മലപ്പുറം: കുനിയില്‍ ഇരട്ട കൊലപാതകത്തില്‍ പോലീസ് ആറാം പ്രതിയായി എഫ്.ഐ.ആറില്‍ പരാമര്‍ശിക്കപ്പെട്ട പി.കെ. ബഷീര്‍ എം.എല്‍. എ.യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ടു നാഷണല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം ജില്ലാ പോലീസ് സുപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി . എസ് .പി. ഓഫീസ് പരിസരത്ത് പോലീസ് മാര്‍ച്ച് തടഞ്ഞു . ഐ.എന്‍. എല്‍. സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍. കെ. അബ്ദുല്‍ അസീസ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു. പി.കെ.എസ് മുജീബ് ഹസ്സന്‍ അദ്ധ്യക്ഷം വഹിച്ചു സാലിഹ് മേടപ്പില്‍ , സി.എച്. മുസ്തഫ , എ.കെ.സിറാജ് , കുഞ്ഞാണി മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു
No comments:
Post a Comment