Saturday, May 11, 2013


നമ്മുടെ പോരാട്ടത്തിന് കൂടുതൽ കരുതും, ആവേശവും ഉണ്ടാകണം ...........


ഐ.എൻ . എൽ . പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇതു സന്തോഷത്തിന്റെ നിമിഷങ്ങളാണ് ...... PDP , BSP , NSC , തുടങ്ങിയ പാർട്ടികളിൽ നിന്നും ആയിരങ്ങളാണ് അടുത്ത ദിവസങ്ങളിലായി പാർട്ടിയിലെതിയത്.... ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രമുഖർ അനുയായികളോടൊത് പാർട്ടിയിൽ ചേരാൻ നമ്മുടെ നേതാക്കളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു ....  പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയം കയ്യിലെടുത്ത് അമ്മാനമാടിയിരുന്ന ലീഡര്‍ കെ.കരുണാകരന് സൊന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ച് (D I C)ഒരു വര്‍ഷം പോലും കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ പൂര്‍ത്തിയാക്കാനായില്ല. 
രണ്ട്‌ പതിറ്റാണ്ടായി അധികാരത്തിന്‍റെ തണലും,  മുന്നണി രാഷ്ട്രീയത്തിന്റെ തിണ്ണബലവും ഇല്ലാതെ ,സാമ്പതിക സ്ഥിരം സ്രോതസു പോലും ഇല്ലാതെ , മുണ്ട് മുറുക്കിയുടുക്കുന്ന അത്താഴപ്പട്ടിണിക്കാരുടെ നാണയത്തുട്ടുകള്‍ മാത്രം പാർട്ടി ഫണ്ടായി സ്വീകരിച്ച് , അടിച്ചമർത്തപെടുന്നവന്റെയും , പീഡിതന്റെയും പൊതു വികാരം ആവാഹിച്ചെടുത്ത്‌ ഭരണകൂട ഭീകരതയുടെ കരാളഹസ്തങ്ങളെ ജനാധിപത്യപരമായി നേരിട്ട് വ്യക്തമായ ആശയാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ ജീവിത ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള നിസ്വാർത്ഥ പൊതു പ്രവർത്തനത്തിന്റെ പോരാട്ട ഭൂമിയിൽ ഐ.എൻ .എല്ലിനു കരുത്ത് പകരാൻ ആയിരങ്ങൾ നമ്മോടൊപ്പം ചേരുമ്പോൾ ....... നാം ഓർക്കുക നമ്മുടെ പോരാട്ടത്തിന് കൂടുതൽ കരുതും, ആവേശവും ഉണ്ടാകണം ............... നാം ഒറ്റക്കല്ല ഒരു ജനതയുടെ പ്രതീക്ഷയാണ് നമ്മൾ ഏറ്റെടുത്തിരിക്കുന്നത് എന്ന് നമ്മളോർക്കണം.............. ജയ് ഐ.എൻ .എൽ  



No comments: