Wednesday, October 31, 2012

അനാവശ്യ വിവാദങ്ങളുണ്ടാക്കി ഭരണകൂടം 

ജനശ്രദ്ധ തിരിച്ച്‌ വിടുന്നു... കെ.പി.ഇസ്മായില്‍ 

തിരൂര്‍-...::..: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാദാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് ഒന്നും ചെയ്യാനാകാതെ ജനശ്രദ്ധ തിരിച്ച്‌ വിടാനാണ് ഗവണ്‍മെന്റുകള്‍ അനാവശ്യവിവാദങ്ങളുടെ പിറകെ പോകുന്നതെന്ന് ഐ.എന്‍. എല്‍. സ്റ്റേറ്റ് സെക്രട്ടറി കെ.പി.ഇസ്മായില്‍ ആരോപിച്ചു . തിരൂരില്‍ ഐ.എന്‍. എല്‍. മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രധിഷേധ ചന്ദ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മണ്ഡലം ഐ.എന്‍. എല്‍ പ്രസിടന്റ്റ്   ADV : കെ.സി.അബ്ദുറഹിമാന്‍ അധ്യക്ഷം വഹിച്ചു എ.ശിവദാസന്‍  (സി.പി.എം.),സമീര്‍ പയ്യനങ്ങാടി  (പി.ഡി .പി.),സുഹൈബ്  (സോളിഡാരിറ്റി), പി.പി.ശ്രീനിവാസന്‍  (ജനതാദള്‍ .എസ് ),നാഷണല്‍ യൂത്ത് ലീഗ്  ജില്ലാ പ്രസിടന്റ്റ് പി.കെ.എസ്. മുജീബ് ഹസ്സന്‍, എന്നിവര്‍ പ്രസംഗിച്ചു.എ.കെ.സിറാജ് സ്വാഗതവും കെ.പി.അബ്ദു ഹാജി നന്ദിയുംപറഞ്ഞു  



Thursday, October 18, 2012


 ഐ എന്‍ എല്‍  പ്രകടനം മലപ്പുറത്ത്.........

രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കുന്നതിലും രൂക്ഷമായ വിലക്കയറ്റത്തിലും 
പ്രതിഷേധിച്ച്  ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ മലപ്പു റത്ത് ഉജ്ജ്വല പ്രകടനം നടത്തി . കുന്നുമ്മല്‍ കിഴക്കേതല പെട്രോള്‍ പമ്പ് പരിസരത്ത് നിന്നാരംഭിച്ച പ്രഗടനം കെ.എസ് .ആര്‍ .ടി .സി. ബസ്‌ സ്റ്റാന്‍ന്റ്റ് പരിസരത്ത് സമാപിച്ചു നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനത്തിന് ഐ.എന്‍. എല്‍. ജില്ലാ പ്രസിടന്റ്റ് ADV:ഒ .കെ.തങ്ങള്‍, ജന: സെക്രട്ടറി സി.എച്ച്. മുസ്തഫ , നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിടന്റ്റ് പി.കെ.എസ്.മുജീബ് ഹസ്സന്‍, ജന: സെക്രട്ടറി എ.കെ.സിറാജ്, സാധു റസാക്ക്,കളപ്പാടന്‍ അസീസ്‌, ഇ.കെ.സമദ് ഹാജി , ടി.എ.സമദ്, സി.പി. അബ്ദുല്‍ വഹാബ്,സി.പി. മുസ്തഫ , എന്നിവര്‍ നേത്രത്വം നല്‍കി. കെ.എസ് .ആര്‍ .ടി .സി. ബസ്‌ സ്റ്റാന്‍ന്റ്റ് പരിസ രത്ത് നടന്ന പ്രതിഷേധ യോഗത്തില്‍ ഐ.എന്‍.. എല്‍. സ്റ്റേറ്റ് സെക്രെട്ടറി കെ.പി. ഇസ്മയില്‍ , ഐ.എന്‍.. എല്‍. സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍. കെ. അബ്ദുല്‍ അസീസ്‌ എന്നിവര്‍ പ്രസംഗിച്ചു.



                                     
                                                              
     
                                
                                                                      
           

Tuesday, October 16, 2012


സേട്ട്സാഹിബ്‌ ''പേട്ട് തേങ്ങയോ" ? അതോ ചരിത്രപുരുഷനോ?.......

                1922 നവംബര്‍ 3 ന് ബാഗ്ലൂരില്‍ ജനിച്ച്  2005 ഏപ്രില്‍ 27 ന് ബാഗ്ലൂരില്‍ വെച്ച് അന്ത്യശ്വാസം വലിക്കുന്നതുരെ ഇന്ത്യയിലെ മത-ന്യൂനപക്ഷത്തിന്‍റെ അവകാശ പോരാട്ടങ്ങള്‍ക്ക് പടനായകത്വംനല്‍കിയ മെഹബൂബെമില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട്സാഹിബ്‌ രാഷ്ട്രീയഎതിരാളികള്‍പോലും ബഹുമാനത്തോടെ മാത്രം നോക്കികണ്ടിരുന്ന, ലോകമുസ്ലിംവേദികളില്‍ പതിറ്റാണ്ടുകളോളം ഇന്ത്യന്‍ മുസല്‍മാന്‍റെ പ്രതിനിധിയായിരുന്നു . 




            1948 മുതല്‍ 1993 വരെ മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന്  ഖായിദെ മില്ലത്ത് മുഹമ്മദ്‌ ഇസ്മായില്‍ സാഹിബ്‌, സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങള്‍,പോക്കര്‍ സാഹിബ്‌ തുടങ്ങി മുസ്ലിം ലീഗിന്‍റെ സമുന്നതരായ സ്ഥാപക നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ച് പൂക്കോയ തങ്ങള്‍,സി.എച്ച്. മുഹമ്മദ്‌ കോയ,അഹമ്മദ് കുരിക്കള്‍, ചാക്കീരി മുഹമ്മദ് കുട്ടി തുടങ്ങിയ ലീഗ് നേതാക്കള്‍ക്ക് നായകത്വം നല്‍കി മുസ്ലിം ലീഗ് രാഷ്ട്രീയത്തിലും, മുസ്ലിം-ന്യൂന പക്ഷ രാഷ്ട്രീയത്തിലും സമാനതകളില്ലാതെ പതിറ്റാണ്ടുകളോളം   സമാധര നീയനായി പ്രവര്‍ത്തിച്ച സേട്ട് സാഹിബ്‌ 1992 ഡിസംബര്‍ 6 ന് ബാബരി മസ്ജിദിന്‍റെ തകച്ചയോടെ കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കണ്ണിലെ കരടായിമാറി.  









                  സ്വാതന്ത്രനന്ദരം  നേത്രത്വദാരിദ്രമനുവവിച്ച ഇന്ത്യയിലെ മുസ്ലിം- ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പൊതുനേത്രത്വം ഏറ്റെടുത്ത് മുസ്ലിം- ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടത്തിനു നേത്രത്വം നല്‍കാനായി 1948 മാര്‍ച്ച് 10 ന്ഖായിദെ മില്ലത്ത് മുഹമ്മദ്‌ ഇസ്മായില്‍ സാഹിബിന്‍റെ നേത്രത്വത്തില്‍ രൂപീകരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്‍റെ കേരള ഘടകം ബാബരി മസ്ജിദിന്‍റെ തകച്ചയോടെ  പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് പിറകോട്ട്പോയപ്പോ സുലൈമാന്‍സേട്ട് അതിനെചോദ്യം ചെയ്തു. സേട്ട് സാഹിബു ഉയര്‍ത്തിയ നയപരമായ നിലപാടുകളെ അഗീക രിചില്ലെന്നു മാത്രമല്ല കേരളത്തിലെ അധികാരമുപയോഗിച്ച് സേട്ട് സാഹി ബിനെ അഖിലേന്ദ്യാ പ്രസിഡന്‍ണ്ട് സ്ഥാനത്നിന്ന്നീക്കാനാണ് കേരളഘടകം ശ്രമിച്ചത്. 


       
             1994 ഏപ്രില്‍ 23 ന് ദല്‍ഹിയിലെ ഹൈവാനെഘാലിബ് ഹാളില്‍ വിളിച്ചു ചേര്‍ത്ത മുസ്ലിം-ന്യൂനപക്ഷ രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ വെച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ട്സാഹിബ്‌ ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചു .മുസ്ലിം ലീഗിന്‍റെ ഭൂരിപക്ഷം ദേശീയ നേതാക്കളും പ്രസ്തുത  കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഐ.എന്‍.. എല്‍. രൂപീകരിച്ച സുലൈമാന്‍ സേട്ട്സാഹിബി നെയും മറ്റു നേതാക്കളെയും " പേട്ടു തേങ്ങ '' എന്ന് വിളിച്ച് ആക്ഷേപിച്ച പി.കെ.കുഞ്ഞാലികുട്ടിയുടെനടപടി രാഷ്ട്രീയ-പൊതു രംഗത്ത് ഏറ്റവും  കുറഞ്ഞ വിമര്‍ശനമായിരുന്നു. 







                    പതിറ്റാണ്ടുകളോളം പതിനായിരങ്ങള്‍ക്ക് പടനായകത്വം നല്‍കി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിറഞ്ഞുനിന്ന സേട്ട്സാഹിബ്‌ ദേശീയ അന്തര്‍ ദേശീയ നേതാക്കളുമായിഅടുത്ത ബന്ധമുണ്ടായിരുന്ന ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭ നായ നേതാവായിരുന്നു. രാഷ്ട്രീയ നേതാക്കളും ജനപ്രധിനിതികളും അഴിമതി ആരോപണത്തില്‍ നട്ടം തിരിയുമ്പോള്‍ പതിറ്റാണ്ടുകളോളം അധികാരത്തിന്‍റെ ഇടനാഴികയില്‍ സഞ്ചരിച്ചിട്ടും അഴിമതിയുടെ ചെറു സംശയം പോലും രാഷ്ട്രീ യ എതിരാളികള്‍ക്ക് പോലും ചൂണ്ടിക്കാണി ക്കാനാവാത്ത സുലൈമാന്‍ സേട്ട് രാഷ്ട്രീയ ചരിത്രം പഠിക്കുന്നവര്‍ എന്നും അത്ഭുതത്തോടെ നോക്കി കാണുന്ന ഒര പൂര്‍വ ചരിത്ര പുരുഷന്‍ തന്നെയാണ് ...........  








8/11/2012