Sunday, December 30, 2012

എന്‍. വൈ. എല്‍.  ബിവറേജ് ഷോപ്പ് ധര്‍ണ്ണ.....


മലപ്പുറം: യു.ഡി.എഫ്. സര്‍കാരിന്‍റെ മദ്യനയം തിരുത്തുക, പുതുവത്സര തലേന്ന് ബിവറേജ് ഷോപ്പുകള്‍ അടച്ചിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നാഷണല്‍ യൂത്ത് ലീഗ് ഏരിയാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ മലപ്പുറം ബിവ റേജ് റീട്ടെയില്‍ഷോപ്പിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.ഐ.എന്‍. എല്‍. ജില്ലാ സെക്ര ട്ടറിയേറ്റ് മെമ്പറും മധ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ കണ്‍വീനറുമായ പി.കെ.എസ്. മുജീബ് ഹസ്സന്‍ ഉത്ഘാടനം ചെയ്തു. മുസ്തഫ ഉമ്മത്തൂര്‍, തോരപ്പ ശിഹാബ്, കെ.കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാണി,എന്‍. എം.മഷ്ഹൂദ്, റഷീദ് നടുതൊടി  എന്നിവര്‍ നേത്രത്വം നല്‍കി. 


Friday, December 28, 2012

പി.ടി.എ. റഹീം  എം.എല്‍. എ. നിലപാട് വ്യക്തമാക്കണം.....

അബ്ദുല്‍ നാസര്‍ മഹദനിയെ കള്ള കേസില്‍കുടുക്കി ജയിലിലടച്ചതിനു പിന്നില്‍ ചില ലീഗ് നേതാക്കളാണെന്ന്  അബ്ദുല്‍ നാസര്‍ മഹദനി ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നോട് പറഞ്ഞെന്ന എല്‍. ഡി. എഫ്. സ്വതന്ത്ര എം.എല്‍. എ. പി.ടി.എ. റഹീമിന്‍റെ  പുതിയ വെളിപ്പെടു ത്തലുകള്‍ക്ക് കൂടുതല്‍ വ്യക്തത ആവശ്യമാണ്. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായിരിക്കുബോഴാണ് മുന്‍‌കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍കെ അബ്ദുല്‍ നാസര്‍ മഹദനിയെ കേരള പോലീസ് അറസ്റ്റ് ചെയ്ത് കര്‍ണാടക സര്‍കാരിന് കൈമാറിയത്. ഇത് ലീഗ് നേതാക്കളുടെ ഗൂഡാലോചനയുടെ ഭാഗമാ യിരുന്നെന് എല്‍. ഡി. എഫ്. സ്വതന്ത്ര എം.എല്‍. എയായ  പി.ടി.എ. റഹീം തുറന്ന് പറയുമ്പോള്‍ ഈ വിവാദ ലീഗ് നേതാവിന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണനു മായും അവിഹിത ബന്ധങ്ങളുണ്ടെന്നു സംശയിച്ചുപോകില്ലേ?. സി.പി.എമ്മിനോ, ഇടതു മുന്നണിക്കോ കാര്യമായ രാഷ്ട്രീയ എതിരാ ളിയല്ലാതിരിക്കുകയും പല തിരഞ്ഞെടുപ്പുകളിലും സി.പി.എമ്മിനും , ഇടതു മുന്നണിക്കും അനുകൂലമായി നിലകൊള്ളുകയും ചെയ്തി ട്ടുള്ള അബ്ദുല്‍ നാസര്‍ മഹദനിയെ പോലെയുള്ള ഒരു നിരപരാതിയെ കള്ള കേസില്‍കുടുക്കി ജയിലിലടക്കാന്‍ സി.പി.എമ്മിന്‍റെ ഉന്നതനായ നേതാവ് കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായിരിക്കുബോള്‍ ഈ വിവാദ ലീഗ് നേതാവിന് സാദിച്ചു എങ്കില്‍ എന്തോ ചിലതൊക്കെ ചീഞ്ഞു നാറുന്നപോലെ ....  കോഴിക്കോട് ഐസ്ക്രീം കേസ് ആദ്യം അട്ടിമറിച്ചത് ഇടതു മുന്നണി ഭരണ കാലത്താണെന്ന പില്‍കാല വെളിപ്പെടുത്തലുകളും, മലബാര്‍ സിമന്‍റ്സ് അഴിമതി , ഐസ്ക്രീം പെണ്‍വാണിഭ കേസ്, തുടങ്ങി ഈ വിവാദ ലീഗ് നേതാവിന് നേരെ വന്ന ആരോപണങ്ങളിലൊന്നും വ്യക്തവും ശക്തവുമായ നിലപാ ടെടുക്കാന്‍ മടിക്കുന്ന പ്രമുഖ  സി.പി.എം നേതാക്കളുടെ നടപടി കൂടി കൂട്ടി വായിക്കുബോള്‍ കേരളത്തിലെ ഇടത് -വലത് മുന്നണികളുടെ ദൈനന്തിന രാഷ്ട്രീയ നിലപടുക്കള്‍ തീരുമാനിക്കപെടുന്നത് ഒരേ കേന്ദ്രങ്ങളില്‍ നിന്നാണെന്ന സംശയത്തിന് ഇത് ആക്കം കൂട്ടും. ...........

http://www.youtube.com/watch?v=eAkghX35KEY&feature=share

മുസ്ലിം ലീഗ് ഓഫീസ് പേരുമാറ്റി ഐ.എന്‍. എല്‍. ഓഫീസാക്കി ............ 

തിരൂര്‍: : വൈലതൂരിനടുത്തു പൊന്മുണ്ടം പഞ്ചായത്ത് 16 ആം വാര്‍ഡ്‌ നൈസറി പടിയില്‍ മുസ്ലിം ലീഗ് ഓഫീസ് പേരുമാറ്റി ഐ.എന്‍. എല്‍. ഓഫീസാക്കി. വാര്‍ഡ്‌ മുസ്ലിം ലീഗ് സെക്രടറി പുതിയേരി അബൂബക്കറിന്‍റെ നേത്രത്വത്തില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഐ.എന്‍.എല്ലില്‍ ചേര്‍ന്നു. ഓഫീസ് ഉത്ഘാടനം തിരൂര്‍ മണ്ഡലം ഐ.എന്‍. എല്‍ പ്രസിഡന്‍റ്റ് .അഡ്വ: കെ.സി. അബ്ദു റഹിമാന്‍ നിര്‍വഹിച്ചു. എന്‍. വൈ.എല്‍. ജില്ലാ സെക്രട്ടറി എ.കെ. സിറാജ്, താനൂര്‍ മണ്ഡലം ഐ.എന്‍. എല്‍  സെക്രട്ടറി ബാപ്പുട്ടി , തിരൂര്‍ മണ്ഡലം ഐ.എന്‍. എല്‍ സെക്രട്ടറി അബ്ദു ഹാജി, എന്നിവര്‍ പങ്കെടുത്തു.

Monday, December 24, 2012

അധികാരികള്‍ക്ക് താകീതായി ഐ. എന്‍/ എല്‍. സമര സന്ദേശ ജാഥ.....

മലപ്പുറം: ദേശീയ പാത വികസിപ്പിക്കണം വില്‍ക്കരുത് , വികസനത്തിന്‍റെ പേരില്‍ സാദാരണക്കാരെ വഴിയാധാരമാക്കരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഐ. എന്‍/ എല്‍. ജില്ലാ പ്രസിഡന്‍റ്റ് അഡ്വ: ഒ. കുഞ്ഞിക്കോയ തങ്ങള്‍ നയിക്കുന്ന സമര സന്ദേശ ജാഥ അധികാരികള്‍ക്ക് താകീതായി. രാവിലെ 9:00 മണിക്ക് ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ നടന്ന പ്രൗഡഘംഭീരമായ ചടങ്ങില്‍  പാര്‍ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ: എ.പി. അബ്ദുല്‍ വഹാബ് ജാഥാ കേപ്റ്റന്‍ അഡ്വ: ഒ. കുഞ്ഞിക്കോയ തങ്ങള്‍ക്ക് പതാക കൈമാറി ജാഥ ഉല്‍ഘാടനം ചെയ്തു . നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണം ആരംഭിച്ച സമര സന്ദേശ ജാഥക്ക് നാട്ടുകാരും ഭൂമി നഷ്ട്ടപ്പെടുന്ന ഇരകളും ചേര്‍ന്ന് ഘംഭീര സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും ഒരുക്കിയത്. .ജനപക്ഷത്  നിന്ന് ഈ പ്രശ്നത്തില്‍ ഐ എന്‍ എല്‍ ശക്തമായി ഇടപെടുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.
മുപ്പതു മീറ്ററില്‍ ആറുവരി പാത തന്നെ സാധ്യമാണ് എന്നിരിക്കെ 45 മീറ്റര്‍ തന്നെ വേണമെന്ന വാശി അനുവതിക്കില്ല.45 മീറ്റരില്‍ നിന്നും 5 മീറ്റര്‍ സ്ഥലത്ത് പൂന്തോട്ടവും വിവിധ പരസ്യങ്ങളും സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.കഴിഞ്ഞ നിയമ സഭാ- ലോകസഭാ തെരഞ്ഞെടുപ്പില്‍  ഒന്നരക്കോടി രൂപ വീതം തെരഞ്ഞെടുപ്പു ചിലവിലേക്ക്‌ ബി. ഒ. ടി കമ്പനിയില്‍ നിന്ന് കൈപറ്റിയ സ്ഥാനാര്‍ഥി കളുണ്ട്.അതിനു പ്രത്യുപകാരമായാണ്‌ വന്‍ കച്ചവടത്തിന് രാഷ്ട്രീയക്കാര്‍ കൂട്ടുനില്‍ക്കുന്നത്.ഇതിന്റെ വിശദ വിവരങ്ങള്‍ ഐ എന്‍ എല്‍ പുറത്ത് വിടും.അയ്യായിരം കോടി രൂപ ബി. ഒ.  ടി ക്ക് കൊടുക്കാന്‍ തയ്യാറായ സര്‍ക്കാര്‍ എന്ത് കൊണ്ട് അത്രയും തുക ചിലവഴിച്ചു നാല് വരിപ്പാത ഉണ്ടാക്കാന്‍ മുന്നോട്ടുവരുന്നില്ല .ഇത് അഴിമതിക്ക് കളമൊരുക്കുന്നതിനാണ് .ഇത് അനുവദിക്കുന്ന പ്രശ്നമില്ല  ശക്തമായ ബഹുജന സമരത്തിനു ഐ എന്‍ എല്‍ നേതൃത്വം നല്‍കുമെന്നും ഈ ജാഥ ഇതിന്‍റെ തുടക്കമാണെന്നും ഐ എന്‍ എല്‍ നേതാക്കള്‍ പ്രഖ്യാപിച്ചു... ഐ.എന്‍. എല്‍. ജില്ലാ ഭാരവാഹികളായ സി.എച്ച്.മുസ്തഫ, ടി.എ. സമദ്, കള്ളിയില്‍ അവറാന്‍ ഹാജി, കെ. മൊയ്തീന്‍ കുട്ടി ഹാജി, ഒ . എം. ജബ്ബാര്‍ ഹാജി, സി.പി. മുസ്തഫ, എന്നിവര്‍ ജാഥക്ക് നേത്രത്വം നല്‍കി.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളില്‍ .സാലിഹ് മേടപ്പില്‍,പി. കെ. എസ്. മുജീബ് ഹസന്‍ ,സി. പി. അബ്ദുല്‍  വഹാബ്, എ.കെ. സിറാജ്,എന്‍. എം. മഷ്ഹൂദ്, ടി.പി.എം.മുഹ്സിന്‍ ബാബു  ,തുടങ്ങിയവര്‍ സംസാരിച്ചു.വൈകിട്ട് 8:00 മണിക്ക് ജാഥ കുറ്റിപ്പുറത്ത്‌ സമാപിച്ചു . സംസ്ഥാന സെക്രട്ടറി കെ.പി.ഇസ്മായില്‍ , എന്‍. കെ. അബ്ദുല്‍ അസീസ്‌ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചു....







Tuesday, December 11, 2012

യു.ഡി.എഫ്. സര്‍ക്കാരിന് ദൈവ കോപമുണ്ടാകും .......... എന്‍. .വൈ. എല്‍..

                      കോഴിക്കോട് : രൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊതു മാര്‍ക്കറ്റില്‍ അരി വില ക്രമാതീതമായി വര്‍ദ്ധിച്ച് കേരളജനത അരി ആഹാരത്തിന്പ്രയാസ മനുഭവിക്കുമ്പോള്‍ ടണ്‍ കണക്കിന് അരി കത്തിച്ചും,കുഴിച്ചു മൂടിയും നശിപ്പി ച്ച കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാരിന് മേല്‍ ശക്തമായ ജനരോഷതോടൊപ്പം ദൈവകോപവു മുണ്ടാകുമെന്നു നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി യേറ്റ് അഭിപ്രായപെട്ടു.ചില്ലറ മേഖല യിലെ വിദേശ നിക്ഷേപത്തിനനു കൂല മായി രാജ്യസഭയിലും, ലോകസഭയിലും വോട്ടുചെയ്ത കേരളത്തില്‍ നിന്നുള്ള എം.പി. മാരെ ബഹിഷ്കരിക്കാനും ഒറ്റപ്പെടുത്താനും കേരളത്തിലെ ചെറുകിട കച്ചവടക്കാരും കുടും ബങ്ങളും മുന്നോട്ട് വരണമെന്നും ഇത്തരം നീക്കങ്ങള്‍ക്ക്‌ നാഷണല്‍ യൂത്ത് ലീഗിന്‍റെ സര്‍വ പിന്തുണയും ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തിനനു കൂല മായ തീരുമാനമെടുപ്പിക്കാന്‍ അമേരിക്കന്‍ കുതകഭീമന്‍ വാള്‍മാര്‍ട്ട് ഒഴുക്കിയ ശത കോടികളുടെ പങ്കുപറ്റിയ എം.പി. മാരെ കുറിച്ച് അന്വേഷണം നടത്തണം.
                            
                       സംസ്ഥാനത്ത് മറുനാടന്‍ തൊഴിലാളികളുടെകുടിയേറ്റം അനിയ ന്ത്രിതമായി പെരുകുന്നത് സംസ്ഥനത്തിന്‍റെ കേരളത്തിന്‍റെ സാമൂഹിക സുരക്ഷ യ്ക്ക് ഏറെ ഭീഷണിയാകുന്ന സഹാജര്യത്തില്‍ മറുനാടന്‍ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖയും തൊഴില്‍ കാര്‍ഡും ഏര്‍പെടുത്താന്‍ തയ്യാറാകണമെന്ന് പ്രസിടന്റ്റ് ബുഖാരി മന്നാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന സര്‍കാരിനോടാവശ്യപ്പെട്ടു.സലിഹ് മേടപ്പില്‍, താജുദ്ധീന്‍ മട്ടന്നൂര്‍,സി.പി. അബ്ദുല്‍ വഹാബ്,ഒ.പി. സലിം, വി.ടി .കെ.സമദ്, നാസര്‍ വെള്ളയില്‍, എ.കെ.സിറാജ്,ഷാജഹാന്‍ നാട്ടുകല്‍ എന്നിവര്‍ പ്രസംഗിച്ചു.....   
  

Monday, December 10, 2012


''ആപ്കാ പൈസ ആപ്കേ ഹാത്ത്''

                             കോടിക്കണക്കിന് ദരിദ്രരെല്ലാം ബാങ്ക് അക്കൗണ്ട് എടുക്കുക. റേഷനരിക്കും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും നല്‍കുന്ന സബ്‌സിഡി നേരിട്ട് ആ അക്കൗണ്ടില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കും.ഈ ആശയത്തിന്‍റെ  പരസ്യവാചകമാണ് ''ആപ്കാ പൈസ ആപ്കേ ഹാത്ത്'' (നിങ്ങളുടെ കാശ് നിങ്ങളുടെ കൈയില്‍).))  ഇനി മുതല്‍ ആര്‍ക്കും റേഷനരിക്ക് സബ്‌സിഡി ഇല്ല. കമ്പോളവില യ്ക്ക് അരി വാങ്ങണം. സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും.? ചുരുക്കിപ്പറഞ്ഞാല്‍ പാവപ്പെട്ടവന്‍റെ  റേഷന രിയിലും മടിശ്ശീലയിലും സര്‍ക്കാര്‍ പിടിമുറുക്കുകയാണ്. എന്നിട്ട് പറയുന്നു-'നിങ്ങളുടെ കാശ്, നിങ്ങളുടെ കൈയില്‍'.!!!

                       'നിങ്ങളുടെ കാശ്, നിങ്ങളുടെ കൈയില്‍' എന്ന ജയറാം രമേശിന്‍റെ  ഇമ്പമൂറുന്ന പരസ്യവാചകം കേട്ടപ്പോള്‍ കോണ്‍ഗ്രസ്സി ന്റെ പഴയ മുദ്രാവാക്യങ്ങളാണ് ഓര്‍മ വരുന്നത്  . 1971-ല്‍ ഇന്ദി രാഗാന്ധിയുടെവക 'ഗരീബി ഹഠാവോ'. 1986-ല്‍ രാജീവ്ഗാന്ധി അതിനെ  'ഗരീബി ഉന്മൂലന്‍' എന്നാക്കി. 2006-ല്‍ മന്‍മോഹന്‍സിങ് 'ഗരീബീ ഹഠാവോ'യെ തിരിച്ചുകൊണ്ടുവന്നു. പക്ഷേ, ഈ മുദ്രാ വാക്യ ങ്ങള്‍ക്കൊന്നും ദാരിദ്ര്യത്തിന്‍റെ  ബാധ യൊഴിപ്പി ക്കാനാ യില്ല.രാജ്യത്ത്  പ്രതിദിനം രണ്ടുഡോളര്‍ ( നൂറു രൂപ ) വരുമാനം പോലുമില്ലാത്തവരുടെ എണ്ണം ഏതാണ്ട് 70 ശതമാനമാണ് ഇന്നും........!!!!!!!

               ഇപ്പോള്‍ ഒരു രൂപ കൊടുത്താല്‍ ഒരുകിലോ റേഷനരി കിട്ടും. എന്നാല്‍, ഇനിമേല്‍ 30-40 രൂപ കൊടുത്ത് അരി ആദ്യം വാങ്ങണം. ഇത്രയും പണം മുന്‍കൂറായി നല്‍കാന്‍ പാവപ്പെട്ടവരുടെ കൈവശം ഉണ്ടാകണമെന്നി ല്ല.  മാത്രമല്ല, സര്‍ക്കാര്‍ സബ്‌സിഡി സമയത്തൊട്ട് കിട്ടാനും പോകുന്നില്ല. രാജസ്ഥാനില്‍ നടത്തിയ പരീക്ഷ ണം ഇതു കൊണ്ടാണ് പൊളിഞ്ഞത്. ഒരു വര്‍ഷമായി അവിടെ ചില ബ്ലോക്കുകളില്‍ അരിക്കുപകരംകാശാണ്കൊടു ത്തുവരുന്നത്. ശരാശരി മൂന്നുമാസത്തെ കാശുമാത്രമേ ബാങ്ക് അക്കൗണ്ടു കളിലെത്തിയിട്ടുള്ളൂ. പാവപ്പെട്ടവര്‍ ഗോതമ്പുവാങ്ങല്‍ നിര്‍ത്തി. മറ്റുപലരും കടക്കെണിയിലുമായി.ബാങ്കിലിടുന്ന പണം അരിക്ക ടയിലാണോ മദ്യ ഷാപ്പിലാണോ എത്തുന്നത് എന്നചോദ്യം പലരും ഉയര്‍ത്തിയിട്ടുണ്ട്. പാവങ്ങളുടെ വരുമാനത്തില്‍ നല്ലൊരു പങ്ക് മദ്യത്തിനുവേണ്ടിയാണ് ഇന്ന് ചെലവഴിക്കപ്പെടുന്നത്. പുരുഷ ന്മാരുടെ വരുമാനത്തിന്‍റെ  കാര്യത്തില്‍ ഇത് പ്രസക്തമാണ്. വീട്ടിലെ ദാരിദ്ര്യം പുരുഷന്‍റെ  മദ്യപാനത്തിന് തടസ്സമാകുന്നില്ല. ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി കിട്ടും എന്നുള്ളതുകൊണ്ട് കുടുംബം പട്ടിണി യില്ലാ തെ കഴിയുന്നു. കാശായി കൊടുത്താല്‍ നല്ലപങ്ക് കുടുംബ ങ്ങളും പട്ടിണിയിലേക്ക് പോകും എന്നുറപ്പാണ്.......

                     സബ്സിഡി ബാങ്ക് വഴി  നല്‍കുന്നതിന്‍റെ  ഫലമായി അഴിമതിയും സബ്‌സിഡിയുടെ ചോര്‍ച്ചയും തടയാമെന്നാണ് സര്‍ക്കാര്‍ നിരത്തുന്ന  മറുവാദം. എല്ലാവര്‍ക്കും റേഷനരി അനുവദിച്ചാല്‍ റേഷന്‍ വാങ്ങാത്തവരുടെ അരി മറിച്ചുവിറ്റ് റേഷന്‍കടക്കാര്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ കഴിയും. ഈ കള്ളത്തരത്തിന് കൂട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥരും മറ്റും കൈക്കൂലി വാങ്ങും. എന്നാല്‍ സബ്‌സിഡി കാശായി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമ്പോള്‍ ഇത്തരം വെട്ടിപ്പുകള്‍ പൂര്‍ണമായും തടയാം.എലിയെ കൊല്ലാന്‍ ഇല്ലംചുടുന്നതുപോലെയാണ് ഇത്. റേഷന്‍സമ്പ്രദായത്തിലെ തട്ടിപ്പും വെട്ടിപ്പും തടയാനുള്ള മാര്‍ഗം അത് വേണ്ടെന്നുവെക്കലല്ല. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അഴിമതി തടയാന്‍ പോംവഴികളുമുണ്ട്. തുടര്‍ച്ചയായി അരി വാങ്ങാത്ത കുടുംബങ്ങളെ റേഷന്‍ലിസ്റ്റില്‍നിന്ന് മാറ്റാം. ആധാറും കമ്പ്യൂട്ടറൈസേഷനുമെല്ലാം നടപ്പാക്കിക്കൊ ണ്ടിരിക്കുകയാണല്ലോ. റേഷന്‍ വാങ്ങുമ്പോള്‍ വിരലടയാളം രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കാം. അത് കമ്പ്യൂട്ടര്‍ വഴിയാണെങ്കില്‍ കാര്യം കൂടുതല്‍ എളുപ്പമായി. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ ആവശ്യമുള്ളവര്‍ക്കെല്ലാം സൗജന്യവിലയ്ക്ക് റേഷന്‍ നല്‍കാന്‍ തയ്യാറാകണം. ബി.പി.എല്ലി നുമാത്രമായി റേഷന്‍ പരിമിതപ്പെടുത്തുന്നത് ഭൂരിപക്ഷം പാവങ്ങളുടെയും സാമൂഹികസുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കുന്നു. ദാരിദ്ര്യരേഖ പട്ടിണിരേഖയാണ്. അതുകൊണ്ടാണ് കര്‍ഷകത്തൊഴിലാളികളില്‍ പകുതിപ്പേര്‍ എ.പി.എല്‍. വിഭാഗത്തി ല്‍പെടുന്നത്. മത്സ്യത്തൊഴിലാളികളില്‍ 40 ശതമാനം പേര്‍ എ.പി.എല്ലാണ്. എന്തിന് ആദിവാസികളില്‍ 20 ശതമാനം പേര്‍ എ.പി.എല്‍. പട്ടികയിലാണ്. ഒരേജോലിചെയ്യുന്ന കൂലിവേലക്കാരെ എ.പി.എല്ലും ബി.പി.എല്ലുമായി തരംതിരിക്കുന്നതിന്റെ യുക്തിയെന്ത്?അരിക്കുപകരം കാശ് നല്‍കുന്നതിന്‍റെ  പ്രധാനപ്പെട്ട ലക്ഷ്യം സബ്‌സിഡി ബി.പി.എല്ലിനുമാത്രമായി പരിമിതപ്പെടു ത്തുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുള്ള നിയമത്തിനോ ടൊപ്പമാണ് ഇത്തരമൊരു സാമ്പത്തികപരിഷ്‌കാരം. എന്തൊരു വിരോധാ ഭാസമാണിത്!!!!!



Thursday, December 6, 2012

ഐ.എന്‍. എല്‍. മതേതരത്വ സംരക്ഷണ ദിനം.........

മലപ്പുറം: ബാബറി മസ്ജിദ് തകര്‍ത്തതിന്‍റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 6 ന് ഐ.എന്‍.എല്‍. ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ  മതേതരത്വ സംരക്ഷണ ദിനാച്ചരണത്തിന്‍റെ ഭാഗമായി മലപ്പുറത്ത്‌ സായാഹ്ന ധര്‍ണ്ണ നടത്തി. മലപ്പുറം കെ.എസ്.ആര്‍ .ട്ടി .സി. ബസ്‌ സ്റ്റാന്‍റ്റ് പരിസരത്ത്നടന്ന ധര്‍ണ ഐ.എന്‍. എല്‍. ജില്ലാ പ്രസിടന്റ്റ് ഒ.കെ.തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.മലപ്പുറം മണ്ഡലം പ്രസിടന്റ്റ് ഒ .എം. ജബ്ബാര്‍ ഹാജി ആദ്യക്ഷം വഹിച്ചു.സ്റ്റേറ്റ് സെക്രട്ടറി കെ.പി. ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. സി.എച്. മുസ്തഫ, സി.പി.അബ്ദുല്‍ വഹാബ്, സാധു റസാക്ക്, പി.കെ.എസ്. മുജീബ് ഹസ്സന്‍, എ.കെ.സിറാജ്, സാലിഹ് മേടപ്പില്‍, സി.പി.മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.....


    

വിഎസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ്..... കോടതി പരാമര്‍ശവും വി.എസ്സിന്‍റെ  ആരോപണവും ....

                പ്രതിപക്ഷ നേതാവ് 
വിഎസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കി. . കേസ് നിലനില്‍ക്കുന്നതല്ലെന്നും വിഎസിനെതിരെ തെളിവുകളൊന്നുമില്ലെന്നും ചുണ്ടി
ക്കാട്ടിയാണ്ഹൈക്കോടതി കേസ് തള്ളിയ ത്.ബന്ധുവായ വിമുക്തഭടന്‍ സോമന് ഭൂമി പതിച്ചുനല്‍കാന്‍ വി എസ് ഇടപെ ടല്‍ നടത്തിയതായി ആരോപിച്ചായിരുന്നു കേസ്. പൊതുജനങ്ങള്‍ക്കിടയില്‍ വി എസിന്‍റെ  സല്‍പേരു കളങ്കപ്പെടുത്താനുള്ള ശ്രമമാണു നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധുവിനു ഭൂമി നല്കാന്‍ വി എസ് ഇടപെട്ടു എന്ന ആരോപ ണം വിശ്വസനീയമല്ല. വിജിലന്‍സിനെ സര്‍ക്കാര്‍ ദുരുപയോഗപ്പെടു ത്തിയ തായി സംശയിക്കുന്നതായും ജ. എസ് എസ് സതീശ ചന്ദ്രന്‍ വിധിയില്‍ പറഞ്ഞു. ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണു പുറത്തുവരുന്നത്. കേസെടുത്ത ഉദ്യോഗസ്ഥ നു ക്രിമിനല്‍ നടപറ്റി നിയമത്തിന്‍റെ  ബാലപാഠം പോലും അറിയില്ല, വിജില ന്‍സ് സംവിധാനം ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രതിയോഗികളെ നിശബ്ദ രാക്കാനുള്ള ശ്രമമാണുണ്ടായതെന്നു സംശയിക്കുന്നു."_53 പേജുള്ള വിധിയില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഈ കേസ് എന്തിനായിരുന്നു? അതിനുള്ള മറുപടി കിട്ടാന്‍ ഇന്നത്തെ വി.എസ്സിന്‍റെ പരാമര്‍ശം നോക്കിയാല്‍ മതി.തന്നെ പ്രതിപ ക്ഷ നേത്രത്വ സ്ഥാനത് നിന്ന് മാറ്റാന്‍ ഉമ്മന്‍ ചാണ്ടിയും,കുഞ്ഞാലികുട്ടിയും ഗൂഡാലോചന നടത്തിയെന്ന വി.എസ്സിന്‍റെ പരാമര്‍ശം കൂടുതല്‍ സംശയങ്ങ ള്‍ക്കിടനല്‍കുന്നു. ഈ കേസിന്‍റെ പരാമര്‍ശം വന്നപ്പോള്‍ കേസില്‍ തന്നെ പ്രതി ചേര്‍ത്താല്‍ 
 പ്രതിപക്ഷ നേത്രത്വസ്ഥാനം ഒഴിയുമെന്ന് വി.എസ്. പ്രഖ്യാപി ച്ചിരുന്നു. വി.എസ്സിനെ മാറ്റി ആരെ പ്രതിപക്ഷ നേതാവാകാനാണ് ഉമ്മന്‍ ചാണ്ടിയും,കുഞ്ഞാലികുട്ടിയും ഗൂഡാലോചന നടത്തിയതെന്ന് പുറത്തുവരേ ണ്ടതുണ്ട്‌ . ലീഗില്‍ നിന്നോ കോണ്‍ഗ്രെസ്സില്‍നിന്നോ ഏതായാലും പ്രതിപക്ഷ നേതാവുണ്ടാവില്ലല്ലോ അപ്പൊ പിന്നെ സി.പി.എമ്മില്‍ നിന്ന് മറ്റൊരാളെ പ്രതിപക്ഷ നേതാക്കാന്‍  ഉമ്മന്‍ ചാണ്ടിയും,കുഞ്ഞാലികുട്ടിയും ഗൂഡാലോചന നടത്തിഎന്ന് പറഞ്ഞാല്‍ അതിനുത്തരം പറയാനുള്ള സാമാന്യ മര്യാദ സി.പി. എമ്മിനുണ്ട്. ഏതായാലും വി.എസ്സിനെ പ്രതിയാക്കാനും  അതുവഴി വി.എസ്. എന്ന അഴിമതിക്കും , പെണ്‍വാണിഭ -മാഫിയക്കും എതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച  സാദാരണക്കാരന്‍റെ ജനനായകന്‍ കേരളത്തിന്‍റെകറുത്ത മുത്തി നെ രാഷ്ട്രീയ മായി ഇല്ലാതാക്കാനും വേണ്ടി മുന്നിലും പിന്നിലും നിന്ന് കളിച്ച വര്‍ക്ക് കാന്താരിമുളക് വെള്ളം കൊണ്ട് ചന്തി കഴുകിയ അവസ്ഥയായി കോടതി വിധി.....


Tuesday, December 4, 2012

മുസ്ലിം ലീഗ് നാഷണല്‍ ക്രണ്‍സില്‍ മീറ്റും ഭാരവാഹി തെരഞ്ഞെടുപ്പും ആരെ വിഡികളാക്കാന്‍????

കോഴിക്കോട്: രണ്ട് മണിക്കൂര്‍കൊണ്ട്‌ ഭാരവാഹികളെ പ്രഖ്യാപിച്പിരിഞ്ഞ  ഇന്ത്യന്‍ മുസ്ലിങ്ങളുടെ ആധികാരിക സംഘടനയായി അവകാശപെടുന്ന ഇന്ത്യ ന്‍ യൂണിയന്‍ മുസ്ലിം ലീഗ് നാഷണല്‍ ജനറല്‍ ക്രണ്‍സില്‍ മീറ്റ് പ്രഹസനമായി .തെരഞ്ഞെടുപ്പു കമ്മിഷന്‍റെ കണ്ണില്‍ പൊടിയിടാന്‍ ഇ.അഹ്മദും, കുഞ്ഞാലിക്കു ട്ടിയും തട്ടിക്കൂട്ടിയ നാഷണല്‍ ക്രണ്‍സില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ നേരിടുന്ന ജീവ ല്‍ പ്രശ്നങ്ങളെ കുറിച്ചോ പോട്ടെ മുസ്ലിം ലീഗിനെ കുറിച്ചോ പോലും ഒന്നും ചര്‍ച്ച ചെയ്യാതെ കോഴി ബിരിയാണിയും തിന്ന് പുതിയാപ്ല സല്‍കാരം പോലെ യാക്കിയത് എന്തിനായിരുന്നെന്ന് ആര്‍ക്കും മനസ്സിലായില്ല. ജനറല്‍ ക്രണ്‍സി ലിന്‍റെ നടപടി ക്രമങ്ങള്‍ കണ്ടാല്‍  ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്നത്  ഇന്ത്യന്‍ യൂണിയന്‍ ''മന്തബുദ്ധി"  ലീഗ് എന്നാക്കിയോ എന്ന് സംശയിച്ചു പോ കും .ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗം ഉത്ഘാടനം ചെയ്യുന്നത് സംസഥാന പ്രസിഡണ്ട്‌ ആണോ.? അഖിലേ ന്ത്യാ പ്രസിടന്റ്റ് സ്ഥാനത്തേക്ക് ഇ.അഹമ്മദിനെ പ്രഖ്യാപിച്ചതും ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ. ബാക്കിയുള്ള ഭാരവാഹികളെ അഹമ്മദും പ്രഖ്യാ പിച്ചു അഖിലേന്ത്യാ സെക്രടറി യായി ഇ.റ്റി . മുഹമ്മദ്‌ ബഷീറിനെ തെരഞ്ഞെടു ത്തു ?.സംസ്ഥാന സെക്രടറി സ്ഥാനവും എം.പി.സ്ഥാനവും കൂടി ജോലി ഭാരമാ ണെന്ന് പറഞ്ഞാണ് പണ്ട് ഇ.റ്റി . മുഹമ്മദ്‌ ബഷീറിനെ സംസ്ഥാന സെക്രടറി സ്ഥാനത്ത് നിന്ന് മാറ്റിയത് അപ്പൊ ഈ അഖിലേന്ത്യാ സെക്രടറി എന്ന് പറഞ്ഞാ ല്‍ വെറുതെ ചൊറിയും കുത്തി ഇരിക്കലാണോ?. മുസ്ലിം യൂത്ത് ലീഗിനെ ദേശീ യ തലത്തില്‍ സഘടിപ്പിക്കുന്നതിന് വേണ്ടി  7 അംഗ ഓര്‍ഗനൈസിംഗ് കമ്മിറ്റി യെ തെരഞ്ഞെടുത്തതാണ് ബഹുരസം . മുമ്പ് പാണക്കാട് സാദിക്കലി  തങ്ങളെ യും ശേഷം കെ.എം.ഷാജി എം.എല്‍.എ.യും ഈ പണി ഏല്‍പിച്ചിട്ട്‌ എന്തായി .? എന്നിട്ടാ ഇപ്പോ പി.കെ. ഫിറോസ് ... ആന വലിച്ചിട്ട് പോരാത്തത് ആട് വലി ച്ചാല്‍ പോരോ?. ചുരുക്കത്തില്‍ മലപ്പുറത്തെ ഒരു പഞ്ചായത്ത് കമ്മറ്റി കൂടുന്ന ലാഘവത്തോടെ ആരെയൊക്കെയോ പോട്ടന്മാരാക്കാന്‍ ഒപ്പിച്ച വേലതരത്തിന്  ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗം എന്ന് പേരുവെച്ച് മുസ്ലിം ലീഗ് പൊതുസമൂ ഹത്തിനു മുന്നില്‍ ഒന്നുകൂടി പരിഹാസ്യരായി........  


Sunday, December 2, 2012

ബാബരിമസ്ജിദിന്‍റെ  തകര്‍ച്ച രാഷ്ട്രം നേരിട്ട ദേശീയ ദുരന്തം .............

              രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നിഷ്ടൂര കൊലക്ക് ശേഷം രാഷ്ട്രം നേരിട്ട ഏറ്റവുംവലിയ ദേശീയ ദുരന്തമായിരുന്നു ബാബരി മസ്ജിദിന്‍റെ  തക ര്‍ച്ച 1992 ഡിസംബര്‍ 6 ന് ആ കറുത്ത ഞായറായ്ച്ച വര്‍ഗീയ വിഷം തലക്ക് പിടിച്ച മത ഭ്രാന്തന്മാര്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍കാരിന്റെയും ഉത്ത രപ്രദേശ് ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെയും സഹായത്തോടെ തക ര്‍ത്തെറിഞ്ഞത് കേവലം ഒരു പള്ളി മാത്രമായിരുന്നില്ല പതിറ്റാണ്ടുകളോളം നാം കാത്തു സൂക്ഷിച്ച ജനാധിപത്യ-മതേതര രാഷ്ട്രമെന്ന നമ്മുടെ സങ്കല്‍പ ത്തിന്‍റെ വിശ്വാസതയാ യിരുന്നു. ബാബരി മസ്ജിദിന് പൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്ന്  ഇന്ത്യന്‍ പരമോന്നത നീതിപീഠമായ  സുപ്രീം കോടതി ഫുള്‍ ബെഞ്ചും , ഇന്ത്യന്‍ പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ല മെന്റും കേന്ദ്ര സര്‍കാരിനും ഉത്തരപ്രദേശ് സര്‍ക്കാരിനും നിര്‍ദേശം നല്‍കി യിരുന്നു. കൂടാതെ ദേശീയോല്ഗ്രന്ദന സമിതിയും സര്‍വകക്ഷി യോഗവും ഈ ആവശ്യം ഉന്നയിച്ചി രുന്നു.ഫലത്തില്‍ ഇന്ത്യന്‍ ജനതയുടെ മഹാഭൂരി പക്ഷ ത്തിന്‍റെയും ആഗ്രഹവും ആവശ്യവും ആയിരുന്ന ബാബരിമസ്ജിദിന്‍റെ സംരക്ഷണം ഇല്ലാതാക്കാന്‍ കോണ്ഗ്രസ്സ് -ബി.ജെ.പി. സര്‍കാ രുകള്‍ എന്തിന് കൂട്ടുനിന്നുഎന്നത് 20 കൊല്ലത്തിനു ശേഷവും നമ്മുടെ മുന്നില്‍ ചോദ്യചി ഹ്നമായി നില്കുന്നു.  

                                        ബാബറി മസ്ജിദിന്‍റെ തകര്‍ച്ചയും ഗൂഡാലോചനയും അനേഷിക്കാന്‍ നിയമിച്ച ജ:ലിബറാന്‍ കമ്മീഷന്‍ മറ്റൊരു ദുരന്ധമായി .17 കൊല്ലം  നീണ്ട അനേഷണതിനോടുവില്‍ ബാബറി മസ്ജിദിന്‍റെ തകര്‍ച്ചയിലും ഗൂഡാലോചനയിലും നേരിട്ട് പങ്കാളികളായ 63 പേരെ പേരെടുത്തു പരാമര്‍ശിച്ചു കേന്ദ്ര സര്‍ക്കാരിനു സമര്‍പിച്ച റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. മാത്രമല്ല ഇതില്‍ പലരും ഇന്നും രാജ്യത്തിന്‍റെ നികുതി പണത്തില്‍ നിന്ന് ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപറ്റി  ''ജനസേവകരായി " സ്വസ്ഥമായി വിലസി നടക്കുന്നു.ബാബരി മസ്ജിദിന്‍റെ വിഷയത്തില്‍ നേരിന്‍റെ പക്ഷത്ത് നിന്നവര്‍കൊക്കെ പലരൂപത്തിലുള്ള പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നു. സ്വാര്‍ത്ഥതയുടെ മൂടുപടമണിഞ്ഞവര്‍ രാഷ്ട്രീയ നേത്രത്വങ്ങളെയും ഗവണ്മെന്‍റ്റു കളെയും ഹൈജാക്ക്‌ ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടത്. ബാബരി മസ്ജി ദിന്‍റെ വിഷയത്തില്‍ നേരിന്‍റെ പക്ഷത്ത് നിന്നതിന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍കേണ്ടി വന്ന ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവാ യിരുന്നു ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ്‌. .ആറ് പതിറ്റാണ്ടിലേറെ താന്‍ സ്വന്തം ജീവിതം സമര്‍പിച്ചു പടുത്തുയര്‍ത്തിയ പ്രസ്ഥാനം (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ) തന്നെ തള്ളി പറഞ്ഞപ്പോഴും നെറികേടിനു കൂട്ടുനി ല്‍ക്കാന്‍ സുലൈമാന്‍ സേട്ട് തയ്യാറായില്ല. ഇതിന്‍റെ ഫലം ഭൌതികമായ നഷ്ട മാകുമെന്ന് അറിഞ്ഞിട്ടും തന്‍റെ വിശ്വാസ പ്രമാണങ്ങള്‍ക്ക് എതിര് നിക്കാന്‍ ആ മഹാന്‍ തയ്യാറായില്ല. ബാബരിമസ്ജിദിന്‍റെ  തകര്‍ച്ചയോടെ ലോകത്തെ ഏറ്റ വും വലിയ ജനാധിപത്യ രാജ്യം ലോകസമൂഹത്തിനു മുന്നില്‍ തലകുനിച്ച് നില്‍കുബോഴും ഈ കൊടും ചതിക്ക് പിന്നിലും മുന്നിലും നിന്ന് ചരട് വലിച്ച വര്‍ തന്നെ ഇന്നും നമ്മെ അടക്കി ഭരിക്കുന്നെന്നോര്‍ക്കുബോള്‍ നമുക്ക് ലജ്ജിച്ചു തലതാഴ്താം .............

Tuesday, November 27, 2012


ഐ.എന്‍. എല്‍. മനുഷ്യച്ചങ്ങലയില്‍ 

ആയിരങ്ങള്‍കണ്ണികളായി  ........... 

  
ഗാസയില്‍ അക്രമം അഴിച്ച് വിടുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്രയേലിന്‍റെ മനുഷ്യകുരുതിക്കെതിരെ  അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടും,ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും യുദ്ധവിരുദ്ധ സന്ദേശം ഉയര്‍ത്തിപിടിച്ചും, ഐ.എന്‍. എല്‍. സംഘടിപ്പിച്ച  മനുഷ്യചങ്ങല ശ്രദ്ധേയമായി. കോഴിക്കോട് മാവൂര്‍ റോഡില്‍ കിലോ മീറ്ററുകള്‍ നീണ്ട ചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ കണ്ണികളായി. ഐ.എന്‍. എല്‍. അഖിലേന്ത്യാ സെക്രട്ടറി അഹമദ് ദേവര്‍ കോവില്‍, ഐ.എന്‍. എല്‍. സംസ്ഥാന പ്രസിഡന്റ്റ് എസ് .എ.പുതിയ വളപ്പില്‍,ഐ.എന്‍. എല്‍. സംസ്ഥാന ഭാരവാഹികളായ കെ.പി.ഇസ്മയില്‍,ഡോ : എന്‍. വി.എ. മജീദ്‌, എം.എ.മഹീന്‍ ഹാജി, മുഹമ്മദ്‌ കുട്ടി കേച്ചരി, എം.ഇ.എസ് . സംസ്ഥാന പ്രസിഡന്റ്റ് ഡോ : ഫസല്‍ഗഫൂര്‍, ജാഫര്‍ അത്തോളി തുടങ്ങി സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള പ്രമുഖര്‍ പങ്കെടുത്തു. ഐ.എന്‍. എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ:എ.പി.അബ്ദുല്‍ വഹാബ് പ്രതിക്ജ ചൊല്ലി കൊടുത്തു ............










Sunday, November 25, 2012

നാഷണല്‍ യൂത്ത് ലീഗിന് മലപ്പുറം ജില്ലാകമ്മിറ്റി പുന:സഘടിപ്പിച്ചു ...............

മലപ്പുറം: ജില്ലാ നാഷണല്‍ യൂത്ത് ലീഗിന് പുതിയ നേത്രത്വം പ്രസിടന്റായി സി.പി.അബ്ദുല്‍ വഹാബ് (തിരൂരങ്ങാടി ) നെയും ,ജന:സെക്രട്ടറിയായി എ.കെ.സിറാജ് (താനൂര്‍)) )നെയും ട്രഷററായി മുജീബ് പുള്ളാട്ട് (വേങ്ങര) നെയും തെരഞ്ഞെടുത്തു.മറ്റു ഭാരവാഹികള്‍,ADV : കെ.പി.അബ്ദുല്‍ ഗഫൂര്‍ (പെരിന്ത ല്‍മണ്ണ), ടി.പി.എം.മുഹ്സിന്‍ ബാബു താനാളൂര്‍, ഷാനവാസ്‌ മേച്ചേരി (ഏറ നാട്),വൈസ്:പ്രസിടന്റുമാര്‍, , വി.എം. ഫിറോസ്‌ (മഞ്ചേരി ), ഷംസാദ് മറ്റ ത്തൂര്‍ ,റഫീഖ് തവനൂര്‍, സെക്രട്ടറിമാര്‍, എം.എന്‍. മഷ്ഹൂദ് (മലപ്പുറം), സലിം പൊന്നാനി, ഹസ്സന്‍ മോയിന്‍ (വണ്ടൂര്‍) ) എന്‍.പി.ശംസുദ്ധീന്‍ (വേങ്ങര), ദിലീപ് കുമാര്‍ എന്ന കുട്ടന്‍ (എ.ആര്‍. നഗര്‍) ) ,അലി ചേളാരി, മുനീര്‍ താനൂര്‍ , അസീസ്‌ താനൂര്‍ ,കുഞ്ഞാപ്പു മങ്കട , ഫൈസല്‍ രണ്ടത്താണി,സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍........ മലപ്പുറത്ത്‌ ചേര്‍ന്ന ജില്ലാ കൌണ്‍സില്‍ ആണ് പുതിയ ഭാരവാഹികളെ തെര ഞ്ഞെടുത്തത്. ഐ.എന്‍. എല്‍. ജില്ലാ ജന:സെക്രട്ടറി സി.എച്ച്.മുസ്തഫ തെരഞ്ഞെ ടുപ്പു നിയന്ദ്രിച്ചു . ഐ.എന്‍. എല്‍. ജില്ലാ പ്രസിടന്റ്റ്  ഒ .കുഞ്ഞിക്കോയ തങ്ങള്‍ കൌണ്‍സില്‍ ഉല്‍ഘാടനം ചെയ്തു, സലിഹ് മേടപ്പില്‍, ടി.എ.സമദ്, പി.കെ. എസ് .മുജീബ് ഹസ്സന്‍,സി.പി.അബ്ദുല്‍ വഹാബ് ,  എന്നിവര്‍ പ്രസംഗിച്ചു. എ.കെ.സിറാജ് സ്വാഗതവും മുജീബ് പുള്ളാട്ട്  നന്ദിയും പറഞ്ഞു.....



കൂടുതല്‍ ജനദ്രോഹ നടപടികളുമായി യു.ഡി.എഫ്. സര്‍ക്കാര്‍ ............ 
സംസ്ഥാനത്ത് അധികാരത്തിലേറി ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ ജനദ്രോഹ നടപടികള്‍ക്ക് നേത്രത്വം കൊടുത്തു എന്നഖ്യാദി ഏതായാലും യു.ഡി.എഫിന് സ്വന്തം . ജനങ്ങളെ ദ്രോഹിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മത്സരിക്കുന്നു ഒന്നര കൊല്ലം കൊണ്ട് ജനങ്ങള്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അവരെ പരമാവതി ദ്രോഹിക്കാനായതില്‍   ഉമ്മന്‍ചാണ്ടിക്കും  കൂട്ടര്‍ക്കും  സന്ദോശികാം. ഒന്നര കൊല്ലം കൊണ്ട് രണ്ട് തവണയാണ് ബസ്‌, ഓട്ടോ,ടാക്സി, ചാര്‍ജുകള്‍ കൂട്ടിയത്. 12 കൊല്ലത്തിനു ശേഷം കേരളത്തില്‍ ഒരു മണിക്കൂര്‍ പവര്‍ കട്ട് വന്നു. "പവര്‍ കക്കല്‍ '' ഇവനൊക്കെ തോന്നുമ്പോലെ വേറെയും നടക്കുന്നു. ദോഷം പറയരുതല്ലോ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തില്‍ ഒറ്റ ദിവസം പോലും 24 മണിക്കൂര്‍ കരണ്ട് ഉണ്ടായിട്ടില്ല . സാധാരണ കേരളത്തില്‍ പവര്‍ കട്ട് ഉണ്ടാകുമ്പോള്‍ വിശേഷ ദിവസങ്ങളില്‍ പവര്‍ കട്ട് ഒഴിവാക്കാറുണ്ട് എന്നാല്‍ ഇത്തവണ കേരളത്തില്‍ മുസ്ലിങ്ങള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചതും പവര്‍ കട്ടിലാണ് (സമുദായ പാര്‍ട്ടി കേരളം ഭരിക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം ) വിലക്കയറ്റം പറയേണ്ടല്ലോ 20 രൂപക്ക് കിട്ടിയിരുന്ന മത്തി (ചാള ) 60 രൂപ യായി 19 രൂപക്ക് കിട്ടിയിരുന്ന അരി 31 രൂപയായി ഓരോ സാദനങ്ങള്‍ക്കും ഇരട്ടിയും അതിലതികവും വില കൂടി. ഇതിനൊക്കെ പുറമെ യാണ് ഇപ്പോ റേഷന്‍ സബ്സിഡി നിര്‍ത്തലാക്കാനുള്ള പുതിയ തീരുമാനം.  നിലവില്‍ 8.90 രൂപ വിലയുള്ള  റേഷന്‍ അരിക്ക് 6.90 രൂപ സബ്സിഡി നല്‍കി കൊണ്ടാണ്കേരളത്തിലെ എ.പി.എല്‍. കുടുംബത്തിനു 2 രൂപാ നിരക്കില്‍ 9 കിലോ റേഷന്‍ അരി നല്കികൊണ്ടിരിക്കുന്നത് . കഴിഞ്ഞ എല്‍.. ഡി.എഫ്. സര്‍കാര്‍ ഈ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്ന യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവന്‍റെ  കഞ്ഞിയില്‍ പാറ്റയിടുമെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. സബ്സിഡി ബാങ്ക് വഴി വിതരണം ചെയ്യുന്നതിന് സര്‍കാര്‍ നിരത്തുന്ന പ്രധാനകാരണം സബ്സിഡി അനര്‍ഹരായവര്‍ നേടുന്നെന്നും, പൊതു മാര്‍കറ്റില്‍ വില കുറയുന്നി ല്ലെന്നുമാണ്. എന്നാല്‍ ഇതുരണ്ടിനും ഉത്തരവാദി സര്‍ക്കാര്‍തന്നെയല്ലേ ?. സര്‍ക്കാരിന്‍റെ ഉത്തരവാദിത്തപ്പെട്ട ഏജന്‍സികളാണ് കേരളത്തില്‍ എ.പി.എല്‍., ബി.പി.എല്‍. സര്‍വേ നടത്തിയത്.അനര്‍ഹര്‍ ലിസ്റ്റില്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനു പകരം ലക്ഷകണക്കിന് സാദാരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയല്ല വേണ്ടത്. ശരാശരി ഒരു കുടുംബത്തിനു ഒരു മാസം 25 കിലോ അരിവേണം ഇതില്‍ 9 കിലോ മാത്രമാണ് റേഷന്‍കടകളില്‍കൂടി സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ബാക്കി 16 കിലോക്ക് സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതു മാര്‍കറ്റില്‍ വില കൂടുന്നത് സ്വാഭാവികം മാത്രം. പൊതു മാര്‍ക്കറ്റിലെ വില നിയന്ദ്രിക്കാന്‍ പൊതു വിതരണ കേന്ദ്രങ്ങള്‍ ശക്തമാക്കുന്നതിന്പകരം കൂടുതല്‍  വിലക്കയറ്റം സാധാരണക്കാര്‍ക്ക്മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.ഒന്‍പത് കിലോ അരിക്ക് ലഭിക്കുന്ന 62 രൂപ സബ്സിഡി മുന്‍‌കൂട്ടി റേഷന്‍കടയില്‍കൊടുത്തു അത് സര്‍ക്കാരിന് തോന്നുമ്പോള്‍ ഗുണഭോക്താ വിന്‍റെ ബാങ്ക് അക്കൌണ്ടില്‍ ഇട്ടാല്‍ അത് തിരിച്ചു കിട്ടാന്‍ കിലോ മീറ്ററുകള്‍ അപ്പുറത്തുള്ള ബാങ്കില്‍ പോയി വരിനില്‍ക്കേണ്ട ഗതിക്കേടിലേക്കാണ് സര്‍ക്കാര്‍ സാധാരണക്കാരനെ തള്ളിവിടുന്നത്. ജനദ്രോഹനടപടികളില്‍നിന്ന് ജനദ്രോഹനടപടികളിലേക്ക് അതിവേഗം ഭഹുദൂരം സജരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതികരണശേഷി നഷ്ട്ടപ്പെട്ടിട്ടില്ലാത്ത മലയാളികള്‍ മുന്നോട്ടു വരണം.....  


Thursday, November 22, 2012

ലീഗിന് ആന്‍റണിയുടെവക 8 ന്‍റെ പണി .........   

കേരളത്തിലും കേന്ദ്രത്തിലും ഒരേ മുന്നണി സര്‍കാര്‍ വന്നാല്‍ കൂടുതല്‍ വികസനങ്ങള്‍ വരുമെന്ന് പറഞ്ഞ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ പ്രചരണം നടത്തിയ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി കേരളത്തിലേക്ക് കേന്ദ്ര പദ്ധതികള്‍ കൊണ്ടുവരാന്‍ ദൈര്യമില്ലെന്ന് വ്യക്തമാ ക്കിയതോടെ തെരഞ്ഞെടുപ്പു വേളയില്‍ കേരളീയരെ പറഞ്ഞു പറ്റിച്ചതിനു മുഴുവന്‍ മലയാളികളോടും പരസ്യമായി മാപ്പ് പറയണം. മുന്‍ എല്‍...ഡി. എഫ്. സര്‍കാറിലെ വ്യവസായ മന്ത്രി എളമരം കരീം അകമഴിഞ്ഞു സഹായിചെന്ന എ.കെ. ആന്‍റണിയുടെ പരാമര്‍ശത്തില്‍ ഇപ്പോഴതെ  വ്യവസായ മന്ത്രി (പി.കെ.കുഞ്ഞാലി കുട്ടി ) സഹായിക്കുന്നില്ലെന്ന ദ്ധ്വനിയല്ലേ ഉള്ളത്? 1994 ല്‍ ചാരക്കേസിന്‍റെ (ഇത് പിന്നീട് ചാരമായി) പേരില്‍ കെ.കരുണാകരനെ പുകച്ച് പുറത്താക്കി മുഖ്യമന്ത്രിയാകാന്‍ എ.കെ. ആന്‍റണിക്ക് സര്‍വ സഹായങ്ങളും ചെയ്തു കൊടുത്ത മുസ്ലിം ലീഗിന് ആന്‍റണി വീണ്ടും 8 ന്‍റെ പണി കൊടുക്കുക യായിരുന്നു ഈ പ്രസ്താവന യിലൂടെ ചെയ്തത്. 1995 ല്‍ നിയമസഭയിലേക്ക്  മത്സരിക്കാന്‍ മുന്‍മുഖ്യമന്ത്രി അവുകാദര്‍ കുട്ടി നഹ അടക്കം ലീഗിന്‍റെ പ്രഗല്‍ഭരെ നിയമസഭയിലെതിച്ച തിരൂരങ്ങാടി സീറ്റ് ഒഴിഞ്ഞു കൊടുത്ത ലീഗിന് മുഖ്യമന്ത്രിയായതിന്‍റെ മധുവിധുതീരുംമുമ്പേ ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് തട്ടിയെടുക്കുന്നെന്നു പറഞ്ഞ് ആന്‍റണി പണി കൊടുത്തിരുന്നു. കേരളത്തിലെ പ്രവാസികളാണ് കേരളത്തില്‍ സാമുദായിക സന്ദുലനം തകര്‍ക്കു ന്നതെന്ന വിചിത്രമായ കണ്ടുപിടുത്തം ആന്‍റണിക്കുണ്ടായതും ഇതേകാലത്താ യിരുന്നു. പൊതുവേ മുസ്ലിം വിരുദ്ധനായ കോണ്ഗ്രസ് നേതാവായിഅറിയ പ്പെടുന്ന ആന്‍റണി എന്നും മുസ്ലിം ലീഗിന്‍റെ പേരില്‍ മുസ്ലിം സമുദായത്തിനു മൊത്തം പണിതാരന്‍ ശ്രമിച്ചയാളാണ്. "കള്ളനെ നംമ്പിയാലും കുള്ളനെ നംമ്പരുതെന്നു '' മുമ്പ് സി.എച്ച്.മുഹമ്മദ്‌ കോയ ലീഗുകരെ ഉണര്‍ത്തിയത് ഈ "കുള്ളനെ'' ഉദ്ദേശിച്ചായിരുന്നു. ആന്‍റണിയുടെ പ്രസ്താവനയോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ .വോട്ടു ചെയ്തവരും,വോട്ടു പിടിച്ചവരും മൊത്തം "ശശി''യായി.യു.ഡി.എഫിനെ ക്കാള്‍ നല്ലത് എല്‍.ഡി.എഫ്. ആണെന്ന് കൊണ്ഗ്രസ്സിലെ രണ്ടാമന്‍ തന്നെ പരസ്യമായി പറഞ്ഞതോടെ ഒരു അരി പീടികപോലും തുടങ്ങാന്‍ സാദിക്കാത്ത (വി.ഡി.ശതീഷന്‍റെ ഭാഷ)കേരളത്തിലെ യു.ഡി.എഫ്.സര്‍ക്കാര്‍ വിളപ്പിന്‍ ശാല യിലേക്കുള്ള മറ്റൊരു വേസ്റ്റ് തന്നെ .....   
                    




മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എന്‍. .വൈ.എല്‍. .കാളവണ്ടി പ്രകടനം ....

ബസ്‌--, ടാക്സി,ഓട്ടോ,ചാര്‍ജ് വര്‍ധനവും,രൂക്ഷമായവിലക്കയറ്റവു കൊണ്ട് കേരള ജനതയെ കാളവണ്ടി യുഗത്തിലേക്ക് തള്ളിവിടുന്ന  യു.ഡി.എഫ്. സര്‍ക്കാരിന്‍റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ നാഷണല്‍ യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസി ലേക്ക് കാളവണ്ടിയും,കൈവണ്ടിയും വലിച്ചു പ്രകടനം നടതി.










Tuesday, November 20, 2012


എയര്‍ ഇന്ത്യാ പ്രവാസികളോട് കാണിക്കുന്ന നെറികേടിന് എയര്‍ ഇന്ത്യയോളം പഴക്കം ....


എയര്‍ ഇന്ത്യാ പ്രവാസികളോട് കാണിക്കുന്ന നെറികേടിന് എയര്‍ ഇന്ത്യയോളം പഴക്കമുണ്ട് . ഇന്ത്യയുടെ പ്രതേകിച്ചു കേരളത്തിന്‍റെയും വിശിഷ്യാ മലബാറിന്‍റെയും സാബതിക ഭദ്രതയില്‍ നിര്‍ണായക പങ്കാണ് പ്രവാസികള്‍ പ്രത്യേകിച്ച് ഗള്‍ഫ്‌ മേഘലയിലുള്ളവര്‍ നല്‍കിവരുന്നത്. നമ്മുടെ നാട്ടില്‍ ഉയര്ന്നുനില്കുന്ന മണിമാളികകളിലും അംഭരചുംബികളായ കൂറ്റന്‍ ബില്‍ഡിന്ഗുകളിലും മാത്രമല്ല പള്ളികള്‍, അമ്പലങ്ങള്‍, അടക്കം ഒട്ടുമിക്ക ആരാധനാലയങ്ങളും മറ്റും പ്രസികളുടെ വിയര്‍പ്പിന്റെഫലമാണ്‌... പ്രവാസികളെ കറവ പ്പശുക്കളെ പോലെ കണ്ട് പണപിരിവിനു മാത്രം ഗള്‍ഫിലെത്തുന്ന നേതാക്കളെയും മറ്റും ഇരുകയ്യും നീട്ടിയാണ് പ്രവാസികള്‍ സ്വീകരിക്കാറുള്ളത്. സ്വന്തം കുടുംബത്തിന്റെയും നാടിന്റെയും പുരോഗതിക്കു വേണ്ടി മണലാരണ്യത്തില്‍ കൊടും ചൂടിനോടും,കൊടും തണുപ്പിനോടും മല്ലിടിച്ചു ആര്കൊക്കെയോ വേണ്ടി സ്വയം ഉരുകി തീരുന്ന മെഴുകിതിരികളായ പാവം പ്രവാസികളുടെ അടിസ്ഥാന പ്രശ്നത്തിന് നേരെ കണ്ണടച്ചാല്‍ നമ്മോടു ദൈവം പോലും പൊറുക്കില്ല. എയര്‍ ഇന്ത്യാ പ്രവാസികളോട് കാണിക്കുന്ന നെറികേടിനെതിരെ പ്രതികരിക്കാന്‍ പോലുമാവാതെ നമുടെ എം.പി.മാരും കേന്ദ്ര മന്ദ്രിമാരും കോന്ധന്‍ കൊല്ലതുപോയപോലെ ചുമ്മാ കറങ്ങിനടക്കുമ്പോള്‍ വര്‍ത്തമാന കാലത്തേ ഏറ്റവും ശക്തമായ പ്രചാരണായുധമായ സോഷ്യല്‍ നെറ്റ്  വര്‍ക്ക് സൃഘലകള്‍ ഉപയോഗപെടുത്തി പ്രവാസികളോട് കാണിക്കുന്ന നെറികേടിനെതിരെ ശക്തമായി പ്രതികരിക്കണം.ഓര്‍ക്കുക പ്രവാസിയുടെ പണമില്ലെങ്കില്‍ ഈ നേതാക്കളും മന്ദ്രിമാരും ഒന്നും ഉണ്ടാവില്ല പ്രവാസികളെ മനുഷ്യരായി കണ്ട് അവരുടെ പ്രശ്നത്തിന് ന്യായമായ പരിഹാരം കാണണം .......   






Sunday, November 18, 2012


അനാവശ്യവിവാദങ്ങള്‍ ജനശ്രദ്ധ തിരിച്ച് വിടാന്‍ .............. എന്‍.. വൈ. എല്‍.

മലപ്പുറം: രൂക്ഷമായ വിലക്കയറ്റംകൊണ്ട് നട്ടം തിരിയുന്ന സാദാരണക്കാര്‍ക്ക് അധികഭാരംചുമത്തി ബസ്‌--,ഓട്ടോ,ടാക്സി, ചാര്‍ജ് വര്‍ധനവും റേഷന്‍സ ബ്സിഡി എടുത്തുകളഞ്ഞും കൂടുതല്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെ ഉയര്‍ന്നു വരുന്ന ശക്തമായ ബഹുജന പ്രക്ഷോഭങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ അനാവശ്യവിവാദങ്ങളുടെ പിറകെ പോകുന്നതെന്ന് നാഷണല്‍ യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. വിലക്കയറ്റം പിടിച്ച് നിര്‍ത്താനോ , സാദാരണ ക്കാരന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ച പ്പെടുത്താനോ ഒന്നും ചെയ്യാതെ അനാവശ്യ വിവാദങ്ങളുടെ പിറകെ പോകുന്ന  കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ പൊതു സമൂഹത്തിന് ബാദ്യതയാവുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിടന്റ്റ് പി.കെ.എസ്.മുജീബ് ഹസ്സന്‍ ആദ്യക്ഷം വഹിച്ചു. സംസ്ഥാനത്ത് പുതുതായി 30 ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എ.കെ.സിറാജ്, എന്‍..എം. മഷ്ഹൂദ്, കുഞ്ഞാണി മലപ്പുറം,മുഹ്സിന്‍ ബാബു, ഹസ്സന്‍ മോയിന്‍, കെ.സി.മസിന്‍ ,ഫൈസല്‍ രണ്ടത്താണി,എന്‍.പി.ശംസുദ്ധീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.......  


Saturday, November 17, 2012


"ലീഗ്‌ രാഷ്‌ട്രീയം നാടന്‍ ഭാഷയില്‍പറഞ്ഞാല്‍തൂറി 

തോല്‍പ്പിക്കലാണ്‌.''.......

                      ചെങ്കോട്ടപോലെ സുഭദ്രവും കുത്തബ്‌ മീനാര്‍പോ ലെ ഉന്നതവും താജ്‌മഹല്‍പോലെ സുന്ദരവുമായി രുന്ന മുസ്‌ലിം ലീഗിന്‍റെ  (സി എച്ചിന്‍റെ വാക്കുകള്‍))ഏറ്റവും വലിയകരുത്ത്‌ അതിന്‍റെ  നേതാക്കളായിരു ന്നു. ഖാഇ ദെമില്ലത്തും,ബാഫഖി തങ്ങളും, പൂക്കോയ തങ്ങളും, സി എച്ചും, സീതി സാഹി ബും,സേട്ടു സാഹി ബും അങ്ങനെയെത്രയെത്ര മഹാരഥന്‍മാര്‍. അവരൊക്കെയാ ണ്‌ ആ പ്രസ്ഥാനത്തിന്‌ ജീവജലം നല്‍കിയത്‌... രാഷ്‌ട്രീയ പ്രവര്‍ത്തനം ഇന്നത്തെ പോലെ വ്യവസായമായിരുന്നില്ല അവര്‍ക്ക്‌. പാവപ്പെട്ടവന്‍റെ വേദനകള്‍കേട്ടും അതിന്‌ പരിഹാരം കണ്ടുമായിരുന്നു അവരുടെ ദിനചര്യകള്‍ തുടങ്ങിയിരു ന്നതും ഒടുങ്ങി യിരുന്നതും. അതുകൊണ്ട്‌തന്നെഅവര്‍ആപാര്‍ട്ടിയുടെ അഭിമാ നസ്‌തംഭങ്ങളായിരുന്നു.എന്നാല്‍ ഇന്ന്‌ നേതാക്കള്‍ ബാധ്യതയായി തീര്‍ന്നിരി ക്കുന്നു ആ പാര്‍ട്ടിക്ക്‌.. ഐസ് ക്രീംകേസും, യൂണിവേഴ്സിറ്റി ഭൂ മിദാനകേസും, പാര്‍ട്ടിയെ പ്രതിസന്ധികളുടെ ആഴക്ക ടലിലാണ്‌ കൊണ്ടുചെന്ന്‌ തള്ളുന്നതെന്ന്‌ അവര്‍തന്നെ യാണ്‌പറയാതെപറഞ്ഞ്‌കൊണ്ടിരിക്കുന്നത്‌..നേതാക്ക ളുടെയും താഴെതട്ടിലെ അണികളുടേയും നെടുവീ ര്‍പ്പുകളില്‍ നിന്ന്‌ കേരളജനത ഇത് വായിച്ച്‌ കൊണ്ടി രിക്കുന്നുണ്ട്‌....... 


                       ഖാഇദെമില്ലത്തിന്‍റെ  കാലത്ത്‌ എട്ടു സംസ്ഥാനങ്ങളി ലാണ്‌ ലീഗിന്‌ 
വേരോട്ടം ഉണ്ടായിരുന്നത്‌.കേരളത്തിന്‌ പുറത്ത്‌ ദല്‍ഹിയിലും മഹാരാഷ്‌ ട്ര യിലും അസമി ലും യു പി യിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും ബംഗാളി ലും മേയര്‍മാരും മന്ത്രിമാരും എം പിമാരും വരെ ലീഗിനുണ്ടായിരുന്നു. ഖാഇ ദെ മില്ലത്ത്‌ മുതല്‍ സേട്ടു സാഹിബ്‌ വരെയുള്ള നേതാക്കള്‍ക്ക്‌ ദേശീയ രാഷ്‌ ട്രീയത്തിലും തങ്ങളുടേതായഇടമുണ്ടായിരുന്നു. സി എച്ചിനും ബാഫഖി തങ്ങ ള്‍ക്കും സീതിസാഹിബി നുമെല്ലാം കേരളത്തിന്‌ പുറത്തും പ്രശോഭിക്കാന്‍ കഴിഞ്ഞുവെങ്കില്‍ അവരുടെ കാപട്യമില്ലാത്ത വ്യക്തിത്വത്തിന്‌ ജനം മനസ്സി ല്‍തൊട്ട്‌ നല്‍കിയ സ്‌നേ ഹാദരങ്ങളായിരുന്നു അത്‌.. അവര്‍ക്കൊരിക്കലും കുറ്റബോധത്തിന്‍റെ കുരിശ്‌മലചുമക്കേണ്ടിയുംവന്നി രുന്നില്ല. കാരണം അവരു ടെ പ്രവര്‍ത്തനംസുതാര്യമാ യിരുന്നു. ആ പാര്‍ട്ടിക്ക്‌ ഇതിന്‌ മുമ്പെന്നെ ങ്കിലും ഇതു പോലെ എലിയെപ്പേടിച്ച്‌ ഇല്ലംചൂടേണ്ട തീരുമാന ങ്ങള്‍ എടുക്കേണ്ടിയും വന്നിട്ടുണ്ടാകില്ല. ഇല്ലെങ്കില്‍ അതെന്ത്‌കൊണ്ടാണെന്ന്‌ പുനര്‍വിചിന്തനം നടത്തു കയല്ലേ ലീഗ്‌ആദ്യമായിചെയ്യേണ്ടത്‌.?.അതിന്‍റെകാ രണക്കാരന്‍ ആരാണെന്നാണ്‌ ആദ്യം കണ്ടെത്തേണ്ടത്‌. അവര്‍ക്ക്‌ എതിരെയാണ്‌നടപടി എടുക്കേണ്ടത്‌. അപ്പോ ള്‍ ആദ്യം കാണുന്നപേര്‌ വി എസ്‌ എന്നോ റഊഫെന്നോ ആയിരിക്കില്ല. ഇപ്പോ ഴത്തെ മന്ത്രിസ ഭയിലെ അംഗങ്ങളിലേക്ക്‌ അത്‌ നീണ്ടേക്കും. കേരള ത്തില്‍ തന്നെ ആദ്യമായിരിക്കും ഒരുപാര്‍ട്ടിക്ക്‌ നേരെ ഉയരുന്ന ആരോപണങ്ങളുടെപേരില്‍ മാധ്യമങ്ങള്‍ക്ക്‌നേരെകേസെടുക്കേണ്ടിവന്നിട്ടുണ്ടാകുക.പക്ഷേരോഗമറിഞ്ഞുള്ള ചികിത്സയല്ല ഇവിടെഡോക്‌ടര്‍മാര്‍വിധിക്കുന്നത്‌. അതെക്കുറിച്ച്‌ നടപടിയും ചര്‍ച്ചയു മില്ലാതെ മാധ്യമങ്ങളുടെ മെക്കിട്ട്‌ കയറുന്ന ലീഗ്‌ രാഷ്‌ട്രീയം നാടന്‍ ഭാഷയില്‍പറഞ്ഞാല്‍തൂറിതോ ല്‍പ്പിക്കലാണ്‌... എല്ലാ ആയുധവുംകൈവിട്ട്‌പോ കുമ്പോള്‍ ഗതികെട്ട പിടിവള്ളിയില്‍ തൂങ്ങാന്‍മാത്രം അധപതിച്ച്‌പോകേണ്ടി വന്ന ഒരു പാര്‍ട്ടിയുടെ നിസാഹയാവസ്ഥ യെക്കു റിച്ചോര്‍ക്കുമ്പോള്‍സങ്കടമുണ്ട്‌.ഇതിവിടം വരെ എത്തിയിട്ടും ആ നേതാവ്‌ തന്നെയാണ്‌ പാര്‍ട്ടിയുടെ പടച്ചോന്‍. ആ പടച്ചോനുമുമ്പില്‍ മുട്ട്‌ വിറക്കുന്ന പ്രജകളും നേതാക്കളുമേ ഇന്നും പാര്‍ട്ടി യിലുള്ളൂ. സംസ്ഥാന സെക്രട്ടറിയേയും പ്രസിഡന്റിനേയും കാണുമ്പോള്‍ എഴുന്നേറ്റ്‌ നിന്ന്‌ കാല്‍ക്കല്‍വീഴുന്ന അഖി ലേന്ത്യാപ്രസിഡന്‍റ്റും, സെക്രട്ടറിയും ഉള്ള ഏക രാഷ്‌ട്രീയ പ്രസാഥാനവും ലീഗ് മാത്രമാണ്.  ഇത്രയൊക്കെ ഒരു നേതാ വ്‌ ആ പാര്‍ട്ടിക്ക്‌ ചീത്തപ്പേര്‌ സമ്മാനി ച്ചിട്ടും നേതാവിന്‍റെ  പേരില്‍ നടപടിയി ല്ല. പകരം പാറപോലെ ഉറച്ച്‌ നേതാ ക്കളും അണികളും ആ നേതാവിനെ സംര ക്ഷിക്കുന്നു. ഇതിനു മുമ്പൊരിക്കലും ഈ പാര്‍ട്ടി എലിയെപ്പേടിച്ച്‌ ഇല്ലം ചുട്ടിട്ടു ണ്ട്‌. അത്‌ ബാബരി മസ്‌ജിദിന്റെ തകര്‍ച്ചക്ക്‌ ശേഷം സേട്ടു സാഹിബെന്ന അതു ല്യനായ അഖിലേന്ത്യാ പ്രസിഡ ന്റിനെപുകച്ച്‌ പുറത്ത്‌ചാടിക്കാനായിരുന്നു .....
 
                മതേതരത്തിന്റെ പ്രതീകമായിരുന്ന ബാബരിപ്പള്ളി തകര്‍ക്കപ്പെട്ടതിന്‍റെ  പേരില്‍ അതിന്‌ കാരണക്കാരായവര്‍ക്കൊപ്പം അധികാരത്തില്‍ തുടരുന്നത്‌ അപമാനമാണെന്ന്‌ പറഞ്ഞതിനായിരുന്നു ആ പാവം മനുഷ്യനെ പാര്‍ട്ടിയില്‍ നിന്ന്‌ ചവിട്ടിപ്പുറത്താക്കിയത്‌...?. അതിലപ്പുറമൊരു തെറ്റൊന്നും സേട്ടു സാഹി ബ്‌ ചെയ്‌തിട്ടില്ല. എന്നാല്‍ അതൊരു തെറ്റായിരുന്നുവെന്ന്‌ അധികാര രാഷ്‌ട്രീയ ത്തിന്‍റെ  മത്തുപിടിച്ച ലീഗ്‌കാരല്ലാതെ മറ്റാരും പറയുകയുമില്ല. എന്നിട്ടും പാര്‍ട്ടിക്ക്‌ പതിറ്റാണ്ടുകളായി ചീത്തപ്പേര്‌ മാത്രം സമ്മാനിക്കുന്ന നേതാവിന്‌ പാര്‍ട്ടിക്കോടതി വിധിച്ചത്‌ പൂമെത്തയില്‍ക്കിടത്തി താരാട്ടാനാണ്‌. ആണത്ത മുള്ള തീരുമാനം പ്രഖ്യാപിക്കുകയും അതിന്‍റെ  പേരില്‍ അധികാരം വലിച്ചെ റിയുകയും ചെയ്‌തതിന്‌ സേട്ടു സാഹിബിന്‌ വിധിച്ച ശിക്ഷയെങ്കിലും കുറഞ്ഞ പക്ഷം കുഞ്ഞാലിക്കുട്ടിക്കും വിധിക്കേണ്ടതില്ലെ...? അതൊരു കുറഞ്ഞ ശിക്ഷയാ ണെന്നറിയാഞ്ഞിട്ടല്ല. എങ്കില്‍ ഇത്രയും പഴി പാര്‍ട്ടിക്ക്‌ കേള്‍ക്കേണ്ടി വരുമായി രുന്നില്ല. തങ്ങള്‍ക്ക്‌ പള്ളിയും സമുദായവും ഒന്നുമല്ല പ്രശ്‌നം പള്ളയും അധി കാരവും തന്നെയാണെന്ന്‌ ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്‌ ലീഗ്‌. ...

                      ഇനി വിഷയത്തിലേക്ക്‌ വരാം. ഐസ്‌ക്രീം കേസിന്റെ രണ്ടാം ഭാഗം തുടങ്ങുന്നതിന്‌ ആരാണ്‌ കാരണക്കാരന്‍...? വി എസാണോ...? ഇന്ത്യാവിഷന്‍ ചാനലാണോ...? മറ്റു മാധ്യമങ്ങളാണോ....? ബഹുമാന്യനായ കുഞ്ഞാലിക്കുട്ടി സാഹിബ്‌ തന്നെയല്ലെ പത്രക്കാരെയെല്ലാം വിളിച്ച്‌ കൂട്ടി ആ മഹാസംഭവം മാലോകരെ അറിയിച്ചത്‌. ?.അദ്ദേഹത്തിന്‍റെ  ബന്ധു റഊഫും മറ്റും ചേര്‍ന്ന്‌ തന്നെ വധിക്കാന്‍ വാടകഗുണ്ടകളെ ഏര്‍പ്പാടാക്കിയിരിക്കുന്നു വെന്നും  മംഗലാ പുരത്ത്‌ നിന്നാണ്‌ കൊട്ടേഷന്‍ എന്നും  താന്‍ മന്ത്രിയായിരിക്കെ പല അഡ്‌ ജസ്റ്റ്‌മെന്റുകളും വഴിവിട്ട സഹായങ്ങളും ചെയ്‌തിരിക്കുന്നു എന്നും ഇനി അതുണ്ടാകില്ലെന്ന്‌. അങ്ങനെ എന്തെല്ലാം പറഞ്ഞു മൂപ്പിലാന്‍. എന്നിട്ട്‌ എവിടം വരെയായി വധശ്രമ ഗൂഢാ ലോചനയെക്കുറിച്ചുള്ള അന്വേഷണം...?കേരളത്തി ലെ പട്ടാളവും പോലീസും കേന്ദ്രത്തിലെ സി ബി ഐയുംനിങ്ങളുടെ കൈവെള്ള യിലുണ്ടായിട്ടും ഒരാളെപോലും പിടികൂടാനായോ..? അന്വേഷണത്തില്‍ വല്ല പുരോഗതിയുമുണ്ടായോ...? ഇപ്പോള്‍ അത്തരമൊരു സംഭവമേ നടന്നിട്ടില്ല ന്നല്ലെ വ്യക്തമാകുന്നത്‌...? അതിന്‌ ശേഷം റഊഫ്‌ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പല വെളിപ്പെടുത്തലുകളും നടത്തി. കേരളം ശ്വാസം അടക്കിപ്പിടിച്ചാ ണത്‌ കേട്ടത്‌. അതൊന്നും സത്യമായിരിക്കില്ലെ ന്നായിരുന്നു കരുതിയിരുന്നത്‌. എന്നാല്‍ റഊഫിന്‍റെ  ആരോപണങ്ങള്‍ ഓരോന്നും സത്യമാണെന്ന്‌ പുലരു ന്നതാണ്‌ പിന്നീട്‌ നാം കണ്ടത്‌....



                     കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയ വാദങ്ങളുടെ മുന ഓരോന്നായി ഒടിയു
ന്നതും നാം കണ്ടു. എന്നിട്ടും റഊഫിനെ ക്രിമിനലായും കുഞ്ഞാലിക്കുട്ടിയെ  പു ണ്യവാളനായുമാണ്‌ അവതരിപ്പിക്ക പ്പെട്ടത്‌. ഇതിന്‌ മാധ്യമങ്ങള്‍ക്കുനേരെ വാളെടുത്തിട്ട്‌കാര്യമുണ്ടോ? മുഖം വികൃതമായതിന്‌ കണ്ണാടിയുടക്കണോ...? ഈ സത്യങ്ങള്‍ പുറത്ത്‌ കൊണ്ട്‌ വരാന്‍ റഊഫിന്‌ ഒരു ചാനലിന്‍റെ  സഹായം തേടേണ്ടിവന്നു.ഏതാണാചാനല്‍.ലീഗ്‌നേതാവ്‌എം.കെ.മുനീര്‍ചെയര്‍മാനായിരി ക്കുന്ന ചാനല്‍. അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരിക്കുന്നു എന്ന്‌ പറയുന്നു.(മന്ത്രി സ്ഥാനം നല്‍കണമെങ്കില്‍ രാജി വെക്കണമെന്ന കുഞ്ഞാലി കുട്ടിയുടെ വാശി കാരണമെന്നും പറയുന്നു ) എന്നാല്‍ അദ്ദേഹം തന്നെയാണ്‌ ചെയര്‍മാന്‍ എന്ന രീതിയില്‍ വാര്‍ത്തകളും വരുന്നു. അതിനൊന്നും വിശദീക രണമോ നടപടിയോ ഇല്ല. ചാനല്‍ പ്രവര്‍ത്തകരും ലീഗ്‌ നേതൃത്വത്തെ വെല്ലുവി ളിച്ച്‌ നിയമപരമായി മുന്നോട്ട്‌ നീങ്ങാനും തീരുമാനിച്ചിരിക്കുന്നു. ഭീഷണിക്ക്‌ മുമ്പില്‍ മുട്ട്‌ വിറച്ച്‌ ചാനലും മാധ്യമങ്ങളും പിന്തിരിഞ്ഞോടു മെന്നാകും ഇവര്‍ കരുതിയിരിക്കുക.





                          ലീഗ്‌ ആവര്‍ത്തിച്ച്‌ കൊണ്ടേയിരിക്കുന്ന വിശദീകരണം 15 വര്‍ഷം
 വേട്ടയാടിയ ഒരാളെ വീണ്ടും ഉപദ്രവിക്കുന്നു എന്നതാണ്‌. എന്നാല്‍ അന്ന്‌ കോട തിയുടെ പരിഗണനയില്ലാത്തതെളിവുകളുടെനീണ്ടലിസ്റ്റ്‌ഹാജരാക്കുന്നത്‌ കേസി ല്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന വ്യക്തി തന്നെയാണ്‌. അദ്ദേ ഹമാകട്ടെ കുഞ്ഞാലിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവും . ഒരു നാട്ടു നടപ്പു ണ്ട്‌. കുഞ്ഞാലിക്കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ട്‌ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ ശേഷ മാണ്‌ റഊഫ്‌ വിവാഹം കഴിക്കുന്നത്‌. അപ്പോള്‍ സ്വാഭാവികമായും മുതിര്‍ന്ന മരുമകനെന്ന നിലക്ക്‌ പുതുതായി വരുന്ന ഇളയച്ഛനെക്കുറിച്ച്‌ അന്വേഷിക്കേണ്ട ബാധ്യത മൂത്തയാള്‍ക്കുണ്ട്‌. പ്രത്യകിച്ചും അദ്ദേഹം ഒരു പാര്‍ട്ടി നേതാവ്‌ കൂടി യാകുമ്പോള്‍. അദ്ദേഹം കൂടി അന്വേഷിച്ച്‌ തൃപ്‌തിപ്പെട്ട ശേഷമായിരിക്കുമല്ലോ റഊഫിന്‍റെ  വിവാഹം നടത്തിയിരിക്കുക. എന്നിട്ടും അയാള്‍ ഒരു ക്രിമിനലാ ണെങ്കില്‍ ഈ ക്രമിനലിനു സ്വന്തം ഭാര്യാ സഹോദരി യെ കെട്ടിച്ചു കൊടുത്ത  കു ഞ്ഞാലിക്കുട്ടി ഒന്നാം തരം ക്രിമിനലല്ലേ ?.   ഇതൊ ക്കെ ആര്‍ക്കാണ്‌ മനസ്സിലാവാ ത്തത്‌.?.  ദുര്‍ബലമായ വിശദീകരണങ്ങളുമായി ഇനിയും അധികകാലം മുന്നോട്ട്‌ പോകാനാവില്ലെന്ന തിരിച്ചറിവില്‍ നിന്ന്‌ മാധ്യമങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങി ടാനു  ള്ള ലീഗ്‌ ശ്രമം. ഒടുവില്‍ വന്ന വാര്‍ത്ത കള്‍ പാര്‍ട്ടിയെവല്ലാതെപരിഭ്രാന്തരാക്കി യിട്ടുണ്ട്‌. കാസര്‍കോട്ടിലെ മുന്‍ ലീഗ്‌ നേതാവിന്റെ വെളിപ്പെടുത്തല്‍ അതാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. പാര്‍ട്ടി ഇട പെട്ട്‌ തന്നെയാണ്‌ അദ്ദേഹത്തെകൊണ്ട്‌ അത്‌ തിരുത്തിച്ചിരിക്കുന്നതും. ഒന്നേ പറയാനൊള്ളൂ. ഈ പരിപ്പ്‌ ഇവിടെ വേവില്ല.



കുഞ്ഞാലിക്കുട്ടിമാരോട്‌ ഓര്‍മിപ്പിക്കാനുള്ളത്‌ ഒരു പഴമൊഴിയാണ്‌. അത്‌ ഇനിയെങ്കിലും ജീവിതത്തില്‍ പകര്‍ത്തിയാല്‍ നിങ്ങള്‍ക്ക്‌ നല്ലത്‌. നിങ്ങള്‍ നിങ്ങ ളുടെ സുഹൃത്തിനോട്‌ എല്ലാ രഹസ്യവും പറയരുത്‌. കാരണം ഒരിക്കല്‍ അയാ ള്‍ നിങ്ങളുടെ ശത്രുവായി മാറും.നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ അതിരില്ലാതെ ഉപദ്രവിക്കരുത്‌.  കാരണം ഒരിക്കല്‍ അയാള്‍ നിങ്ങളുടെ മിത്രമാകും.........