Sunday, January 27, 2013

ഐ. എന്‍. എല്‍. ജന്മ ദിന സമ്മേളനം മലപ്പുറത്ത്‌........ ....

മലപ്പുറം: ഐ.എന്‍.എല്‍. ഇരുപതാം ജന്മ ദിന സമ്മേളനം 2013 ഏപ്രില്‍ 23 ന്  മലപ്പുറത്ത്‌ നടത്താന്‍ വേങ്ങരയില്‍ ചേര്‍ന്ന ഐ. എന്‍. എല്‍. ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പഞ്ചായത്ത്‌- , മണ്ഡലം പ്രസിടന്റ്റ് സെക്രട്ടറിമാര്‍, ജില്ലാ ക്രണ്‍സിലര്‍മാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ജില്ലാ ശില്പ ശാലയും സ്വാഗത സംഘം രൂപീകരണ യോഗവും ഫെബ്രുവരി 9 ന് മലപ്പുറത്ത്‌ നടക്കും. ജന്മ ദിന സമ്മേളനത്തോടനുബന്ധിച്ച് പദയാത്രകള്‍, പ്രചാരണ ജാഥകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവ നടക്കും. പ്രസിടന്റ്റ് അഡ്വ : ഒ . കുഞ്ഞി ക്കോയ തങ്ങള്‍ അധ്യക്ഷം വഹിച്ചു. സി.പി. മുസ്തഫ, വി. സൈദ്‌ മുഹമ്മദ്‌, പി.കെ.എസ്. മുജീബ് ഹസ്സന്‍, സി.പി. അബ്ദുല്‍ വഹാബ്, വെട്ടം അബ്ദു ഹാജി, സാദു റസാക്ക്, എ.കെ.സിറാജ്, സലിഹ് മേടപ്പില്‍, ഒ .എം. ജബ്ബാര്‍ ഹാജി, അസീസ്‌ കളപ്പാടന്‍, ഖാലിദ്‌ മഞ്ചേരി, ഡോ : ഉമര്‍ ഉമരി, എന്നിവര്‍ പ്രസംഗിച്ചു. സി.എച്ച്. മുസ്തഫ സ്വാഗതവും ടി.എ.സമദ് നന്ദിയും പറഞ്ഞു.

Thursday, January 24, 2013

റിട്ടയര്‍  റജിസ്ട്രാര്‍ ഐ.എന്‍. എല്ലില്‍ ചേര്‍ന്നു ...

പെരിന്തല്‍മണ്ണയിലെ റിട്ടയര്‍  റജിസ്ട്രാര്‍ കെ.വി. അഹമ്മദ് ഉണ്ണി ഐ.എന്‍. എല്ലില്‍ ചേര്‍ന്നു. മേലാറ്റൂരില്‍ നടന്ന മേഘലാ ഐ.എന്‍.എല്‍. വാഹന പ്രചാരണ ജാഥയുടെ സമാപനസമ്മേളനത്തില്‍  ഐ.എന്‍. എല്‍.  സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: എ.പി. അബ്ദുല്‍ വഹാബ്  കെ.വി. അഹമ്മദ് ഉണ്ണിക്ക്  പാര്‍ടി അംഗത്വം നല്‍കി. സംസ്ഥാന  സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍. കെ.അബ്ദുല്‍ അസീസ്‌, ജില്ലാ പ്രസിടന്റ്റ് അഡ്വ :ഒ . കുഞ്ഞി ക്കോയ തങ്ങള്‍, എന്നിവര്‍ പ്രസംഗിച്ചു....

ഐ.എന്‍. എല്‍. വാഹന പ്രചരണ ജാഥ.....

പെരിന്തല്‍മണ്ണ മേഘലാ ഐ.എന്‍.എല്‍. വാഹന പ്രചാരണ ജാഥ നടത്തി. ഉച്ചാരകടവില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച്. മുസ്തഫ ജാഥ ഫ്ലാഗ് ഓഫ്‌ ചെയ്തു. ആശുപത്രി പടി, കീഴാറ്റൂര്‍, പട്ടിക്കാട്, പാണ്ടിക്കാട്, തുവൂര്‍ , കരിങ്കല്ലതാണി, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ മേലാറ്റൂരില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ പി.കെ.എസ്. മുജീബ് ഹസ്സന്‍, അബ്ദുള്ള പൂകോട്ടൂര്‍, കുഞ്ഞു മേലാറ്റൂര്‍., ഷാജഹാന്‍ നാട്ടുകല്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ഐ.എന്‍. എല്‍.  സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: എ.പി. അബ്ദുല്‍ വഹാബ് ഉല്‍ഘാടനം ചെയ്തു.  സംസ്ഥാന  സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍. കെ.അബ്ദുല്‍ അസീസ്‌, ജില്ലാ പ്രസിടന്റ്റ് അഡ്വ :ഒ . കുഞ്ഞി ക്കോയ തങ്ങള്‍, എന്നിവര്‍ പ്രസംഗിച്ചു....



Thursday, January 10, 2013


സ്കൂള്‍ കലോത്സവത്തിനെത്തുന്നവരെ കാത്തിരി ക്കുന്നത്ആരോഗ്യപ്രശ്നങ്ങളുംഗതാഗതകുരുക്കും.
 മലപ്പുറം നഗര വികസന പ്രക്ഷോഭ സമിതി...

                     മലപ്പുറം: ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 14 മുതല്‍ മലപ്പുറത്ത്‌ ആരംഭിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് മലപ്പുറം സംസ്ഥാന സ്കൂള്‍ യുവജ നോത്സ വത്തിനു വേദിയാവുന്നത്‌.., വിപുലമായ സംഘാടകസമിതിയും, സ്വാഗത സംഘവും രൂപീകരിച്ച് പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും മേള വിളി പ്പാടകലെഎത്തിയിട്ടും മേളക്കെത്തുന്ന പതിനായിരങ്ങള്‍ക്ക് അടിസ്ഥാ നസൗകര്യങ്ങള്‍ഒരുക്കാന്‍ ബന്ധപ്പെട്ട വര്‍ക്ക് ഇതുവരെ സാദിച്ചിട്ടില്ലെന്ന് '' മലപ്പുറം നഗര വികസന പ്രക്ഷോഭ സമിതി '' ഭാരവാഹികള്‍ മലപ്പുറത്ത്‌ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

                     മലപ്പുറം ജില്ലാ സഹകരണ ആശുപത്രി, താലൂക്ക്  ആശുപത്രി,  മത്സ്യ-മാംസ മാര്‍കറ്റ്‌, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് തള്ളി വിടുന്ന മാലിന്യങ്ങള്‍ മലപ്പുറം നഗരത്തില്‍കൂടി കോട്ടപടി വലിയവരമ്പ് ബൈപ്പാ സ് വഴി വലിയങ്ങാടി തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. ഈതോട് ചെന്ന് ചേരുന്നത് മലപ്പുറത്തെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ''ഹാജി യാര്‍പള്ളി ശുദ്ധജല വിതരണ പമ്പ് ഹൗസിന്‍റെ അടിയിലേക്കാണ്,മഞ്ഞപ്പി ത്തം - മലേറിയ എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഇ ക്കോളി  ബാക്റ്റീ രിയ കൂടുതലായി കാണപ്പെടുന്ന ഈ വെള്ളമാണ് മേളക്കെത്തുന്ന കലാകാര ന്മാര്‍ക്കും അഥിതികള്‍ക്കും കുടിക്കാന്‍ നല്‍കേണ്ടത്.പുതുതായി മലപ്പുറ ത്തെത്തുന്നവര്‍ക്ക് ഈ വെള്ളം കുടിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സംഘാടക സമിതിയോ മുനിസിപ്പല്‍ അധികാരികളോ ഗൗരവ ത്തിലെടുത്തിട്ടില്ലെന്ന് പ്രക്ഷോഭ സമിതി രക്ഷാധികാരികളായ പാലോളി കുഞ്ഞിമുഹമ്മദ് (സി.പി.എം), അഡ്വ : കെ.മോഹന്‍ദാസ്‌ (സി.പി.ഐ), പി.കെ.എസ്.മുജീബ് ഹസ്സന്‍ (ഐ.എന്‍. എല്‍)) , സി.പി. കാര്‍ത്തികേയന്‍ (ആര്‍ .എസ്.പി), ജനറല്‍ കണ്‍വീനര്‍ സാധു റസാഖ് (ഐ.എന്‍. എല്‍) , കണ്‍വീനര്‍മാരായ അഡ്വ : സാദിഖ്‌ നടുതൊടി (എസ്.ഡി.പി.ഐ), പി.മുഹമ്മദ്‌ അലി (ആര്‍.. .എസ്.പി), പാലോളി നാസ്സര്‍( ( (സി.പി.ഐ), വി.സുന്ദരന്‍ (ബി.ജെ.പി), അഡ്വ : ശംസുദ്ധീന്‍ (പി.ഡി.പി), സാബിര്‍ അന്‍സാരി (വെല്‍ഫയര്‍ പാര്‍ട്ടി) എന്നിവര്‍ മലപ്പുറം പ്രസ്‌ ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ ആരോപിച്ചു.മലപ്പുറം മേല്‍മുറി വലിയ തോടിന്‍റെ സ്ഥിതിയും ഇതു പോലെയാണ് ഈ രണ്ട് തോടുകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്ത് വലിയങ്ങാടി തോട്ടിലേക്കൊഴുകുന്ന മാലിന്യങ്ങള്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഉപയോഗിച്ച് ശുദ്ധീകരിക്കണം .  

                        മലപ്പുറത്തെ പ്രധാനറോഡുകളില്‍ഒന്നായ തിരൂര്‍ റോഡിലെ ഗതാഗത കുരുക്ക് നിത്യ സംഭവമാണ്.രാവിലെയും വൈകിട്ടും ഈ റോഡില്‍ അനുഭവിക്കുന്ന രൂക്ഷമായ ഗതാഗത കുരുക്ക് ഏവര്‍ക്കും അറിയാവുന്ന താണ്, ഈ ഗതാഗത കുരുക്കിന്ഒരുപരിതിവരെ പരിഹാരമാകുന്ന മലപ്പുറം എ.കെ. റോഡ്‌ - തിരൂര്‍ റോഡ്‌ ബൈപ്പാസ് ഗതാഗതത്തിന് തുറന്ന്കൊടുക്ക ണം, 12 കൊല്ലമായി മുക്കാല്‍ ഭാഗവും പണി പൂര്‍ത്തിയാക്കിയിട്ടും പ്രസ്തു ത ബൈപ്പാസ് തുറന്ന് കൊടുക്കാ നാകാത്തത് പ്രദേശത്തെ സമ്പന്നരുടെ താല്‍പര്യങ്ങളും അതിന് നഗരസഭയുടെ മൗനാനുവാദാവുമാണെന്ന്   പ്രക്ഷോഭ സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. മലപ്പുറം പട്ടണവുമായി ബന്ധപ്പെടുതാ വുന്ന നിരവധി ചെറുറോഡുകള്‍ നമുക്കുണ്ട്, കോട്ടക്കുന്ന് - ചെറാട്ട്കുഴി - വാറങ്കോട് റോഡ്‌, മൈലപ്പുറം - കണ്ണത്ത്പാറ - കുന്നുമ്മല്‍ റോഡ്‌, എന്നിവ ഇതില്‍ ചിലതാണ്.ഈ റോഡുകള്‍ എളുപ്പത്തിലും കുറഞ്ഞ ചിലവിലും നവീകരിക്കാവുന്നതാണ്, മലപ്പുറത്തെ ഗതാഗത കുരുക്കുകള്‍ക്ക് ചെറിയ ആശ്വാസം നല്‍കാന്‍ ഈ റോഡുകള്‍ക്ക് സാധിക്കും, ഏഷ്യയിലെ ഏറ്റവും വലിയ കലാമേളക്കെതുന്ന പതിനായിരങ്ങളെ അടിസ്ഥാന സൗകര്യ ങ്ങള്‍ ഒരുക്കാതെയും മാരകമായ ഇ കോളി രോഗാണുക്കള്‍ നിറഞ്ഞ വെള്ളം കുടിപ്പിച്ചും കഷ്ട്ട പ്പെടുതരുതെന്നും, മലപ്പുറത്തിന്‍റെ യശസും സല്‍പേരും കളങ്കപ്പെടുതാനെ ഇതുപകരിക്കൂ എന്നും പ്രക്ഷോഭ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു....


Wednesday, January 9, 2013

മലപ്പുറം നഗര വികസന പ്രക്ഷോഭ സമിതി രൂപീകരിച്ചു.....

മലപ്പുറം: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് മുമ്പ് മലപ്പുറം എ.കെ. റോഡ്‌ - തിരൂര്‍ റോഡ്‌ ബൈപ്പാസ് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്നും മലപ്പുറം പട്ടണവുമായി ബന്ധപ്പെടുന്ന പ്രധാന ചെറു റോഡുകള്‍ ഗതാഗതത്തിന് സൗകര്യപ്പെടുത്തണമെന്നും മലപ്പുറത്തെ പ്രധാന കുടിവെള്ള പദ്ധതിയായ ഹാജിയാര്‍പള്ളി ശുദ്ധജല വിതരണപദ്ധതിയുടെ പമ്പ്ഹൗസിലേക്ക് ഒഴുകി എത്തുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കണമെന്നും മലപ്പുറം ഗ്രേസ് ഹോട്ടലില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ചു ജനുവരി 1 ന് നടത്താനിരുന്ന ഐ.എന്‍. എല്‍. മുനിസിപ്പല്‍ ഓഫീസ് ധര്‍ണയ്ക്ക് അനുമതി നിഷേധിച്ച പോലീസ് നടപടിയില്‍ യോഗം പ്രതിഷേധിച്ചു.പി. മുഹമ്മദ്‌ അലി അധ്യക്ഷം വഹിച്ചു.

മലപ്പുറത്തെ വികസന മുരടിപ്പിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ '' മലപ്പുറം നഗര വികസന പ്രക്ഷോഭ സമിതി " ക്ക് യോഗം രൂപം നല്‍കി. പാലോളി കുഞ്ഞിമുഹമ്മദ് ( സി.പി.എം), പി.കെ.എസ് . മുജീബ് ഹസ്സന്‍ (ഐ.എന്‍. എല്‍))), അഡ്വ : കെ.മോഹന്‍ദാസ് (സി.പി.ഐ ), സി.പി. കാര്‍ത്തികേയന്‍ ( ആര്‍ .എസ് .പി) എന്നിവര്‍ രക്ഷാധികാരികളും സാധു റസാഖ്‌ (ഐ.എന്‍. എല്‍ ) ജനറല്‍ കണ്‍വീനറും, അഡ്വ : സാദിഖ്‌ നടുതൊടി (എസ് .ഡി.പി.ഐ.), പി.മുഹമ്മദ്‌ അലി ( ആര്‍ .എസ് .പി), പാലോളി നാസ്സര്‍ (സി.പി.ഐ ), വി. സുന്ദരന്‍( (ബി.ജെ.പി.),എ.എം.സാബിര്‍ അന്‍സാരി (വെല്‍ഫയര്‍ പാര്‍ട്ടി ), അഡ്വ : ശംസുദ്ധീന്‍ (പി.ഡി.പി)എന്നിവര്‍ജോ:കണ്‍വീന ര്‍മാരുമാണ്. പാലോളി കുഞ്ഞിമുഹമ്മദ് ( സി.പി.എം),സാധു റസാഖ്‌ (ഐ.എന്‍. എല്‍ ), എം.എ. റസാഖ് (സി.പി.ഐ ), വി. സുന്ദരന്‍ (ബി.ജെ.പി.) ടി . സിദ്ധീഖ് മാസ്റ്റര്‍ (എസ് .ഡി.പി.ഐ.), സി.പി. കാര്‍ത്തികേയന്‍ ( ആര്‍ .എസ് .പി) എന്നിവര്‍ പ്രസംഗിച്ചു. പി.ഇസ്മയില്‍ കുട്ടി സ്വാഗതവും കെ.കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു..... 


Tuesday, January 1, 2013


ഐ.എന്‍. എല്‍. മുനിസിപ്പല്‍ ഓഫീസ് ധര്‍ണ്ണക്ക്  പോലീസ് അനുമതി നിഷേധിച്ചു.... 

മലപ്പുറം : മിഡില്‍ഹില്‍_എ. കെ.റോഡ്‌--_ തിരൂര്‍ റോഡ്‌ ബൈപ്പാസ് ഗതാഗതത്തിന് തുറന്ന്കൊടുക്കണ മെന്നാവശ്യപ്പെട്ട്‌ ഐ.എന്‍. എല്‍. മലപ്പുറം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2013 ജനുവരി 1 ന് രാവിലെ 11:00 മണിക്ക് നടത്താനിരുന്ന മലപ്പുറം മുനിസിപ്പല്‍ ഓഫീസ് ധര്‍ണ്ണക്ക് പോലീസ് അനുമതി നിഷേധിച്ചു. ധര്‍ണ്ണക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു.ഇന്നലെ വൈകിട്ടാണ് മലപ്പുറം ഡി.വൈ.എസ് . പി. ഓഫീസില്‍ നിന്ന് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചത് .12 കൊല്ലത്തോളമായി മുക്കാല്‍ ഭാഗവും പണി പൂര്‍ത്തിയാക്കിയിട്ടും ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ സാധിക്കാത്ത രൂപത്തില്‍ ബൈപ്പാസിന്‍റെ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നവര്‍ തന്നെയാണ് ഐ.എന്‍. എല്‍.  ധര്‍ണയ്ക്ക് അനുമതി നിഷേധിച്ചത്തിനും പിന്നിലെന്ന് ഐ.എന്‍. എല്‍. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.കെ.എസ്‌. .. മുജീബ് ഹസ്സന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ സാധു റസാക്ക് ,ഐ.എന്‍. എല്‍. മണ്ഡലം സെക്രട്ടറി അസീസ്‌ കളപ്പാടന്‍, മുനിസിപ്പല്‍ പ്രസിഡന്‍റ്റ് പി. ഇസ്മായില്‍ കുട്ടി, മുനിസിപ്പല്‍ സെക്രട്ടറി കെ.കുഞ്ഞിമുഹമ്മദ് എന്നിവര്‍ മലപ്പുറത്ത്‌ പത്രസമ്മേളനത്തില്‍ ആരോപിച്ചു.1986 ല്‍  ഇന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടി മുനിസിപ്പല്‍ ചെയര്‍മാനായപ്പോഴാണ് നിര്‍ധിഷ്ട്ട ബൈപ്പാസിനു ഭരണാനുമതി ലഭിച്ചത്.മലപ്പുറം ജില്ലാ  ടൌണ്‍ പ്ലാനിംഗ് ഓഫീസില്‍ നിന്ന് പ്ലാനും,സ്കെച്ചും, അലൈമെന്റും തയ്യാറാക്കുകയും ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 2001_2006 ലെ  യു.ഡി.എഫ്. സര്‍ക്കാരില്‍ മലപ്പുറം എം.എല്‍. എ. കൂടിയായ എം.കെ. മുനീര്‍ പൊതുമരാമത് മന്ത്രിയും, ചെര്‍കുളം അബ്ദുള്ള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായ കാലഘട്ടത്തില്‍ ജില്ലാ  ടൌണ്‍ പ്ലാനിംഗ് ഓഫീസ് അറിയാതെ പി.ഡബ്ലി.യു.ഡി.യും,മുനിസിപ്പല്‍ ഭരണ സമിതിയും ഒത്തുകളിച്ച് ബൈപ്പാസിന്‍റെ സ്കെച്ചും, അലൈമെന്റും മാറ്റി.ഇതു സംബന്ധിച്ച് മുമ്പ് ഇറക്കിയ ഗവന്മെന്റ് ഓര്‍ഡറില്‍ (G.O ) ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.ഈ ഗൂഡാലോചനക്ക് നേത്രത്വം നല്‍കിയവര്‍ തന്നെയാണ് ഇപ്പോള്‍ ഐ.എന്‍. എല്‍. ധര്‍ണ്ണക്ക്  അനുമതി നിഷേധിച്ചതിന് പിന്നിലുമെന്ന് ഐ.എന്‍. എല്‍. നേതാക്കള്‍ മലപ്പുറം പ്രസ്സ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ആരോപിച്ചു....