മലപ്പുറം: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് മുമ്പ് മലപ്പുറം എ.കെ. റോഡ് - തിരൂര്‍ റോഡ് ബൈപ്പാസ് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്നും മലപ്പുറം പട്ടണവുമായി ബന്ധപ്പെടുന്ന പ്രധാന ചെറു റോഡുകള്‍ ഗതാഗതത്തിന് സൗകര്യപ്പെടുത്തണമെന്നും മലപ്പുറത്തെ പ്രധാന കുടിവെള്ള പദ്ധതിയായ ഹാജിയാര്‍പള്ളി ശുദ്ധജല വിതരണപദ്ധതിയുടെ പമ്പ്ഹൗസിലേക്ക് ഒഴുകി എത്തുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കണമെന്നും മലപ്പുറം ഗ്രേസ് ഹോട്ടലില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ചു ജനുവരി 1 ന് നടത്താനിരുന്ന ഐ.എന്‍. എല്‍. മുനിസിപ്പല്‍ ഓഫീസ് ധര്‍ണയ്ക്ക് അനുമതി നിഷേധിച്ച പോലീസ് നടപടിയില്‍ യോഗം പ്രതിഷേധിച്ചു.പി. മുഹമ്മദ് അലി അധ്യക്ഷം വഹിച്ചു.
മലപ്പുറത്തെ വികസന മുരടിപ്പിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ '' മലപ്പുറം നഗര വികസന പ്രക്ഷോഭ സമിതി " ക്ക് യോഗം രൂപം നല്‍കി. പാലോളി കുഞ്ഞിമുഹമ്മദ് ( സി.പി.എം), പി.കെ.എസ് . മുജീബ് ഹസ്സന്‍ (ഐ.എന്‍. എല്‍))), അഡ്വ : കെ.മോഹന്‍ദാസ് (സി.പി.ഐ ), സി.പി. കാര്‍ത്തികേയന്‍ ( ആര്‍ .എസ് .പി) എന്നിവര്‍ രക്ഷാധികാരികളും സാധു റസാഖ് (ഐ.എന്‍. എല്‍ ) ജനറല്‍ കണ്‍വീനറും, അഡ്വ : സാദിഖ് നടുതൊടി (എസ് .ഡി.പി.ഐ.), പി.മുഹമ്മദ് അലി ( ആര്‍ .എസ് .പി), പാലോളി നാസ്സര്‍ (സി.പി.ഐ ), വി. സുന്ദരന്‍( (ബി.ജെ.പി.),എ.എം.സാബിര്‍ അന്‍സാരി (വെല്‍ഫയര്‍ പാര്‍ട്ടി ), അഡ്വ : ശംസുദ്ധീന്‍ (പി.ഡി.പി)എന്നിവര്‍ജോ:കണ്‍വീന ര്‍മാരുമാണ്. പാലോളി കുഞ്ഞിമുഹമ്മദ് ( സി.പി.എം),സാധു റസാഖ് (ഐ.എന്‍. എല്‍ ), എം.എ. റസാഖ് (സി.പി.ഐ ), വി. സുന്ദരന്‍ (ബി.ജെ.പി.) ടി . സിദ്ധീഖ് മാസ്റ്റര്‍ (എസ് .ഡി.പി.ഐ.), സി.പി. കാര്‍ത്തികേയന്‍ ( ആര്‍ .എസ് .പി) എന്നിവര്‍ പ്രസംഗിച്ചു. പി.ഇസ്മയില്‍ കുട്ടി സ്വാഗതവും കെ.കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.....

No comments:
Post a Comment