് ബനാത്തു വാലയുടെ സ്വാഗതപ്രസംഗത്തോടെ. കാല്‍നൂറ്റാണ്ടിലേറെ ലീഗിനെ നയിച്ച തങ്ങളുടെ നേതൃത്വം
( സേ ട്ട് സാഹിബ് , ബനാത്തുവാല) പാര്‍ട്ടിക്ക് അപര്യാപ്തമാണെന്ന് ചിലര്‍ പറയുന്നു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി സേട്ടുവും താനും ചെയ്ത സേവനങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ അദ്ദേഹം പ്രസംഗത്തിനൊടുവില്‍ പദവിയില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ജനറ ല്‍സെക്രട്ടറി പദം ഒഴിയുകയാണെന്നും പ്രഖ്യാപിച്ചു . യോഗത്തില്‍ ആധ്യക്ഷ്യംവഹിച്ച സേട്ടു സാഹിബും സഹപ്രവര്‍ത്തകന്റെ അതേ പാത തന്നെ പിന്തുടര്‍ന്ന് പ്രസിഡണ്ട് പദം ഒഴയുന്ന തായി പ്രഖ്യാപിച്ചു. പകരം ഊര്‍ജസ്വലരായവരെ തെരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുകയും ചെ യ്തു. തുടര്‍ന്നു ബനാത്തുവാലയുടെ പേര് കേരളഘടകം പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദേശി ക്കുന്നതാണ് കണ്ടത്! സേട്ടുസാഹിബിന്റെ പേര് തമിള്‍നാട്ടില്‍ നിന്നുള്ള അഡ്വ. എം എ ലത്തീഫും നിര്‍ദേശിച്ചു. സേട്ടു സാഹിബ് ഉടന്‍ തന്നെ താന്‍ പിന്‍വലിക്കുന്നതായി അറിയിച്ചു. ബനാത്തുവാലയാകട്ടെ മൗനംകൊണ്ട് സ്ഥാനാര്‍ഥിത്വം അംഗീകരിച്ചതോടെ അദ്ദേഹം പ്രസിഡ ണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എ കെ എ അബ്ദുസ്സമദ് ജനറല്‍സെക്രട്ടറിയായി. മുഹമ്മദ് മുദനെ ട്രഷററാക്കി. അങ്ങനെ സേട്ടുവിനെ വെട്ടാന്‍ കേരളഘടകം ബനാത്തുവാലയെ മുന്നില്‍നിര്‍ത്തി നടത്തിയ വഞ്ചന വിജയംകണ്ടു. ബനാത്തുവാലയുടെ ഈ കൊടുംചതി കണ്ട് എം എ ലത്തീഫ് പറഞ്ഞുപോയി... യു റ്റൂ ബ്രൂട്ടസ്!... മികച്ച പർലമെന്റെരിയനും , ദേശീയ നേതാവുമായ ബനാത്തുവാല സ്വന്തം നെറ്റിയിൽ ഒറ്റുകാരൻ എന്ന മുദ്ര സ്വയം ചാർത്തി ......
ബനാത്തുവാലയുടെ നെറി കെട്ട രാഷ്ട്രീയ കളിയിലൂടെ സേട്ടുസാഹിബിനെ അഖിലേന്ത്യാ പ്രസിടന്റ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ലീഗ് കേരള ഘടഗതിന് സാധിച്ചെങ്കിലും പ്രഫ : മുഹമ്മദ് സുലൈമാൻ ,എം എ ലത്തീഫ്, ഖമറുല്‍ ഇസ്ലാം,അഡ്വ. ഇഖ്ബാല്‍ സഫർ തുട ങ്ങിയ ഭൂരിപക്ഷം ലീഗ് ദേശീയ നേതാക്കളും ആത്മാർത്ഥ തയുള്ള ആയിരക്കണക്കിന് സാധാരണ പ്രവർത്തകരും സേട്ട് സാഹിബിനോ പ്പമായിരുന്നു . സ്വതന്താനന്തരഭാരതത്തിൽ നേത്രത്വദാരി ദ്രമനുഭവിച്ച ഇന്ത്യൻ മുസ്ലിങ്കളുടെയും - പിന്നോക്ക വിഭാഗത്തിന്റെയും പൊതു നേത്രത്വം ഏറ്റെ ടുത്തു കൊണ്ട് ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് 1948 മാർച്ച് 10 ന് മദ്രാസ്സിൽ വെച്ച് രൂപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് , അണമുറിഞ്ഞെത്തിയ പ്രതിസന്ധികളെ വക ഞ്ഞുമാറ്റി ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിന്റെ നേതൃത്വത്തില്‍ വളര്‍ന്നുവന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്,ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹി ബ് മുതല്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടുവരെയുള്ള നേതാക്കള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ മെച്ച പ്പെട്ട ഒരിടം ഉണ്ടായിരുന്നു. മീറത്തിലും മുറാദാബാദിലും ബഗല്‍പൂരിലും ജബല്‍പൂരിലും അഹ മ്മദബാദിലും ബിഹാറിലും ആസാമിലെ നെല്ലിയിലും ഹൈദരബാദിലുമുണ്ടായ വര്‍ഗീയക ലാ പങ്ങളില്‍ ദുരിതബാധിതരെ സഹായിക്കാനും ആശ്വസിപ്പിക്കാനും വിഷയം പാര്‍ലമെന്റില്‍ തന്മയത്വത്തോടെ അവതരിപ്പിക്കാനും അവര്‍ക്ക് സാധിച്ചിരുന്നു.സീതിസാഹിബും സി എച്ചും ബാഫഖിതങ്ങളും കേരളത്തിന് പുറത്തും ശ്രദ്ധിക്കപ്പെട്ടത് അവര്‍ ഈ സനാതന ധര്‍മഭൂമിയില്‍ നിര്‍വഹിച്ച എണ്ണമറ്റ സേവനങ്ങള്‍ മൂലമാണ്.ഇസ്മാഈല്‍ സാഹിബും , ബാഫഖി തങ്ങളും , സീതിസാഹിബും സി എച്ചും ഉയർത്തി പിടിച്ച രാഷ്ട്രീയ മൂല്യങ്ങളിൽനിന്നു വ്യതി ജലിച്ചു മുസ്ലിം ലീഗ് സംസ്ഥാന നേത്രത്വം അധികാര രാഷ്ട്രീയത്തിന്റെ പിന്നാലെ പോയപ്പോഴാണ് ഇന്ത്യൻ മുസ്ലി ങ്കളുടെയും - പിന്നോക്ക വിഭാഗത്തിന്റെയും പൊതു നേത്രത്വം ഏറ്റെടുത്തു കൊണ്ട് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ഇന്ത്യൻ നാഷണൽ ലീഗ് രൂപീകരിക്കാൻ തീരുമാനിച്ചത് . പാർട്ടി പ്രവർത്തകരെ കള്ളകേസിൽ കുടുക്കാനും പാർട്ടി ഓഫീസിലേക്ക് കല്ലെറിയാനും സേട്ട് സാഹി ബി ന്റെ കോലം കത്തിക്കാനും വന്ദ്യനായ സേട്ട് സാഹിബിന് ഉടുമുണ്ട് പൊക്കി കാണിക്കാനും അഹങ്കാരവും ഭരണ സ്വാധീനവും കൊണ്ട് ലീഗ് നേത്രത്വത്തിനു സാധിച്ചെങ്കിലും സേട്ട് സാഹി ബും ഇന്ത്യൻ നാഷണൽ ലീഗും മുന്നോട്ട് വെച്ച ആശയ സംവാദത്തിന് മറുപടി നൽകാൻ രണ്ടു പതിറ്റാണ്ടിനു ശേഷവും മുസ്ലിം ലീഗ് നേത്രത്വ ത്തിന് സാധിച്ചിട്ടില്ല .......
1994 ഏപ്രിൽ 2 3 ന് ഇന്ത്യൻ നാഷണൽ ലീഗ് രൂപീകരിച്ച് കൊണ്ട് സേട്ട് സാഹിബ് പ്രധാനമായി ചൂണ്ടിക്കാട്ടിയത് ബാബറി മസ്ജിദിന്റെ തകർച്ച യോടെ ഇന്ത്യയിൽ ഒറ്റ കക്ഷി ഭരണം അവസാനി ചിരിക്കുന്നെന്നും ഇനി ഇന്ത്യയിൽ വരാൻ പോകുന്നത് കൂട്ടു കക്ഷി ഭരണ ങ്ങളായിരിക്കുമെന്നും ( ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷം ഇന്നു വരെ ഇന്ത്യയിൽ ഒറ്റ കക്ഷി ഭരണം ഉണ്ടായിട്ടില്ല എന്നത് സേട്ട് സാഹിബിന്റെ രാഷ്ട്രീയ ദീർഘവീക്ഷണത്തിന്റെ ഏറ്റ വും വലിയ ഉദാഹരണമാണ് ) ആയതിനാൽ ഫാസിസ്റ്റ് ശക്തികൾക്കും ഫാസിസത്തെ താലോലി ക്കുന്ന നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ്സിനും ( നരസിംഹ റാവു കോണ്‍ഗ്രസ്സ് നേത്രത്വ ത്തിൽ നിന്ന് മാറി പള്ളി പൊളിക്കാൻ കൂട്ട് നിന്നതിനു ഇന്ത്യയിലെ മതേതര - ജനാധിപത്യ വിശ്വാസി കളോടും, മുസ്ലിംങ്കളോടും,പരസ്യ മയി മാപ്പ് പറയുകയും നഷ്ട്ടപെട്ട മതേതര പ്രതിചായ കോണ്‍ഗ്രസ്സ് വീണ്ടെടുക്കുകയും ചെയ്താൽ കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തും ) ബദലായി മതേതര ശക്തികളുടെ മുന്നണി രൂപപ്പെടണമെന്നുമായിരുന്നു . ( 1999 അ വസാനത്തോടെ നരസിംഹ റാവു കോണ്‍ ഗ്രസ് നേത്രത്വ ത്തിൽ നിന്ന് മാറി സോണിയാ ഗാന്ധി കോണ്‍ഗ്രസ്സ് പ്രസിടന് ടാകുകയും പള്ളി പൊളിക്കാൻ കൂട്ട് നിന്നതിനു ഇന്ത്യയിലെ മതേതര - ജനാധിപത്യ വിശ്വാസികളോടും, മുസ്ലിംങ്കളോടും,പരസ്യ മയി കോണ്‍ ഗ്രസ്സിന്റെ പേരിൽ സോണിയാ ഗാന്ധി മാപ്പ് പറയുകയുംദേശീയ തലത്തിൽ നഷ്ട്ടപെട്ട മതേതര പ്രതിചായ കോണ്‍ഗ്രസ്സ് വീണ്ടെടുക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ അതിനെ ആദ്യമായി സ്വാഗതം ചെയ്തത് സേട്ട് സാഹിബും ഇന്ത്യൻ നാഷണൽ ലീഗുമായിരുന്നു . ) സേട്ട് സാഹിബും ഇന്ത്യൻ നാഷണൽ ലീഗും മുന്നോട്ട് വെച്ച മതേതര ബദൽ എന്ന ആശയത്തോട് ഇന്ത്യയിലെ ഇടതുപക്ഷ മടക്കമുള്ള മതേതര കക്ഷികൾ പുറം തിരിഞ്ഞ് നിന്നത്തിന്റെ ഫലമാണ് രണ്ടു തവണ ബി . ജെ . പി . യും സഖ്യ കക്ഷികളും രാജ്യം ഭരിച്ചത് . 2004 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര ത്തിൽ രൂപം കൊണ്ട യു , പി . എ . മുന്നണി പത്ത് വർഷം മുമ്പ് സേട്ട് സാഹിബ് മുന്നോട്ട് വെച്ച മതേതര ബദൽ എന്ന ആശയത്തിന്റെ സാക്ഷാൽകാരമായിരുന്നു.
മുന്നണിരാഷ്ട്രീയത്തിന്റെ തിണ്ണബലത്തിൽ ഒരു പഞ്ചായത്തിൽപോലും സ്വന്തമായി മത്സരിച്ചാൽ ജാമ്യ തുക തിരിച്ചു പിടിക്കാൻ കെൽപില്ലാത്ത ഈർകിൽ പാർട്ടികൾക്ക് വരെ എം . എൽ . എ . മാരും മന്ത്രി മാരും ഉണ്ടാകുമ്പോൾ കേരളമടക്കം 14 സംസ്ഥാനങ്ങളിലും, കേരളത്തി ലെ 14 ജില്ലകളിലും , ഭൂരിപക്ഷം മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗ് മുന്നണി രാഷ്ട്രീയത്തിന്റെ പുറം പോക്ക് ഭൂമിയിൽ മാറ്റി നിർതപെട്ടെങ്കിലും രണ്ടു പതിറ്റാണ്ടിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കച്ചിതുരുബായത് രാഷ്ട്രീയ വിശുദ്ധിയും,കളങ്കമില്ലാത്ത ആദർശ ബോധവുമുള്ള നിസ്വാർത്ഥ രായ ഒരു പറ്റം പ്രവർത്തകരും അവരുടെ പടനായകൻ സേട്ട് സാഹിബുമായിരുന്നു. ബാബറി മസ്ജിദ്, ഗുജറാത്തടക്കം രാജ്യത്തരങ്ങേരിയ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ , മാറാട് കലാപം,നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് തുടങ്ങിയ സാമുദായിക പ്രശ്നങ്ങളിലും, കരിമണൽ കനനം , എക്സ്പ്രസ്സ് ഹൈവേ , മദ്യ നയം,വിദ്യാഭ്യാസ കച്ചവടം,തുടങ്ങിയ പൊതു വിഷയ ങ്ങളിലും , ഐസ് ക്രീം പെണ്‍വാണിഭം , രാഷ്ട്രീയ- - മാഫിയാ കൂട്ടുകെട്ട് ,അബ്ദുൽ നാസ്സർ മഹദനി യെ അന്യായമായി ജയിലിലടച്ചത് , എന്നീ സാമൂഹിക പ്രശ്നങ്ങളിലും രാജ്യത്തെ കവി വലക രിക്കാനുള്ള സംഘപരിവാർ ശക്തികൾ ക്കെതിരെയും,ആഗോള സാമ്രാജ്യത്ത്വ ഭീകരത ക്കെതിരെ യും നാഷണൽ ലീഗും പോഷക സംഘടനകളും സമയോചിതമായ ഇടപെടൽ നടത്തിയിട്ടുണ്ട് . 1994 നു ശേഷം നടന്ന മുഴുവൻ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ സനിദ്യമുണ്ടായിരുന്നു . മൂല്യ തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന കേരള രാഷ്ട്രീയത്തിൽ "" രാഷ്ട്രീയ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് '' എന്ന പ്രമേയവുമായി 2005 മെയ് 13 , 14തിയതികളിൽ കോഴിക്കോട് നടന്ന ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സമ്മേളനം മുദ്രാവാക്യംകൊണ്ടും ജനബാഹുല്യംകൊണ്ടും ഏറെശ്രദ്ധേയമായി .
രാഷ്ട്രീയ - മത - വ്യക്തി വിരോധങ്ങളും , അഭിപ്രായ വ്യത്യാസങ്ങളും ക്രൂരമായ കൊലപാതകങ്ങളിൽ അവസാനിക്കുന്നു, പെണ്‍വാണിഭ റാക്കറ്റും,ബ്ലൈഡു മാഫിയയും, കൊട്ടേഷൻ സംഘങ്ങളും സമസ്ഥ മേഖലയും കയ്യേറുമ്പോൾ സമൂഹത്തിൽ ആകെ മൊത്തം ജീർണതയും അരാജകത്വവും നിലനിൽക്കുന്നു. സമൂഹത്തിൽ പിടിപെട്ട ജീർണത എല്ലാ അർത്ഥ ത്തിലും സമൂഹത്തിന്റെ ഭാഗമായ രാഷ്ട്രീയത്തിലും - രാഷ്ട്രീയക്കാരിലും കാണപ്പെട്ടു തുടങ്ങിയ താണ് സമീപ്പഭാവിയിൽ രാഷ്ട്രീയതിലുണ്ടായ പുതിയ പ്രതിസന്ധി . ആദർശങ്ങളും, രാഷ്ട്രീയ മൂല്യങ്ങളും , സത്യസന്ധതയും, ആത്മാർഥതയും, വിശുദ്ധിയും , പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉയരത്തി പിടിച്ച് അധികാരത്തിൻറെ ഇടനാഴികളിലും സംശുദ്ധിയോടെ സഞ്ചരി ച്ച ഇന്ത്യൻ മൂല്യധിഷ്ട്ടിത ആദർശരാഷ്ട്രീയത്തിന്റെ എക്കാലത്തെയും വിശ്വരൂപമായിരുന്ന മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് പടുത്തുയർത്തിയ പ്രസ്ഥാനം "" വ്യക്തി ജീവിതത്തിൽ വിശുദ്ധി പൊതു ജീവിതത്തിൽ ആദർശ നിഷ്ട '' എന്ന കാലിക പ്രസക്തമായ ഒരു പൊതു അജണ്ടയോടെ കേരളീയ പൊതു സമൂഹത്തിനു മൊത്തം മാത്രകയായി .സേട്ട് സാഹിബിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ജ്വലിക്കുന്ന സ്മരണകൾ പേറി അഴിമതിയും, അധാർമികതയും പൊതു ജീവിതത്തിന്റെ അലങ്കാര ചിഹ്ന്ങ്ങളായി വാഴ്ത്ത പെടുന്ന സമീപ്പകാല രാഷ്ട്രീയത്തിൽ വ്യക്തി ജീവിതത്തിലും, പൊതു ജീവിതത്തിലും അഴിമതിയുടെ പരമാണു പോലും ഏൽക്കാതെ അടിച്ചമർത്ത പെടുന്നവന്റെയും , പീഡി പ്പിക്ക പെടുന്നവ ന്റെയും മുന്നിൽ സ്വന്തം ജീവിതം കത്തിച്ചുയർത്തി പുതിയ വഴിത്താര കാട്ടിയ സുലൈമാൻ സേട്ടിന്റെ ത്യാഗോജ്വല ജീവിതത്തിൽ നിന്ന് ആവേശമുൾകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന്റെ ജീവിക്കാനുള്ള അവകാശവും അഭിമാനകരമായ അസ്ഥിത്വവും ഉറപ്പു വരുത്തുന്നതിനും ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടത്തിന്റെ ഐതിഹാസിക ചരിത്രം ബാക്കി വെച്ച് പകരംവെക്കാൻ ആളില്ലാത്തവിധം ഇന്ത്യൻ മുസ്ലിംങ്ങ ൾക്ക് നേത്രത്വ ശൂന്യത സമ്മാനിച്ച് കൊണ്ട് വിട പറഞ്ഞ മെഹബൂബെ മില്ലത്തിന്റെ ജീവിത ലക്ഷ്യം സക്ഷാൽകരിക്കാനായി പതിനായിരങ്ങൾ ഇന്ത്യൻ നാഷണൽ ലീഗിന്റെ അർദ്ധ ചന്ദ്രാങ്കി ത ഹരിത പതാകക്ക് കീഴിൽ അണിനിര ന്നപ്പോ ഇന്ത്യൻ ആദർശ രാഷ്ട്രീയത്തിൽ പുതിയ അധ്യായം തുന്നിചേർക്കപെട്ടു . എം . പി . മാരുടെയും , എം . എൽ . എ . മാരുടെയും എണ്ണം നോക്കിയല്ല രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി യായിരിക്കണം ഓരോ പാർട്ടിയോടുമുള്ള സമീപനങ്ങൾ സ്വീകരിക്കേണ്ടത് .ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലെയും സാദാരണ ക്കാരന്റെ ദൈനന്തിന പ്രശ്നങ്ങളിലും സമൂഹത്തി ന്റെ പൊതു പ്രശ്നങ്ങളിലും തങ്ങളുടെ കഴിവിന്റെ പരമാവധി ഇടപെട്ടു കൊണ്ടാണ് നാഷണൽ ലീഗ് രണ്ടു പതിറ്റാണ്ട് പിന്നിടുന്നത് , ഭരണമോ ഭരിക്കുന്നവന്റെ പിൻബലമോ ഇല്ലാതിരുന്നിട്ടും കേരളത്തിലെ ഇടതു - വലതു മുന്നണികൾ രാഷ്ട്രീയ അയിത്തം കൽപിച്ചു മാറ്റിനിർതപ്പെട്ടിട്ടും ഇന്ത്യൻ നാഷണൽ ലീഗിന്റെ പ്രവർത്തനങ്ങൾക്ക് സാബത്തികമായും ശാരീരികമായും മാനസികമായും ഞങ്ങൾക്ക് സഹായ സഹകരണങ്ങൾ ചെയ്തുതന്ന നിരവധി പേർ നമുക്കിടയിലുണ്ട് . പാർട്ടി രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോൾ ഞങ്ങളെ സഹായിച്ചവ രോടും,ഞങ്ങളോട് സഹകരിച്ചവരോടുമുള്ള കടപ്പാട് വാക്കുകളിൽ ഒതുക്കാനാവില്ല . പാർട്ടിയെ ആക്ഷേപിക്കുകയും തള്ളിപറയുകയും ചെയ്യുന്ന വരോടടക്കം മുഴുവൻ മതേതര - ജനാധിപത്യ വിശ്വാസികളോടും ഐ . എൻ . എൽ . എന്ന ഈ ആദർശ - രാഷ്ട്രീയ പ്രസ്ഥാനത്തെ നഗ്ന നെത്ര ങ്ങളെ കൊണ്ട് നോക്കി കാണണമെന്നാണ് ഞങ്ങൾക്ക് അഭ്യാർത്തിക്കാനുള്ളത്.ഇന്ത്യൻ നാഷണൽ ലീഗ് ഉയരത്തി പിടിക്കുന്ന ആശയാദർശങ്ങളും രാഷ്ട്രീയ നിലപാടുകളും നൂറു ശതമാനവും ശരി യാണെന്ന് ഉത്തമ ബോദ്യമുണ്ടെങ്കിൽ മാത്രം ഞങ്ങളെ സഹായിക്കാനും ഞങ്ങളോട് സഹകരി ക്കാനും തയ്യാറാവണമെന്നും ഈ ആദർശ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നിങ്ങ ളാൽ കഴിയുന്ന സഹായ സഹകരണങ്ങൾ ചെയ്തു തരണമെന്നും എല്ലാ മതേതര - ജനാതിപത്യ വിശ്വാസി കളോടും അഭ്യാർത്തിക്കുന്നു..........
. POSTED BY:...............
PKS.MUJEEB HASSAN
SECRETARY
INL
MALAPPURAM DISTRICT COMMITTEE
SECRETARY
INL
MALAPPURAM DISTRICT COMMITTEE
9995942007
