Monday, June 18, 2012


നാഷണല്‍ പ്രവാസി ലീഗ്  എയര്‍ ഇന്ത്യാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ........

മലപ്പുറം: എയര്‍ ഇന്ത്യാ മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കുക , ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നാഷണല്‍ പ്രവാസി ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ മലപ്പുറം എയര്‍ ഇന്ത്യാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി . കോട്ടപടി തിരൂര്‍ റോഡില്‍ ഐ.എന്‍. എല്‍. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രഗടനത്തിന് സാധു റസാഖ് , വി.മുഹമ്മദ്‌ കുട്ടി, കെ. മൊയ്തീന്‍കുട്ടി ഹാജി , പി.കെ.എസ് .മുജീബ് ഹസ്സന്‍ , രഹ്മതുള്ള , എ.കെ. സിറാജ്, സമദ് ഹാജി വേങ്ങര എന്നിവര്‍ നേത്രത്വം നല്‍കി എയര്‍ ഇന്ത്യാ ഓഫീസി പരിസരത്ത് മാര്‍ച്ച്‌ പോലീസ് തടഞ്ഞു . ഐ.എന്‍. എല്‍. സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെബര്‍ എന്‍. കെ. അബ്ദുല്‍ അസീസ്‌ മാര്‍ച്ച്‌ ഉത്ഘാടനം ചെയ്തു .....

No comments: