Tuesday, October 8, 2013

സേട്ട് സാഹിബിന്റെ "ഒസീയത്" മകന് സിറാജ് ഇബ്രാഹിം വെളിപ്പെടുത്തുന്നു ....



ഇന്ത്യന് നാഷണല് ലീഗ് ( INL ) സ്ഥാപക നേതാവും അഖിലേന്ത്യാ പ്രസിടന്റായി ജീവിച്ച് മരിച്ച മഹാനായ മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന് സേട്ട് സാഹിബ്‌ ജീവിതത്തിന്റെ അവസാന കാലത്ത് മുസ്ലിം ലീഗില് ചേരാന് ആഗ്രഹിച്ചിരുന്നു എന്ന പുതിയ വാദങ്ങളുമായി ചില മുസ്ലിം ലീഗ് പ്രവര്ത്തകര് ഫേസ് ബൂക്കിലൂടെ രംഗത്ത് വന്നു കൊണ്ടിരിക്കുന്നത് കാണാന് സാദിക്കുന്നു .... ഇബ്രാഹിം സുലൈമാന് സേട്ട് സാഹിന്റെ "ഒസീയത്" (അന്ത്യാഭിലാശം ) ഇതായിരുന്നു എന്ന് അദ്ധേഹത്തിന്റെ മകനും ഇപ്പോള് മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിമാരില് ഒരാളുമായ സിറാജ് ഇബ്രാഹിമും ലീഗ് വേദികളിലൂടെയും ഫേസ് ബൂക്കിലൂടെയും  പ്രചരിപ്പിക്കുന്നു.... ഈ സാഹജര്യത്തില് ഇതിന്റെ സത്യാവസ്ഥ പൊതു സമൂഹത്തിന്റെ മുന്നില് ബോദ്യപെടുത്തേണ്ട ബാദ്യത  ഇന്ത്യന് നാഷണല് ലീഗിനു ( INL ) ണ്ട്... INL ന്റെ വെളിപെടുതലോടെ മഹാനായ സേട്ട് സാഹിബിന്റെ മകന് കള്ളം പറയുന്നവനും സ്വാര്തനുമാണെന്ന് പൊതു സമൂഹം വിശ്വസിച്ചാല് അതിന് ഞങ്ങളെ കുറ്റം പറയരുത്...... മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന് സേട്ട് സാഹിബ്‌ മരണ പെട്ട് 2 കൊല്ലം തികഞ്ഞ 2007 ഏപ്രില് 27 ന് തിരൂരില് നടന്ന ഇന്ത്യന് നാഷണല് ലീഗ് ( INL ) ന്റെ മലപ്പുറം ജില്ലാ സമ്മേളനത്തില് തന്റെ സഹോദരന് സുലൈമാന് ഖാലിദിനെയും, സഹോദരി തസ്നി ഇബ്രാഹിമിനെയും സാക്ഷി നിരത്തി  സിറാജ് ഇബ്രാഹിം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് ഇതോടൊപ്പം ചേര്ക്കുന്നു.....  ഈ പ്രസംഗത്തില് സിറാജ് ഇബ്രാഹിം തന്നെ തന്റെ പിതാവ് എനിക്ക് തന്ന "ഒസീയത്" (അന്ത്യാഭിലാശം ) എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്..... മഹാന്മാരായ പിതാക്കള്ക്ക് ചീത്ത പേരുണ്ടാക്കുന്ന നിരവതി  മക്കളെ ചരിത്രം നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. (നൂഹ് നബി (സ ) യുടെയും ലൂത്ത് നബി (സ) യുടെയും മക്കള് ഇതില് ചിലരാണ് ) ഈ കൂട്ടത്തിലേക്ക് സ്വയം ചെറുതായി പോയ  സിറാജ് ഇബ്രാമിനോട് ഞങ്ങള്ക്ക് സഹതാപ്പമുണ്ട്.... മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിമാരില് ഒരാളെന്നനിലക്കല്ല ഞങ്ങളുടെ മഹാനായ നേതാവിന്റെ മകനെന്ന നിലക്ക്.......