"സിംഗപ്പൂരിലെ മരണശയ്യയില്‍ അമ്മയോടും ആങ്ങളയോടുമായി ഒരു സ്ത്രീ മന്ത്രിച്ച 'എനിക്ക് ജീവിക്കണം' എന്ന വാക്കുകള്‍ നമ്മുടെ സമൂഹത്തിന്‍റെ ഉറക്കം കെടുത്താന്‍ പര്യാപ്തമാണ്. അവളുടെ ദീനനാദം കേള്‍ക്കാന്‍ കാതുണ്ടായതാണ് ഡല്‍ഹിയിലെ ജനങ്ങള്‍ പ്രകടിപ്പിച്ച പ്രബുദ്ധതയ്ക്ക് ഹേതുവായത്" മുസ്‌ളീം ലീഗ് അഖിലേന്ദ്യാ സെക്രട്ടറി എം പി അബ്ദുസ്സമദ് സമദാനി മാതൃഭൂമി പത്രത്തിന്‍റെ എഡിറ്റ് പേജില്‍ 2013 ജനുവരി 3-ന് എഴുതിയ ലേഖനത്തിലെ വരികളാണ് ഇത്. പീഡനത്തിനിരയാവുന്ന പെണ്‍മനസുകളിലെ വേദനകളെ പല ത്രാസുകളില്‍ തൂക്കി നോക്കാനാവുമോ? ഡല്‍ഹിയില്‍ ജ്യോതി എന്ന പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തി നിരയാക്കിയ പ്പോ
സൂര്യനെല്ലിയിലെ പെണ്‍കുട്ടിയും 'എനിക്ക് ജീവിക്കണം' എന്ന് തന്നെയാണ് കേണപേക്ഷിക്കുന്നത്. പതിനേഴ് വര്‍ഷമായിട്ടും അവസാനിക്കാത്ത അവളുടെ പീഡനപര്‍വ്വത്തിനെ ഇപ്പോഴെങ്കിലും പരിഗണിക്കാന്‍ ഹോതുവായത് ഡല്‍ഹിയിലെ പീഡനവുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണങ്ങളാണ്. ലീഗ് നേതാവെ, താങ്കള്‍ മുകളില്‍ കുറിച്ച വരികള്‍ ഈ കുട്ടിക്ക് കൂടി പകുത്ത് കൊടുക്കാമോ? 'ബാജി'യുടെ രാഷ്ടീയ സ്വാധീനത്തിന്റെ പളപളപ്പില്‍ ഇവളുടെ 'ജീവിക്കണം' എന്ന കൂപ്പുകൈ കാണുവാന്‍ മുസ്ലീം ലീഗിന് സാധിക്കുന്നില്ലേ? ഐസ് ക്രീം പെണ്‍വാണിഭ കേസിലെ ഇരകളായ റജീനയും, റജൂലയും, ബിന്ദുവും ഒക്കെ പറഞ്ഞതും ഞങ്ങള്‍ക്ക് ജീവിക്കണം എന്നുതന്നെയാണ്. അവരുടെയൊക്കെ മാനത്തിന് വിലപറഞ്ഞ് മറ്റൊരു നേതാവ് വിത്തുകാളയെപോലെ സ്വന്തം പാര്‍ട്ടിയില്‍ പുലിക്കുട്ടി യായി വാഴുമ്പോള്‍ ഈ ലേഖനം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ എന്തേ പ്രതികരിക്കാത്തത് ?. താങ്കള്‍ക്കത്തിനു കഴിയില്ല കാരണം അതിന് ലേഖന മെഴുതുന്ന പോലെ കയ്യില്‍ ഒരു പേന മാത്രം പോരാ നട്ടെല്ല് വേണം ....

No comments:
Post a Comment