സേട്ട്സാഹിബ് ''പേട്ട് തേങ്ങയോ" ? അതോ ചരിത്രപുരുഷനോ?.......
1922 നവംബര്‍ 3 ന് ബാഗ്ലൂരില്‍ ജനിച്ച് 2005 ഏപ്രില്‍ 27 ന് ബാഗ്ലൂരില്‍ വെച്ച് അന്ത്യശ്വാസം വലിക്കുന്നതുരെ ഇന്ത്യയിലെ മത-ന്യൂനപക്ഷത്തിന്‍റെ അവകാശ പോരാട്ടങ്ങള്‍ക്ക് പടനായകത്വം നല്കിയ മെഹബൂബെമില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട്സാഹിബ് രാഷ്ട്രീയഎതിരാളികള്‍പോലും ബഹുമാനത്തോടെ മാത്രം നോക്കികണ്ടിരുന്ന, ലോകമുസ്ലിംവേദികളില്‍ പതിറ്റാണ്ടുകളോളം ഇന്ത്യന്‍ മുസല്‍മാന്‍റെ പ്രതിനിധിയായിരുന്നു .
1948 മുതല്‍ 1993 വരെ മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന് ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്, സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങള്‍,പോക്കര്‍ സാഹിബ് തുടങ്ങി മുസ്ലിം ലീഗിന്‍റെ സമുന്നതരായ സ്ഥാപക നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ച് പൂക്കോയ തങ്ങള്‍,സി.എച്ച്. മുഹമ്മദ് കോയ,അഹമ്മദ് കുരിക്കള്‍, ചാക്കീരി മുഹമ്മദ് കുട്ടി തുടങ്ങിയ ലീഗ് നേതാക്കള്‍ക്ക് നായകത്വം നല്‍കി മുസ്ലിം ലീഗ് രാഷ്ട്രീയത്തിലും, മുസ്ലിം-ന്യൂന പക്ഷ രാഷ്ട്രീയത്തിലും സമാനതകളില്ലാതെ പതിറ്റാണ്ടുകളോ ളം സമാധര നീയനായി പ്രവര്‍ത്തിച്ച സേട്ട് സാഹിബ് 1992 ഡിസംബര്‍ 6 ന് ബാബരി മസ്ജിദിന്‍റെ തകച്ചയോടെ കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കണ്ണിലെ കരടായിമാറി.
സ്വാതന്ത്രനന്ദരം നേത്രത്വദാരി ദ്രമനുവവിച്ച ഇന്ത്യയിലെ മുസ്ലിം- ന്യൂനപക്ഷ ജനവിഭാഗങ് ങളുടെ പൊതുനേത്രത്വം ഏറ്റെടുത്ത് മുസ്ലിം- ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടത്തിനു നേത്രത്വം നല്‍കാനായി 1948 മാര്‍ച്ച് 10 ന്ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്‍റെ നേത്രത്വത്തില്‍ രൂപീകരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്‍റെ കേരള ഘടകം ബാബരി മസ്ജിദിന്‍റെ തകച്ചയോടെ പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് പിറകോട്ട്പോയപ്പോ സുലൈമാന്‍സേട്ട് അതിനെചോദ്യം ചെയ്തു. സേട്ട് സാഹിബു ഉയര്‍ത്തിയ നയപരമായ നിലപാടുകളെ അഗീക രിചില്ലെന്നു മാത്രമല്ല കേരളത്തിലെ അധികാരമുപയോഗിച്ച് സേട്ട് സാഹി ബിനെ അഖിലേന്ദ്യാ പ്രസിഡന്‍ണ്ട് സ്ഥാനത്നിന്ന്നീക്കാനാണ് കേരളഘടകം ശ്രമിച്ചത്.
1994 ഏപ്രില്‍ 23 ന് ദല്‍ഹിയിലെ ഹൈവാനെഘാലിബ് ഹാളില്‍ വിളിച്ചു ചേര്‍ത്ത മുസ്ലിം-ന്യൂനപക്ഷ രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ വെച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ട്സാഹിബ് ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചു .മുസ്ലിം ലീഗിന്‍റെ ഭൂരിപക്ഷം ദേശീയ നേതാക്കളും പ്രസ്തുത കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഐ.എന്‍.. എല്‍. രൂപീകരിച്ച സുലൈമാന്‍ സേട്ട്സാഹിബി നെയും മറ്റു നേതാക്കളെയും " പേട്ടു തേങ്ങ '' എന്ന് വിളിച്ച് ആക്ഷേപിച്ച പി.കെ.കുഞ്ഞാലികുട്ടിയുടെനടപടി രാഷ്ട്രീയ-പൊതു രംഗത്ത് ഏറ്റവും കുറഞ്ഞ വിമര്‍ശനമായിരുന്നു.
പതിറ്റാണ്ടുകളോളം പതിനായിരങ്ങള്‍ക്ക് പടനായകത്വം നല്‍കി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിറഞ്ഞുനിന്ന സേട്ട്സാഹിബ് ദേശീയ അന്തര്‍ ദേശീയ നേതാക്കളുമായിഅടുത്ത ബന്ധമുണ്ടായിരുന്ന ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭ നായ നേതാവായിരുന്നു. രാഷ്ട്രീയ നേതാക്കളും ജനപ്രധിനിതികളും അഴിമതി ആരോപണത്തില്‍ നട്ടം തിരിയുമ്പോള്‍ പതിറ്റാണ്ടുകളോളം അധികാരത്തിന്‍റെ ഇടനാഴികയില്‍ സഞ്ചരിച്ചിട്ടും അഴിമതിയുടെ ചെറു സംശയം പോലും രാഷ്ട്രീ യ എതിരാളികള്‍ക്ക് പോലും ചൂണ്ടിക്കാണി ക്കാനാവാത്ത സുലൈമാന്‍ സേട്ട് രാഷ്ട്രീയ ചരിത്രം പഠിക്കുന്നവര്‍ എന്നും അത്ഭുതത്തോടെ നോക്കി കാണുന്ന ഒര പൂര്‍വ ചരിത്ര പുരുഷന്‍ തന്നെയാണ് ...........
8/11/2012































No comments:
Post a Comment