Tuesday, November 27, 2012


ഐ.എന്‍. എല്‍. മനുഷ്യച്ചങ്ങലയില്‍ 

ആയിരങ്ങള്‍കണ്ണികളായി  ........... 

  
ഗാസയില്‍ അക്രമം അഴിച്ച് വിടുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്രയേലിന്‍റെ മനുഷ്യകുരുതിക്കെതിരെ  അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടും,ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും യുദ്ധവിരുദ്ധ സന്ദേശം ഉയര്‍ത്തിപിടിച്ചും, ഐ.എന്‍. എല്‍. സംഘടിപ്പിച്ച  മനുഷ്യചങ്ങല ശ്രദ്ധേയമായി. കോഴിക്കോട് മാവൂര്‍ റോഡില്‍ കിലോ മീറ്ററുകള്‍ നീണ്ട ചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ കണ്ണികളായി. ഐ.എന്‍. എല്‍. അഖിലേന്ത്യാ സെക്രട്ടറി അഹമദ് ദേവര്‍ കോവില്‍, ഐ.എന്‍. എല്‍. സംസ്ഥാന പ്രസിഡന്റ്റ് എസ് .എ.പുതിയ വളപ്പില്‍,ഐ.എന്‍. എല്‍. സംസ്ഥാന ഭാരവാഹികളായ കെ.പി.ഇസ്മയില്‍,ഡോ : എന്‍. വി.എ. മജീദ്‌, എം.എ.മഹീന്‍ ഹാജി, മുഹമ്മദ്‌ കുട്ടി കേച്ചരി, എം.ഇ.എസ് . സംസ്ഥാന പ്രസിഡന്റ്റ് ഡോ : ഫസല്‍ഗഫൂര്‍, ജാഫര്‍ അത്തോളി തുടങ്ങി സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള പ്രമുഖര്‍ പങ്കെടുത്തു. ഐ.എന്‍. എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ:എ.പി.അബ്ദുല്‍ വഹാബ് പ്രതിക്ജ ചൊല്ലി കൊടുത്തു ............










Sunday, November 25, 2012

നാഷണല്‍ യൂത്ത് ലീഗിന് മലപ്പുറം ജില്ലാകമ്മിറ്റി പുന:സഘടിപ്പിച്ചു ...............

മലപ്പുറം: ജില്ലാ നാഷണല്‍ യൂത്ത് ലീഗിന് പുതിയ നേത്രത്വം പ്രസിടന്റായി സി.പി.അബ്ദുല്‍ വഹാബ് (തിരൂരങ്ങാടി ) നെയും ,ജന:സെക്രട്ടറിയായി എ.കെ.സിറാജ് (താനൂര്‍)) )നെയും ട്രഷററായി മുജീബ് പുള്ളാട്ട് (വേങ്ങര) നെയും തെരഞ്ഞെടുത്തു.മറ്റു ഭാരവാഹികള്‍,ADV : കെ.പി.അബ്ദുല്‍ ഗഫൂര്‍ (പെരിന്ത ല്‍മണ്ണ), ടി.പി.എം.മുഹ്സിന്‍ ബാബു താനാളൂര്‍, ഷാനവാസ്‌ മേച്ചേരി (ഏറ നാട്),വൈസ്:പ്രസിടന്റുമാര്‍, , വി.എം. ഫിറോസ്‌ (മഞ്ചേരി ), ഷംസാദ് മറ്റ ത്തൂര്‍ ,റഫീഖ് തവനൂര്‍, സെക്രട്ടറിമാര്‍, എം.എന്‍. മഷ്ഹൂദ് (മലപ്പുറം), സലിം പൊന്നാനി, ഹസ്സന്‍ മോയിന്‍ (വണ്ടൂര്‍) ) എന്‍.പി.ശംസുദ്ധീന്‍ (വേങ്ങര), ദിലീപ് കുമാര്‍ എന്ന കുട്ടന്‍ (എ.ആര്‍. നഗര്‍) ) ,അലി ചേളാരി, മുനീര്‍ താനൂര്‍ , അസീസ്‌ താനൂര്‍ ,കുഞ്ഞാപ്പു മങ്കട , ഫൈസല്‍ രണ്ടത്താണി,സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍........ മലപ്പുറത്ത്‌ ചേര്‍ന്ന ജില്ലാ കൌണ്‍സില്‍ ആണ് പുതിയ ഭാരവാഹികളെ തെര ഞ്ഞെടുത്തത്. ഐ.എന്‍. എല്‍. ജില്ലാ ജന:സെക്രട്ടറി സി.എച്ച്.മുസ്തഫ തെരഞ്ഞെ ടുപ്പു നിയന്ദ്രിച്ചു . ഐ.എന്‍. എല്‍. ജില്ലാ പ്രസിടന്റ്റ്  ഒ .കുഞ്ഞിക്കോയ തങ്ങള്‍ കൌണ്‍സില്‍ ഉല്‍ഘാടനം ചെയ്തു, സലിഹ് മേടപ്പില്‍, ടി.എ.സമദ്, പി.കെ. എസ് .മുജീബ് ഹസ്സന്‍,സി.പി.അബ്ദുല്‍ വഹാബ് ,  എന്നിവര്‍ പ്രസംഗിച്ചു. എ.കെ.സിറാജ് സ്വാഗതവും മുജീബ് പുള്ളാട്ട്  നന്ദിയും പറഞ്ഞു.....



കൂടുതല്‍ ജനദ്രോഹ നടപടികളുമായി യു.ഡി.എഫ്. സര്‍ക്കാര്‍ ............ 
സംസ്ഥാനത്ത് അധികാരത്തിലേറി ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ ജനദ്രോഹ നടപടികള്‍ക്ക് നേത്രത്വം കൊടുത്തു എന്നഖ്യാദി ഏതായാലും യു.ഡി.എഫിന് സ്വന്തം . ജനങ്ങളെ ദ്രോഹിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മത്സരിക്കുന്നു ഒന്നര കൊല്ലം കൊണ്ട് ജനങ്ങള്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അവരെ പരമാവതി ദ്രോഹിക്കാനായതില്‍   ഉമ്മന്‍ചാണ്ടിക്കും  കൂട്ടര്‍ക്കും  സന്ദോശികാം. ഒന്നര കൊല്ലം കൊണ്ട് രണ്ട് തവണയാണ് ബസ്‌, ഓട്ടോ,ടാക്സി, ചാര്‍ജുകള്‍ കൂട്ടിയത്. 12 കൊല്ലത്തിനു ശേഷം കേരളത്തില്‍ ഒരു മണിക്കൂര്‍ പവര്‍ കട്ട് വന്നു. "പവര്‍ കക്കല്‍ '' ഇവനൊക്കെ തോന്നുമ്പോലെ വേറെയും നടക്കുന്നു. ദോഷം പറയരുതല്ലോ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തില്‍ ഒറ്റ ദിവസം പോലും 24 മണിക്കൂര്‍ കരണ്ട് ഉണ്ടായിട്ടില്ല . സാധാരണ കേരളത്തില്‍ പവര്‍ കട്ട് ഉണ്ടാകുമ്പോള്‍ വിശേഷ ദിവസങ്ങളില്‍ പവര്‍ കട്ട് ഒഴിവാക്കാറുണ്ട് എന്നാല്‍ ഇത്തവണ കേരളത്തില്‍ മുസ്ലിങ്ങള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചതും പവര്‍ കട്ടിലാണ് (സമുദായ പാര്‍ട്ടി കേരളം ഭരിക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം ) വിലക്കയറ്റം പറയേണ്ടല്ലോ 20 രൂപക്ക് കിട്ടിയിരുന്ന മത്തി (ചാള ) 60 രൂപ യായി 19 രൂപക്ക് കിട്ടിയിരുന്ന അരി 31 രൂപയായി ഓരോ സാദനങ്ങള്‍ക്കും ഇരട്ടിയും അതിലതികവും വില കൂടി. ഇതിനൊക്കെ പുറമെ യാണ് ഇപ്പോ റേഷന്‍ സബ്സിഡി നിര്‍ത്തലാക്കാനുള്ള പുതിയ തീരുമാനം.  നിലവില്‍ 8.90 രൂപ വിലയുള്ള  റേഷന്‍ അരിക്ക് 6.90 രൂപ സബ്സിഡി നല്‍കി കൊണ്ടാണ്കേരളത്തിലെ എ.പി.എല്‍. കുടുംബത്തിനു 2 രൂപാ നിരക്കില്‍ 9 കിലോ റേഷന്‍ അരി നല്കികൊണ്ടിരിക്കുന്നത് . കഴിഞ്ഞ എല്‍.. ഡി.എഫ്. സര്‍കാര്‍ ഈ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്ന യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവന്‍റെ  കഞ്ഞിയില്‍ പാറ്റയിടുമെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. സബ്സിഡി ബാങ്ക് വഴി വിതരണം ചെയ്യുന്നതിന് സര്‍കാര്‍ നിരത്തുന്ന പ്രധാനകാരണം സബ്സിഡി അനര്‍ഹരായവര്‍ നേടുന്നെന്നും, പൊതു മാര്‍കറ്റില്‍ വില കുറയുന്നി ല്ലെന്നുമാണ്. എന്നാല്‍ ഇതുരണ്ടിനും ഉത്തരവാദി സര്‍ക്കാര്‍തന്നെയല്ലേ ?. സര്‍ക്കാരിന്‍റെ ഉത്തരവാദിത്തപ്പെട്ട ഏജന്‍സികളാണ് കേരളത്തില്‍ എ.പി.എല്‍., ബി.പി.എല്‍. സര്‍വേ നടത്തിയത്.അനര്‍ഹര്‍ ലിസ്റ്റില്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനു പകരം ലക്ഷകണക്കിന് സാദാരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയല്ല വേണ്ടത്. ശരാശരി ഒരു കുടുംബത്തിനു ഒരു മാസം 25 കിലോ അരിവേണം ഇതില്‍ 9 കിലോ മാത്രമാണ് റേഷന്‍കടകളില്‍കൂടി സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ബാക്കി 16 കിലോക്ക് സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതു മാര്‍കറ്റില്‍ വില കൂടുന്നത് സ്വാഭാവികം മാത്രം. പൊതു മാര്‍ക്കറ്റിലെ വില നിയന്ദ്രിക്കാന്‍ പൊതു വിതരണ കേന്ദ്രങ്ങള്‍ ശക്തമാക്കുന്നതിന്പകരം കൂടുതല്‍  വിലക്കയറ്റം സാധാരണക്കാര്‍ക്ക്മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.ഒന്‍പത് കിലോ അരിക്ക് ലഭിക്കുന്ന 62 രൂപ സബ്സിഡി മുന്‍‌കൂട്ടി റേഷന്‍കടയില്‍കൊടുത്തു അത് സര്‍ക്കാരിന് തോന്നുമ്പോള്‍ ഗുണഭോക്താ വിന്‍റെ ബാങ്ക് അക്കൌണ്ടില്‍ ഇട്ടാല്‍ അത് തിരിച്ചു കിട്ടാന്‍ കിലോ മീറ്ററുകള്‍ അപ്പുറത്തുള്ള ബാങ്കില്‍ പോയി വരിനില്‍ക്കേണ്ട ഗതിക്കേടിലേക്കാണ് സര്‍ക്കാര്‍ സാധാരണക്കാരനെ തള്ളിവിടുന്നത്. ജനദ്രോഹനടപടികളില്‍നിന്ന് ജനദ്രോഹനടപടികളിലേക്ക് അതിവേഗം ഭഹുദൂരം സജരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതികരണശേഷി നഷ്ട്ടപ്പെട്ടിട്ടില്ലാത്ത മലയാളികള്‍ മുന്നോട്ടു വരണം.....  


Thursday, November 22, 2012

ലീഗിന് ആന്‍റണിയുടെവക 8 ന്‍റെ പണി .........   

കേരളത്തിലും കേന്ദ്രത്തിലും ഒരേ മുന്നണി സര്‍കാര്‍ വന്നാല്‍ കൂടുതല്‍ വികസനങ്ങള്‍ വരുമെന്ന് പറഞ്ഞ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ പ്രചരണം നടത്തിയ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി കേരളത്തിലേക്ക് കേന്ദ്ര പദ്ധതികള്‍ കൊണ്ടുവരാന്‍ ദൈര്യമില്ലെന്ന് വ്യക്തമാ ക്കിയതോടെ തെരഞ്ഞെടുപ്പു വേളയില്‍ കേരളീയരെ പറഞ്ഞു പറ്റിച്ചതിനു മുഴുവന്‍ മലയാളികളോടും പരസ്യമായി മാപ്പ് പറയണം. മുന്‍ എല്‍...ഡി. എഫ്. സര്‍കാറിലെ വ്യവസായ മന്ത്രി എളമരം കരീം അകമഴിഞ്ഞു സഹായിചെന്ന എ.കെ. ആന്‍റണിയുടെ പരാമര്‍ശത്തില്‍ ഇപ്പോഴതെ  വ്യവസായ മന്ത്രി (പി.കെ.കുഞ്ഞാലി കുട്ടി ) സഹായിക്കുന്നില്ലെന്ന ദ്ധ്വനിയല്ലേ ഉള്ളത്? 1994 ല്‍ ചാരക്കേസിന്‍റെ (ഇത് പിന്നീട് ചാരമായി) പേരില്‍ കെ.കരുണാകരനെ പുകച്ച് പുറത്താക്കി മുഖ്യമന്ത്രിയാകാന്‍ എ.കെ. ആന്‍റണിക്ക് സര്‍വ സഹായങ്ങളും ചെയ്തു കൊടുത്ത മുസ്ലിം ലീഗിന് ആന്‍റണി വീണ്ടും 8 ന്‍റെ പണി കൊടുക്കുക യായിരുന്നു ഈ പ്രസ്താവന യിലൂടെ ചെയ്തത്. 1995 ല്‍ നിയമസഭയിലേക്ക്  മത്സരിക്കാന്‍ മുന്‍മുഖ്യമന്ത്രി അവുകാദര്‍ കുട്ടി നഹ അടക്കം ലീഗിന്‍റെ പ്രഗല്‍ഭരെ നിയമസഭയിലെതിച്ച തിരൂരങ്ങാടി സീറ്റ് ഒഴിഞ്ഞു കൊടുത്ത ലീഗിന് മുഖ്യമന്ത്രിയായതിന്‍റെ മധുവിധുതീരുംമുമ്പേ ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് തട്ടിയെടുക്കുന്നെന്നു പറഞ്ഞ് ആന്‍റണി പണി കൊടുത്തിരുന്നു. കേരളത്തിലെ പ്രവാസികളാണ് കേരളത്തില്‍ സാമുദായിക സന്ദുലനം തകര്‍ക്കു ന്നതെന്ന വിചിത്രമായ കണ്ടുപിടുത്തം ആന്‍റണിക്കുണ്ടായതും ഇതേകാലത്താ യിരുന്നു. പൊതുവേ മുസ്ലിം വിരുദ്ധനായ കോണ്ഗ്രസ് നേതാവായിഅറിയ പ്പെടുന്ന ആന്‍റണി എന്നും മുസ്ലിം ലീഗിന്‍റെ പേരില്‍ മുസ്ലിം സമുദായത്തിനു മൊത്തം പണിതാരന്‍ ശ്രമിച്ചയാളാണ്. "കള്ളനെ നംമ്പിയാലും കുള്ളനെ നംമ്പരുതെന്നു '' മുമ്പ് സി.എച്ച്.മുഹമ്മദ്‌ കോയ ലീഗുകരെ ഉണര്‍ത്തിയത് ഈ "കുള്ളനെ'' ഉദ്ദേശിച്ചായിരുന്നു. ആന്‍റണിയുടെ പ്രസ്താവനയോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ .വോട്ടു ചെയ്തവരും,വോട്ടു പിടിച്ചവരും മൊത്തം "ശശി''യായി.യു.ഡി.എഫിനെ ക്കാള്‍ നല്ലത് എല്‍.ഡി.എഫ്. ആണെന്ന് കൊണ്ഗ്രസ്സിലെ രണ്ടാമന്‍ തന്നെ പരസ്യമായി പറഞ്ഞതോടെ ഒരു അരി പീടികപോലും തുടങ്ങാന്‍ സാദിക്കാത്ത (വി.ഡി.ശതീഷന്‍റെ ഭാഷ)കേരളത്തിലെ യു.ഡി.എഫ്.സര്‍ക്കാര്‍ വിളപ്പിന്‍ ശാല യിലേക്കുള്ള മറ്റൊരു വേസ്റ്റ് തന്നെ .....   
                    




മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എന്‍. .വൈ.എല്‍. .കാളവണ്ടി പ്രകടനം ....

ബസ്‌--, ടാക്സി,ഓട്ടോ,ചാര്‍ജ് വര്‍ധനവും,രൂക്ഷമായവിലക്കയറ്റവു കൊണ്ട് കേരള ജനതയെ കാളവണ്ടി യുഗത്തിലേക്ക് തള്ളിവിടുന്ന  യു.ഡി.എഫ്. സര്‍ക്കാരിന്‍റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ നാഷണല്‍ യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസി ലേക്ക് കാളവണ്ടിയും,കൈവണ്ടിയും വലിച്ചു പ്രകടനം നടതി.










Tuesday, November 20, 2012


എയര്‍ ഇന്ത്യാ പ്രവാസികളോട് കാണിക്കുന്ന നെറികേടിന് എയര്‍ ഇന്ത്യയോളം പഴക്കം ....


എയര്‍ ഇന്ത്യാ പ്രവാസികളോട് കാണിക്കുന്ന നെറികേടിന് എയര്‍ ഇന്ത്യയോളം പഴക്കമുണ്ട് . ഇന്ത്യയുടെ പ്രതേകിച്ചു കേരളത്തിന്‍റെയും വിശിഷ്യാ മലബാറിന്‍റെയും സാബതിക ഭദ്രതയില്‍ നിര്‍ണായക പങ്കാണ് പ്രവാസികള്‍ പ്രത്യേകിച്ച് ഗള്‍ഫ്‌ മേഘലയിലുള്ളവര്‍ നല്‍കിവരുന്നത്. നമ്മുടെ നാട്ടില്‍ ഉയര്ന്നുനില്കുന്ന മണിമാളികകളിലും അംഭരചുംബികളായ കൂറ്റന്‍ ബില്‍ഡിന്ഗുകളിലും മാത്രമല്ല പള്ളികള്‍, അമ്പലങ്ങള്‍, അടക്കം ഒട്ടുമിക്ക ആരാധനാലയങ്ങളും മറ്റും പ്രസികളുടെ വിയര്‍പ്പിന്റെഫലമാണ്‌... പ്രവാസികളെ കറവ പ്പശുക്കളെ പോലെ കണ്ട് പണപിരിവിനു മാത്രം ഗള്‍ഫിലെത്തുന്ന നേതാക്കളെയും മറ്റും ഇരുകയ്യും നീട്ടിയാണ് പ്രവാസികള്‍ സ്വീകരിക്കാറുള്ളത്. സ്വന്തം കുടുംബത്തിന്റെയും നാടിന്റെയും പുരോഗതിക്കു വേണ്ടി മണലാരണ്യത്തില്‍ കൊടും ചൂടിനോടും,കൊടും തണുപ്പിനോടും മല്ലിടിച്ചു ആര്കൊക്കെയോ വേണ്ടി സ്വയം ഉരുകി തീരുന്ന മെഴുകിതിരികളായ പാവം പ്രവാസികളുടെ അടിസ്ഥാന പ്രശ്നത്തിന് നേരെ കണ്ണടച്ചാല്‍ നമ്മോടു ദൈവം പോലും പൊറുക്കില്ല. എയര്‍ ഇന്ത്യാ പ്രവാസികളോട് കാണിക്കുന്ന നെറികേടിനെതിരെ പ്രതികരിക്കാന്‍ പോലുമാവാതെ നമുടെ എം.പി.മാരും കേന്ദ്ര മന്ദ്രിമാരും കോന്ധന്‍ കൊല്ലതുപോയപോലെ ചുമ്മാ കറങ്ങിനടക്കുമ്പോള്‍ വര്‍ത്തമാന കാലത്തേ ഏറ്റവും ശക്തമായ പ്രചാരണായുധമായ സോഷ്യല്‍ നെറ്റ്  വര്‍ക്ക് സൃഘലകള്‍ ഉപയോഗപെടുത്തി പ്രവാസികളോട് കാണിക്കുന്ന നെറികേടിനെതിരെ ശക്തമായി പ്രതികരിക്കണം.ഓര്‍ക്കുക പ്രവാസിയുടെ പണമില്ലെങ്കില്‍ ഈ നേതാക്കളും മന്ദ്രിമാരും ഒന്നും ഉണ്ടാവില്ല പ്രവാസികളെ മനുഷ്യരായി കണ്ട് അവരുടെ പ്രശ്നത്തിന് ന്യായമായ പരിഹാരം കാണണം .......   






Sunday, November 18, 2012


അനാവശ്യവിവാദങ്ങള്‍ ജനശ്രദ്ധ തിരിച്ച് വിടാന്‍ .............. എന്‍.. വൈ. എല്‍.

മലപ്പുറം: രൂക്ഷമായ വിലക്കയറ്റംകൊണ്ട് നട്ടം തിരിയുന്ന സാദാരണക്കാര്‍ക്ക് അധികഭാരംചുമത്തി ബസ്‌--,ഓട്ടോ,ടാക്സി, ചാര്‍ജ് വര്‍ധനവും റേഷന്‍സ ബ്സിഡി എടുത്തുകളഞ്ഞും കൂടുതല്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെ ഉയര്‍ന്നു വരുന്ന ശക്തമായ ബഹുജന പ്രക്ഷോഭങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ അനാവശ്യവിവാദങ്ങളുടെ പിറകെ പോകുന്നതെന്ന് നാഷണല്‍ യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. വിലക്കയറ്റം പിടിച്ച് നിര്‍ത്താനോ , സാദാരണ ക്കാരന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ച പ്പെടുത്താനോ ഒന്നും ചെയ്യാതെ അനാവശ്യ വിവാദങ്ങളുടെ പിറകെ പോകുന്ന  കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ പൊതു സമൂഹത്തിന് ബാദ്യതയാവുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിടന്റ്റ് പി.കെ.എസ്.മുജീബ് ഹസ്സന്‍ ആദ്യക്ഷം വഹിച്ചു. സംസ്ഥാനത്ത് പുതുതായി 30 ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എ.കെ.സിറാജ്, എന്‍..എം. മഷ്ഹൂദ്, കുഞ്ഞാണി മലപ്പുറം,മുഹ്സിന്‍ ബാബു, ഹസ്സന്‍ മോയിന്‍, കെ.സി.മസിന്‍ ,ഫൈസല്‍ രണ്ടത്താണി,എന്‍.പി.ശംസുദ്ധീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.......  


Saturday, November 17, 2012


"ലീഗ്‌ രാഷ്‌ട്രീയം നാടന്‍ ഭാഷയില്‍പറഞ്ഞാല്‍തൂറി 

തോല്‍പ്പിക്കലാണ്‌.''.......

                      ചെങ്കോട്ടപോലെ സുഭദ്രവും കുത്തബ്‌ മീനാര്‍പോ ലെ ഉന്നതവും താജ്‌മഹല്‍പോലെ സുന്ദരവുമായി രുന്ന മുസ്‌ലിം ലീഗിന്‍റെ  (സി എച്ചിന്‍റെ വാക്കുകള്‍))ഏറ്റവും വലിയകരുത്ത്‌ അതിന്‍റെ  നേതാക്കളായിരു ന്നു. ഖാഇ ദെമില്ലത്തും,ബാഫഖി തങ്ങളും, പൂക്കോയ തങ്ങളും, സി എച്ചും, സീതി സാഹി ബും,സേട്ടു സാഹി ബും അങ്ങനെയെത്രയെത്ര മഹാരഥന്‍മാര്‍. അവരൊക്കെയാ ണ്‌ ആ പ്രസ്ഥാനത്തിന്‌ ജീവജലം നല്‍കിയത്‌... രാഷ്‌ട്രീയ പ്രവര്‍ത്തനം ഇന്നത്തെ പോലെ വ്യവസായമായിരുന്നില്ല അവര്‍ക്ക്‌. പാവപ്പെട്ടവന്‍റെ വേദനകള്‍കേട്ടും അതിന്‌ പരിഹാരം കണ്ടുമായിരുന്നു അവരുടെ ദിനചര്യകള്‍ തുടങ്ങിയിരു ന്നതും ഒടുങ്ങി യിരുന്നതും. അതുകൊണ്ട്‌തന്നെഅവര്‍ആപാര്‍ട്ടിയുടെ അഭിമാ നസ്‌തംഭങ്ങളായിരുന്നു.എന്നാല്‍ ഇന്ന്‌ നേതാക്കള്‍ ബാധ്യതയായി തീര്‍ന്നിരി ക്കുന്നു ആ പാര്‍ട്ടിക്ക്‌.. ഐസ് ക്രീംകേസും, യൂണിവേഴ്സിറ്റി ഭൂ മിദാനകേസും, പാര്‍ട്ടിയെ പ്രതിസന്ധികളുടെ ആഴക്ക ടലിലാണ്‌ കൊണ്ടുചെന്ന്‌ തള്ളുന്നതെന്ന്‌ അവര്‍തന്നെ യാണ്‌പറയാതെപറഞ്ഞ്‌കൊണ്ടിരിക്കുന്നത്‌..നേതാക്ക ളുടെയും താഴെതട്ടിലെ അണികളുടേയും നെടുവീ ര്‍പ്പുകളില്‍ നിന്ന്‌ കേരളജനത ഇത് വായിച്ച്‌ കൊണ്ടി രിക്കുന്നുണ്ട്‌....... 


                       ഖാഇദെമില്ലത്തിന്‍റെ  കാലത്ത്‌ എട്ടു സംസ്ഥാനങ്ങളി ലാണ്‌ ലീഗിന്‌ 
വേരോട്ടം ഉണ്ടായിരുന്നത്‌.കേരളത്തിന്‌ പുറത്ത്‌ ദല്‍ഹിയിലും മഹാരാഷ്‌ ട്ര യിലും അസമി ലും യു പി യിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും ബംഗാളി ലും മേയര്‍മാരും മന്ത്രിമാരും എം പിമാരും വരെ ലീഗിനുണ്ടായിരുന്നു. ഖാഇ ദെ മില്ലത്ത്‌ മുതല്‍ സേട്ടു സാഹിബ്‌ വരെയുള്ള നേതാക്കള്‍ക്ക്‌ ദേശീയ രാഷ്‌ ട്രീയത്തിലും തങ്ങളുടേതായഇടമുണ്ടായിരുന്നു. സി എച്ചിനും ബാഫഖി തങ്ങ ള്‍ക്കും സീതിസാഹിബി നുമെല്ലാം കേരളത്തിന്‌ പുറത്തും പ്രശോഭിക്കാന്‍ കഴിഞ്ഞുവെങ്കില്‍ അവരുടെ കാപട്യമില്ലാത്ത വ്യക്തിത്വത്തിന്‌ ജനം മനസ്സി ല്‍തൊട്ട്‌ നല്‍കിയ സ്‌നേ ഹാദരങ്ങളായിരുന്നു അത്‌.. അവര്‍ക്കൊരിക്കലും കുറ്റബോധത്തിന്‍റെ കുരിശ്‌മലചുമക്കേണ്ടിയുംവന്നി രുന്നില്ല. കാരണം അവരു ടെ പ്രവര്‍ത്തനംസുതാര്യമാ യിരുന്നു. ആ പാര്‍ട്ടിക്ക്‌ ഇതിന്‌ മുമ്പെന്നെ ങ്കിലും ഇതു പോലെ എലിയെപ്പേടിച്ച്‌ ഇല്ലംചൂടേണ്ട തീരുമാന ങ്ങള്‍ എടുക്കേണ്ടിയും വന്നിട്ടുണ്ടാകില്ല. ഇല്ലെങ്കില്‍ അതെന്ത്‌കൊണ്ടാണെന്ന്‌ പുനര്‍വിചിന്തനം നടത്തു കയല്ലേ ലീഗ്‌ആദ്യമായിചെയ്യേണ്ടത്‌.?.അതിന്‍റെകാ രണക്കാരന്‍ ആരാണെന്നാണ്‌ ആദ്യം കണ്ടെത്തേണ്ടത്‌. അവര്‍ക്ക്‌ എതിരെയാണ്‌നടപടി എടുക്കേണ്ടത്‌. അപ്പോ ള്‍ ആദ്യം കാണുന്നപേര്‌ വി എസ്‌ എന്നോ റഊഫെന്നോ ആയിരിക്കില്ല. ഇപ്പോ ഴത്തെ മന്ത്രിസ ഭയിലെ അംഗങ്ങളിലേക്ക്‌ അത്‌ നീണ്ടേക്കും. കേരള ത്തില്‍ തന്നെ ആദ്യമായിരിക്കും ഒരുപാര്‍ട്ടിക്ക്‌ നേരെ ഉയരുന്ന ആരോപണങ്ങളുടെപേരില്‍ മാധ്യമങ്ങള്‍ക്ക്‌നേരെകേസെടുക്കേണ്ടിവന്നിട്ടുണ്ടാകുക.പക്ഷേരോഗമറിഞ്ഞുള്ള ചികിത്സയല്ല ഇവിടെഡോക്‌ടര്‍മാര്‍വിധിക്കുന്നത്‌. അതെക്കുറിച്ച്‌ നടപടിയും ചര്‍ച്ചയു മില്ലാതെ മാധ്യമങ്ങളുടെ മെക്കിട്ട്‌ കയറുന്ന ലീഗ്‌ രാഷ്‌ട്രീയം നാടന്‍ ഭാഷയില്‍പറഞ്ഞാല്‍തൂറിതോ ല്‍പ്പിക്കലാണ്‌... എല്ലാ ആയുധവുംകൈവിട്ട്‌പോ കുമ്പോള്‍ ഗതികെട്ട പിടിവള്ളിയില്‍ തൂങ്ങാന്‍മാത്രം അധപതിച്ച്‌പോകേണ്ടി വന്ന ഒരു പാര്‍ട്ടിയുടെ നിസാഹയാവസ്ഥ യെക്കു റിച്ചോര്‍ക്കുമ്പോള്‍സങ്കടമുണ്ട്‌.ഇതിവിടം വരെ എത്തിയിട്ടും ആ നേതാവ്‌ തന്നെയാണ്‌ പാര്‍ട്ടിയുടെ പടച്ചോന്‍. ആ പടച്ചോനുമുമ്പില്‍ മുട്ട്‌ വിറക്കുന്ന പ്രജകളും നേതാക്കളുമേ ഇന്നും പാര്‍ട്ടി യിലുള്ളൂ. സംസ്ഥാന സെക്രട്ടറിയേയും പ്രസിഡന്റിനേയും കാണുമ്പോള്‍ എഴുന്നേറ്റ്‌ നിന്ന്‌ കാല്‍ക്കല്‍വീഴുന്ന അഖി ലേന്ത്യാപ്രസിഡന്‍റ്റും, സെക്രട്ടറിയും ഉള്ള ഏക രാഷ്‌ട്രീയ പ്രസാഥാനവും ലീഗ് മാത്രമാണ്.  ഇത്രയൊക്കെ ഒരു നേതാ വ്‌ ആ പാര്‍ട്ടിക്ക്‌ ചീത്തപ്പേര്‌ സമ്മാനി ച്ചിട്ടും നേതാവിന്‍റെ  പേരില്‍ നടപടിയി ല്ല. പകരം പാറപോലെ ഉറച്ച്‌ നേതാ ക്കളും അണികളും ആ നേതാവിനെ സംര ക്ഷിക്കുന്നു. ഇതിനു മുമ്പൊരിക്കലും ഈ പാര്‍ട്ടി എലിയെപ്പേടിച്ച്‌ ഇല്ലം ചുട്ടിട്ടു ണ്ട്‌. അത്‌ ബാബരി മസ്‌ജിദിന്റെ തകര്‍ച്ചക്ക്‌ ശേഷം സേട്ടു സാഹിബെന്ന അതു ല്യനായ അഖിലേന്ത്യാ പ്രസിഡ ന്റിനെപുകച്ച്‌ പുറത്ത്‌ചാടിക്കാനായിരുന്നു .....
 
                മതേതരത്തിന്റെ പ്രതീകമായിരുന്ന ബാബരിപ്പള്ളി തകര്‍ക്കപ്പെട്ടതിന്‍റെ  പേരില്‍ അതിന്‌ കാരണക്കാരായവര്‍ക്കൊപ്പം അധികാരത്തില്‍ തുടരുന്നത്‌ അപമാനമാണെന്ന്‌ പറഞ്ഞതിനായിരുന്നു ആ പാവം മനുഷ്യനെ പാര്‍ട്ടിയില്‍ നിന്ന്‌ ചവിട്ടിപ്പുറത്താക്കിയത്‌...?. അതിലപ്പുറമൊരു തെറ്റൊന്നും സേട്ടു സാഹി ബ്‌ ചെയ്‌തിട്ടില്ല. എന്നാല്‍ അതൊരു തെറ്റായിരുന്നുവെന്ന്‌ അധികാര രാഷ്‌ട്രീയ ത്തിന്‍റെ  മത്തുപിടിച്ച ലീഗ്‌കാരല്ലാതെ മറ്റാരും പറയുകയുമില്ല. എന്നിട്ടും പാര്‍ട്ടിക്ക്‌ പതിറ്റാണ്ടുകളായി ചീത്തപ്പേര്‌ മാത്രം സമ്മാനിക്കുന്ന നേതാവിന്‌ പാര്‍ട്ടിക്കോടതി വിധിച്ചത്‌ പൂമെത്തയില്‍ക്കിടത്തി താരാട്ടാനാണ്‌. ആണത്ത മുള്ള തീരുമാനം പ്രഖ്യാപിക്കുകയും അതിന്‍റെ  പേരില്‍ അധികാരം വലിച്ചെ റിയുകയും ചെയ്‌തതിന്‌ സേട്ടു സാഹിബിന്‌ വിധിച്ച ശിക്ഷയെങ്കിലും കുറഞ്ഞ പക്ഷം കുഞ്ഞാലിക്കുട്ടിക്കും വിധിക്കേണ്ടതില്ലെ...? അതൊരു കുറഞ്ഞ ശിക്ഷയാ ണെന്നറിയാഞ്ഞിട്ടല്ല. എങ്കില്‍ ഇത്രയും പഴി പാര്‍ട്ടിക്ക്‌ കേള്‍ക്കേണ്ടി വരുമായി രുന്നില്ല. തങ്ങള്‍ക്ക്‌ പള്ളിയും സമുദായവും ഒന്നുമല്ല പ്രശ്‌നം പള്ളയും അധി കാരവും തന്നെയാണെന്ന്‌ ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്‌ ലീഗ്‌. ...

                      ഇനി വിഷയത്തിലേക്ക്‌ വരാം. ഐസ്‌ക്രീം കേസിന്റെ രണ്ടാം ഭാഗം തുടങ്ങുന്നതിന്‌ ആരാണ്‌ കാരണക്കാരന്‍...? വി എസാണോ...? ഇന്ത്യാവിഷന്‍ ചാനലാണോ...? മറ്റു മാധ്യമങ്ങളാണോ....? ബഹുമാന്യനായ കുഞ്ഞാലിക്കുട്ടി സാഹിബ്‌ തന്നെയല്ലെ പത്രക്കാരെയെല്ലാം വിളിച്ച്‌ കൂട്ടി ആ മഹാസംഭവം മാലോകരെ അറിയിച്ചത്‌. ?.അദ്ദേഹത്തിന്‍റെ  ബന്ധു റഊഫും മറ്റും ചേര്‍ന്ന്‌ തന്നെ വധിക്കാന്‍ വാടകഗുണ്ടകളെ ഏര്‍പ്പാടാക്കിയിരിക്കുന്നു വെന്നും  മംഗലാ പുരത്ത്‌ നിന്നാണ്‌ കൊട്ടേഷന്‍ എന്നും  താന്‍ മന്ത്രിയായിരിക്കെ പല അഡ്‌ ജസ്റ്റ്‌മെന്റുകളും വഴിവിട്ട സഹായങ്ങളും ചെയ്‌തിരിക്കുന്നു എന്നും ഇനി അതുണ്ടാകില്ലെന്ന്‌. അങ്ങനെ എന്തെല്ലാം പറഞ്ഞു മൂപ്പിലാന്‍. എന്നിട്ട്‌ എവിടം വരെയായി വധശ്രമ ഗൂഢാ ലോചനയെക്കുറിച്ചുള്ള അന്വേഷണം...?കേരളത്തി ലെ പട്ടാളവും പോലീസും കേന്ദ്രത്തിലെ സി ബി ഐയുംനിങ്ങളുടെ കൈവെള്ള യിലുണ്ടായിട്ടും ഒരാളെപോലും പിടികൂടാനായോ..? അന്വേഷണത്തില്‍ വല്ല പുരോഗതിയുമുണ്ടായോ...? ഇപ്പോള്‍ അത്തരമൊരു സംഭവമേ നടന്നിട്ടില്ല ന്നല്ലെ വ്യക്തമാകുന്നത്‌...? അതിന്‌ ശേഷം റഊഫ്‌ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പല വെളിപ്പെടുത്തലുകളും നടത്തി. കേരളം ശ്വാസം അടക്കിപ്പിടിച്ചാ ണത്‌ കേട്ടത്‌. അതൊന്നും സത്യമായിരിക്കില്ലെ ന്നായിരുന്നു കരുതിയിരുന്നത്‌. എന്നാല്‍ റഊഫിന്‍റെ  ആരോപണങ്ങള്‍ ഓരോന്നും സത്യമാണെന്ന്‌ പുലരു ന്നതാണ്‌ പിന്നീട്‌ നാം കണ്ടത്‌....



                     കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയ വാദങ്ങളുടെ മുന ഓരോന്നായി ഒടിയു
ന്നതും നാം കണ്ടു. എന്നിട്ടും റഊഫിനെ ക്രിമിനലായും കുഞ്ഞാലിക്കുട്ടിയെ  പു ണ്യവാളനായുമാണ്‌ അവതരിപ്പിക്ക പ്പെട്ടത്‌. ഇതിന്‌ മാധ്യമങ്ങള്‍ക്കുനേരെ വാളെടുത്തിട്ട്‌കാര്യമുണ്ടോ? മുഖം വികൃതമായതിന്‌ കണ്ണാടിയുടക്കണോ...? ഈ സത്യങ്ങള്‍ പുറത്ത്‌ കൊണ്ട്‌ വരാന്‍ റഊഫിന്‌ ഒരു ചാനലിന്‍റെ  സഹായം തേടേണ്ടിവന്നു.ഏതാണാചാനല്‍.ലീഗ്‌നേതാവ്‌എം.കെ.മുനീര്‍ചെയര്‍മാനായിരി ക്കുന്ന ചാനല്‍. അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരിക്കുന്നു എന്ന്‌ പറയുന്നു.(മന്ത്രി സ്ഥാനം നല്‍കണമെങ്കില്‍ രാജി വെക്കണമെന്ന കുഞ്ഞാലി കുട്ടിയുടെ വാശി കാരണമെന്നും പറയുന്നു ) എന്നാല്‍ അദ്ദേഹം തന്നെയാണ്‌ ചെയര്‍മാന്‍ എന്ന രീതിയില്‍ വാര്‍ത്തകളും വരുന്നു. അതിനൊന്നും വിശദീക രണമോ നടപടിയോ ഇല്ല. ചാനല്‍ പ്രവര്‍ത്തകരും ലീഗ്‌ നേതൃത്വത്തെ വെല്ലുവി ളിച്ച്‌ നിയമപരമായി മുന്നോട്ട്‌ നീങ്ങാനും തീരുമാനിച്ചിരിക്കുന്നു. ഭീഷണിക്ക്‌ മുമ്പില്‍ മുട്ട്‌ വിറച്ച്‌ ചാനലും മാധ്യമങ്ങളും പിന്തിരിഞ്ഞോടു മെന്നാകും ഇവര്‍ കരുതിയിരിക്കുക.





                          ലീഗ്‌ ആവര്‍ത്തിച്ച്‌ കൊണ്ടേയിരിക്കുന്ന വിശദീകരണം 15 വര്‍ഷം
 വേട്ടയാടിയ ഒരാളെ വീണ്ടും ഉപദ്രവിക്കുന്നു എന്നതാണ്‌. എന്നാല്‍ അന്ന്‌ കോട തിയുടെ പരിഗണനയില്ലാത്തതെളിവുകളുടെനീണ്ടലിസ്റ്റ്‌ഹാജരാക്കുന്നത്‌ കേസി ല്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന വ്യക്തി തന്നെയാണ്‌. അദ്ദേ ഹമാകട്ടെ കുഞ്ഞാലിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവും . ഒരു നാട്ടു നടപ്പു ണ്ട്‌. കുഞ്ഞാലിക്കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ട്‌ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ ശേഷ മാണ്‌ റഊഫ്‌ വിവാഹം കഴിക്കുന്നത്‌. അപ്പോള്‍ സ്വാഭാവികമായും മുതിര്‍ന്ന മരുമകനെന്ന നിലക്ക്‌ പുതുതായി വരുന്ന ഇളയച്ഛനെക്കുറിച്ച്‌ അന്വേഷിക്കേണ്ട ബാധ്യത മൂത്തയാള്‍ക്കുണ്ട്‌. പ്രത്യകിച്ചും അദ്ദേഹം ഒരു പാര്‍ട്ടി നേതാവ്‌ കൂടി യാകുമ്പോള്‍. അദ്ദേഹം കൂടി അന്വേഷിച്ച്‌ തൃപ്‌തിപ്പെട്ട ശേഷമായിരിക്കുമല്ലോ റഊഫിന്‍റെ  വിവാഹം നടത്തിയിരിക്കുക. എന്നിട്ടും അയാള്‍ ഒരു ക്രിമിനലാ ണെങ്കില്‍ ഈ ക്രമിനലിനു സ്വന്തം ഭാര്യാ സഹോദരി യെ കെട്ടിച്ചു കൊടുത്ത  കു ഞ്ഞാലിക്കുട്ടി ഒന്നാം തരം ക്രിമിനലല്ലേ ?.   ഇതൊ ക്കെ ആര്‍ക്കാണ്‌ മനസ്സിലാവാ ത്തത്‌.?.  ദുര്‍ബലമായ വിശദീകരണങ്ങളുമായി ഇനിയും അധികകാലം മുന്നോട്ട്‌ പോകാനാവില്ലെന്ന തിരിച്ചറിവില്‍ നിന്ന്‌ മാധ്യമങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങി ടാനു  ള്ള ലീഗ്‌ ശ്രമം. ഒടുവില്‍ വന്ന വാര്‍ത്ത കള്‍ പാര്‍ട്ടിയെവല്ലാതെപരിഭ്രാന്തരാക്കി യിട്ടുണ്ട്‌. കാസര്‍കോട്ടിലെ മുന്‍ ലീഗ്‌ നേതാവിന്റെ വെളിപ്പെടുത്തല്‍ അതാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. പാര്‍ട്ടി ഇട പെട്ട്‌ തന്നെയാണ്‌ അദ്ദേഹത്തെകൊണ്ട്‌ അത്‌ തിരുത്തിച്ചിരിക്കുന്നതും. ഒന്നേ പറയാനൊള്ളൂ. ഈ പരിപ്പ്‌ ഇവിടെ വേവില്ല.



കുഞ്ഞാലിക്കുട്ടിമാരോട്‌ ഓര്‍മിപ്പിക്കാനുള്ളത്‌ ഒരു പഴമൊഴിയാണ്‌. അത്‌ ഇനിയെങ്കിലും ജീവിതത്തില്‍ പകര്‍ത്തിയാല്‍ നിങ്ങള്‍ക്ക്‌ നല്ലത്‌. നിങ്ങള്‍ നിങ്ങ ളുടെ സുഹൃത്തിനോട്‌ എല്ലാ രഹസ്യവും പറയരുത്‌. കാരണം ഒരിക്കല്‍ അയാ ള്‍ നിങ്ങളുടെ ശത്രുവായി മാറും.നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ അതിരില്ലാതെ ഉപദ്രവിക്കരുത്‌.  കാരണം ഒരിക്കല്‍ അയാള്‍ നിങ്ങളുടെ മിത്രമാകും......... 

Thursday, November 15, 2012

ഫലസ്തീന്‍ ജനതയ്ക്ക് ഐക്യ ദാര്‍ഡ്യം ............... 

ലോകസമൂഹം ഉണരണം ..........



പിറന്ന മണ്ണില്‍ ഒരിറ്റ് സ്വാതദ്രത്തിനു വേണ്ടി കേഴുന്ന പാവപെട്ട ഫലസ്തീന്‍ ജനതയെ അരും കൊല ചെയ്യുന്നത് നോക്കി നിന്ന് ആസ്വദിക്കുന്ന ലോക സമൂഹ മേ  നിങ്ങളും ഈ അരുംകൊലയില്‍ പങ്കാളികളാകുന്നെങ്കില്‍ കാലം നിങ്ങള്ക്ക് മാപ്പ്തരില്ലാ. നാല് ദിവസമായി ഇസ്രായേല്‍ ഫലസ്തീന്‍ ജനതക്കുമേല്‍ നടത്തു ന്ന ആക്രമണങ്ങളില്‍ കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടും ലോക രാജ്യ ങ്ങള്‍ കണ്ടഭാവം നടിക്കുന്നില്ല. ഫലസ്തീന്‍ ജനതക്കുമേല്‍ ആഞ്ഞടിക്കാന്‍ 75,000 വരുന്ന സായുധ സൈന്യത്തെ ഇസ്രയേല്‍ ഒരുക്കി നിര്‍ത്തിയത് അമേരിക അട ക്കമുള്ള ലോക രാഷ്ട്രങ്ങള്‍ കണ്ടഭാവമില്ല . കാലങ്ങളായി ഫലസ്തീന്‍ ജനത യുടെ അവകാശ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്ന ഇന്ത്യയും ഇതിനെ തിരെ ഒന്നും പ്രതികരിക്കുന്നില്ല.( ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ സാഹിബിന്‍റെ നേത്രത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഡ്യ കോണ്‍ഫഡറെഷന്‍ 2005 വരെ ഇന്ത്യ യില്‍ പ്രവര്‍ത്തിച്ചിരുന്നു) ഇത്തരം കാര്യങ്ങള്‍ പൊതു സമൂഹത്തിന്‍റെ ശ്രദ്ധയി ല്‍ കൊണ്ടുവരേണ്ട മാധ്യമസമൂഹം പലതും കണ്ടില്ലെന്ന് നടിക്കുന്നു. നിലനി ല്‍പ്പിനുവേണ്ടി ചെറു പ്രതിരോധങ്ങള്‍ തീര്‍ക്കുന്ന പാവം ഫലസ്തീന്‍ ജനതയെ ഭീകരരും,തീവ്രവാദികളുമാക്കി മുദ്രകുത്തി സ്വയം പരിഹാസ്യരാകുന്ന മാധ്യ മ-ഭരണകൂട മൂരാച്ചികളെ കാലം നിങ്ങള്ക്ക് മാപ്പ് തരില്ല തീര്‍ച്ച...  ഈജിപ്ത്, ടുണീഷ്യ ,പോലുള്ള താരതമ്യേന ചെറു രാഷ്ട്രങ്ങള്‍ പ്രതിഷേ ധവുമായി രംഗ ത്ത് വന്നിട്ടും ഇന്ത്യ, അമേരിക്ക,ചൈന, ബ്രിട്ടന്‍ അടക്കമുള്ള വന്‍കിട രാഷ്ട്ര ങ്ങള്‍ ഇസ്രായേലിനു മുമ്പില്‍ ഓച്ചാനിച്ച് നില്‍കുന്ന കാഴ്ചയാണ് നാം കാണു ന്നത്.ഫലസ്തീന്‍ ജനതയ്ക്ക് ഐക്യ ദാര്‍ഡ്യം പ്രക്യാപിച്ചു  മുഴുവന്‍ മനുഷ്യ സ്നേഹികളും രംഗത്ത് വരണം ............. 



    

Tuesday, November 13, 2012


ഐ.എന്‍. എല്‍. മലപ്പുറത്ത്‌ പ്രതിഷേധ പ്രഗടനം നടത്തി.......




മലപ്പുറം:റേഷന്‍ സബ്സിഡി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചും, ബസ്‌-,ടാക്സി,ഓട്ടോ ചാര്‍ജ് വര്‍ധനവിലും പ്രതിഷേധിച്ചു  ഐ.എന്‍. എല്‍. പ്രവര്‍ത്തകര്‍ മലപ്പുറത്ത്‌ പ്രഗടനം നടത്തി....  മലപ്പുറം കോട്ടപ്പടിയില്‍ നിന്നാരംഭിച്ച പ്രഗടനം കുന്നുമ്മല്‍ കെ.എസ് .ആര്‍ .ടി.സി. ബസ്‌ സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.പ്രഗടനതിനു ഓ.കെ.തങ്ങള്‍,സി.എച്ച്.മുസ്തഫ,പി.കെ.എസ് ,മുജീബ് ഹസ്സന്‍, സാലിഹ് മേടപ്പില്‍, സി.പി.അബ്ദുല്‍ വഹാബ്,എ.കെ.സിറാജ്,സി.പി.മുസ്തഫ,ടി.എ.സമദ് എന്നിവര്‍ നേത്രത്വം നല്‍കി ....



ഐ.എന്‍.. എല്‍ എയര്‍പോര്‍ട്ട് മാര്‍ച്ചില്‍
 പ്രധിഷേധ  മിരമ്പി ........

എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന അനീതിക്കെതിരെയും , കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അടിക്കടി സര്‍വീസ് റദ്ധാക്കുന്നതിലും പ്രതിഷേദിച്ചു ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തി 




രാവിലെ 11.00 മണിക്ക് എയര്‍ പോര്‍ട്ട്‌ ജങ്ങ്ഷനില്‍ (കൊളത്തൂര്‍ ജങ്ങ്ഷന്‍)) ) നിന്ന് ആരംഭിച്ച മാര്‍ച്ച് എയര്‍ പോര്‍ട്ടി നടുത്ത് പോലീസ് തടഞ്ഞു . ഐ.എന്‍. എല്‍. സ്റ്റേറ്റ്ജന:സെക്രട്ടറി പ്രൊ:എ.പി.അബ്ദുല്‍ വഹാബ്  മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു .രാജ്യത്തിന്‍റെ സാഭത്തിക ഭദ്രതക്ക് വേണ്ടി വിദേശത്ത് കഷ്ട്ടപ്പെടുന്ന പ്രവാസികളോട്എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും കാണിക്കുന്ന അനീതി ക്കെതിരെ ഐ.എന്‍.എല്‍. ആരംഭിക്കുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ തുടക്കമാണ് എയര്‍ പോര്‍ട്ട്‌ മാര്‍ചെന്ന്  പ്രൊ:എ.പി.അബ്ദുല്‍ വഹാബ്, വ്യക്ത മാക്കി .വിദേശ മലയാളികളില്‍ നിന്ന് പണം പിരിക്കാനും പാരിതോഷികം വാങ്ങാനും ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതാക്കളും പാര്‍ടി കാരും പ്രവാസികളുടെ ന്യായമായ ആവശ്യത്തിനു നേരെ കണ്ണടക്കുകയാണെന്ന്  അദേഹം ആരോപിച്ചു .  കെ.പി.ഇസ്മയില്‍ , ബി.ഹംസ ഹാജി, എന്‍.കെ.അബ്ദുല്‍ അസീസ്‌ , മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ നസീമ മേടപ്പില്‍ , കേച്ചരി മുഹമ്മദ്‌ കുട്ടി എന്നിവര്‍ പ്രസംഗിച്ചു എന്നിവര്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത മാര്‍ച്ചിനു ഓ.കെ.തങ്ങള്‍, സിഎച്.മുസ്തഫ, ബഷീര്‍ ബടെരി , സര്‍ മദ് ഖാന്‍ , സലിഹ് മേടപ്പില്‍ , ഓ.പി. സലിം, ബഷീര്‍ അഹമ്മദ് എന്നിവര്‍ നേത്രത്വം നല്‍കി.