നീതി നിഷേധത്തിനെതിരായ താകീതായി കെ.കെ. ഷാഹിന ഐക്യ ധാര്‍ദ്യ സംഗമം....
കോഴിക്കോട്:അബ്ദുല്‍ നാസ്സര്‍ മഹ്ദനിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ തേടി പോയ പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിനയെ ദേശ ദ്രോഹ കുറ്റം ചുമത്തി വിചാരണ ചെയ്യാനുള്ള കര്‍ണാടക സര്‍കാരിന്‍റെ നീക്കത്തിനെതിരെ ഐ എന്‍ എല്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച കെ.കെ. ഷാഹിന ഐക്യ ധാര്‍ദ്യ സംഗമം നീതി നിഷേധത്തി നെതിരായ താകീതായി.കോഴിക്കോട് ടൌണ്‍ ഹാള്‍ തിങ്ങി നിറഞ്ഞ പ്രൗഡ ഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി പ്രമുഖ പത്ര നിരൂപകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോക്ടര്‍ സെബാസ്റ്റ്യന് പോള്‍ എക്സ്: എം.പി. സംഗമം ഉല്‍ഘാടനം ചെയ്തു. കെ.കെ. ഷാഹിനക്ക് ഐക്യ ധാര്ഡ്യം പ്രക്യാപിച്ചു മുന്നോട്ടു വന്ന ഐ എന്‍ എല്‍ നിലപാടിന് പൊതു സമൂഹത്തിന്‍റെ മുഴുവന്‍ പിന്തുണ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപെട്ടു. അഹമദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. ദേശീയതയും,ഉപദേശീയതയും ഉപയോഗിച്ചും,മത സ്പര്‍ധ വളര്‍ത്തിയുമാണ് ഗുജറാത്തില്‍ നരേന്ദ്രമോഡി തുടര്‍ച്ചയായി ഭരണം നിലനിര്‍ത്തുന്നതെന്നും കെ.കെ. ഷാഹിനക്ക് ഐക്യ ധാര്ഡ്യം പ്രക്യാപിച്ചു മുന്നോട്ടു വന്ന ഐ എന്‍ എല്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും മുഖ്യ പ്രഭാ ഷണം നടത്തിയ ഗുജറാത് മുന്‍ ഡി ജി പി ,ആര്‍ ബി ശ്രീകുമാര്‍ അഭിപ്രായ പ്പെട്ടു. മാധ്യമം പത്രാതിപര്‍ ഒ. അബ്ദുറഹ്മാന്‍,തേജസ് പത്രാതിപര്‍ എന്‍ പി ചെക്കുട്ടി ,പ്രസ്സ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ , ഐ.എന്‍. എല്‍. സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍ കെ അബ്ദുല്‍ അസീസ് , നാഷണല്‍ വിമന്‍സ് ലീഗ് സ്റ്റേറ്റ് പ്രസിഡണ്ട് അഡ്വ :കെ. കെ. റൈഹാനത്ത് എന്നിവര്‍ പ്രസംഗി ച്ചു.പ്രൊഫ .എ പി അബ്ദുല്‍ വഹാബ് സ്വാഗതവും കെ.പി.ഇസ്മായില്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment