മലപ്പുറം: ഐ.എന്‍.എല്‍. ഇരുപതാം ജന്മ ദിന സമ്മേളനം 2013 ഏപ്രില്‍ 23 ന് മലപ്പുറത്ത് നടത്താന്‍ വേങ്ങരയില്‍ ചേര്‍ന്ന ഐ. എന്‍. എല്‍. ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പഞ്ചായത്ത്- , മണ്ഡലം പ്രസിടന്റ്റ് സെക്രട്ടറിമാര്‍, ജില്ലാ ക്രണ്‍സിലര്‍മാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ജില്ലാ ശില്പ ശാലയും സ്വാഗത സംഘം രൂപീകരണ യോഗവും ഫെബ്രുവരി 9 ന് മലപ്പുറത്ത് നടക്കും. ജന്മ ദിന സമ്മേളനത്തോടനുബന്ധിച്ച് പദയാത്രകള്‍, പ്രചാരണ ജാഥകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവ നടക്കും. പ്രസിടന്റ്റ് അഡ്വ : ഒ . കുഞ്ഞി ക്കോയ തങ്ങള്‍ അധ്യക്ഷം വഹിച്ചു. സി.പി. മുസ്തഫ, വി. സൈദ് മുഹമ്മദ്, പി.കെ.എസ്. മുജീബ് ഹസ്സന്‍, സി.പി. അബ്ദുല്‍ വഹാബ്, വെട്ടം അബ്ദു ഹാജി, സാദു റസാക്ക്, എ.കെ.സിറാജ്, സലിഹ് മേടപ്പില്‍, ഒ .എം. ജബ്ബാര്‍ ഹാജി, അസീസ് കളപ്പാടന്‍, ഖാലിദ് മഞ്ചേരി, ഡോ : ഉമര്‍ ഉമരി, എന്നിവര്‍ പ്രസംഗിച്ചു. സി.എച്ച്. മുസ്തഫ സ്വാഗതവും ടി.എ.സമദ് നന്ദിയും പറഞ്ഞു.

No comments:
Post a Comment