സ്കൂള്‍ കലോത്സവത്തിനെത്തുന്നവരെ കാത്തിരി ക്കുന്നത്ആരോഗ്യപ്രശ്നങ്ങളുംഗതാഗതകുരുക്കും.മലപ്പുറം നഗര വികസന പ്രക്ഷോഭ സമിതി...മലപ്പുറം: ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 14 മുതല്‍ മലപ്പുറത്ത് ആരംഭിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് മലപ്പുറം സംസ്ഥാന സ്കൂള്‍ യുവജ നോത്സ വത്തിനു വേദിയാവുന്നത്.., വിപുലമായ സംഘാടകസമിതിയും, സ്വാഗത സംഘവും രൂപീകരിച്ച് പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും മേള വിളി പ്പാടകലെഎത്തിയിട്ടും മേളക്കെത്തുന്ന പതിനായിരങ്ങള്‍ക്ക് അടിസ്ഥാ നസൗകര്യങ്ങള്‍ഒരുക്കാന്‍ ബന്ധപ്പെട്ട വര്‍ക്ക് ഇതുവരെ സാദിച്ചിട്ടില്ലെന്ന് '' മലപ്പുറം നഗര വികസന പ്രക്ഷോഭ സമിതി '' ഭാരവാഹികള്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു.മലപ്പുറം ജില്ലാ സഹകരണ ആശുപത്രി, താലൂക്ക് ആശുപത്രി, മത്സ്യ-മാംസ മാര്‍കറ്റ്, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് തള്ളി വിടുന്ന മാലിന്യങ്ങള്‍ മലപ്പുറം നഗരത്തില്‍കൂടി കോട്ടപടി വലിയവരമ്പ് ബൈപ്പാ സ് വഴി വലിയങ്ങാടി തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. ഈതോട് ചെന്ന് ചേരുന്നത് മലപ്പുറത്തെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ''ഹാജി യാര്‍പള്ളി ശുദ്ധജല വിതരണ പമ്പ് ഹൗസിന്‍റെ അടിയിലേക്കാണ്,മഞ്ഞപ്പി ത്തം - മലേറിയ എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഇ ക്കോളി ബാക്റ്റീ രിയ കൂടുതലായി കാണപ്പെടുന്ന ഈ വെള്ളമാണ് മേളക്കെത്തുന്ന കലാകാര ന്മാര്‍ക്കും അഥിതികള്‍ക്കും കുടിക്കാന്‍ നല്‍കേണ്ടത്.പുതുതായി മലപ്പുറ ത്തെത്തുന്നവര്‍ക്ക് ഈ വെള്ളം കുടിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സംഘാടക സമിതിയോ മുനിസിപ്പല്‍ അധികാരികളോ ഗൗരവ ത്തിലെടുത്തിട്ടില്ലെന്ന് പ്രക്ഷോഭ സമിതി രക്ഷാധികാരികളായ പാലോളി കുഞ്ഞിമുഹമ്മദ് (സി.പി.എം), അഡ്വ : കെ.മോഹന്‍ദാസ് (സി.പി.ഐ), പി.കെ.എസ്.മുജീബ് ഹസ്സന്‍ (ഐ.എന്‍. എല്‍)) , സി.പി. കാര്‍ത്തികേയന്‍ (ആര്‍ .എസ്.പി), ജനറല്‍ കണ്‍വീനര്‍ സാധു റസാഖ് (ഐ.എന്‍. എല്‍) , കണ്‍വീനര്‍മാരായ അഡ്വ : സാദിഖ് നടുതൊടി (എസ്.ഡി.പി.ഐ), പി.മുഹമ്മദ് അലി (ആര്‍.. .എസ്.പി), പാലോളി നാസ്സര്‍( ( (സി.പി.ഐ), വി.സുന്ദരന്‍ (ബി.ജെ.പി), അഡ്വ : ശംസുദ്ധീന്‍ (പി.ഡി.പി), സാബിര്‍ അന്‍സാരി (വെല്‍ഫയര്‍ പാര്‍ട്ടി) എന്നിവര്‍ മലപ്പുറം പ്രസ് ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ ആരോപിച്ചു.മലപ്പുറം മേല്‍മുറി വലിയ തോടിന്‍റെ സ്ഥിതിയും ഇതു പോലെയാണ് ഈ രണ്ട് തോടുകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്ത് വലിയങ്ങാടി തോട്ടിലേക്കൊഴുകുന്ന മാലിന്യങ്ങള്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഉപയോഗിച്ച് ശുദ്ധീകരിക്കണം .മലപ്പുറത്തെ പ്രധാനറോഡുകളില്‍ഒന്നായ തിരൂര്‍ റോഡിലെ ഗതാഗത കുരുക്ക് നിത്യ സംഭവമാണ്.രാവിലെയും വൈകിട്ടും ഈ റോഡില്‍ അനുഭവിക്കുന്ന രൂക്ഷമായ ഗതാഗത കുരുക്ക് ഏവര്‍ക്കും അറിയാവുന്ന താണ്, ഈ ഗതാഗത കുരുക്കിന്ഒരുപരിതിവരെ പരിഹാരമാകുന്ന മലപ്പുറം എ.കെ. റോഡ് - തിരൂര്‍ റോഡ് ബൈപ്പാസ് ഗതാഗതത്തിന് തുറന്ന്കൊടുക്ക ണം, 12 കൊല്ലമായി മുക്കാല്‍ ഭാഗവും പണി പൂര്‍ത്തിയാക്കിയിട്ടും പ്രസ്തു ത ബൈപ്പാസ് തുറന്ന് കൊടുക്കാ നാകാത്തത് പ്രദേശത്തെ സമ്പന്നരുടെ താല്‍പര്യങ്ങളും അതിന് നഗരസഭയുടെ മൗനാനുവാദാവുമാണെന്ന് പ്രക്ഷോഭ സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. മലപ്പുറം പട്ടണവുമായി ബന്ധപ്പെടുതാ വുന്ന നിരവധി ചെറുറോഡുകള്‍ നമുക്കുണ്ട്, കോട്ടക്കുന്ന് - ചെറാട്ട്കുഴി - വാറങ്കോട് റോഡ്, മൈലപ്പുറം - കണ്ണത്ത്പാറ - കുന്നുമ്മല്‍ റോഡ്, എന്നിവ ഇതില്‍ ചിലതാണ്.ഈ റോഡുകള്‍ എളുപ്പത്തിലും കുറഞ്ഞ ചിലവിലും നവീകരിക്കാവുന്നതാണ്, മലപ്പുറത്തെ ഗതാഗത കുരുക്കുകള്‍ക്ക് ചെറിയ ആശ്വാസം നല്‍കാന്‍ ഈ റോഡുകള്‍ക്ക് സാധിക്കും, ഏഷ്യയിലെ ഏറ്റവും വലിയ കലാമേളക്കെതുന്ന പതിനായിരങ്ങളെ അടിസ്ഥാന സൗകര്യ ങ്ങള്‍ ഒരുക്കാതെയും മാരകമായ ഇ കോളി രോഗാണുക്കള്‍ നിറഞ്ഞ വെള്ളം കുടിപ്പിച്ചും കഷ്ട്ട പ്പെടുതരുതെന്നും, മലപ്പുറത്തിന്‍റെ യശസും സല്‍പേരും കളങ്കപ്പെടുതാനെ ഇതുപകരിക്കൂ എന്നും പ്രക്ഷോഭ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു....
Thursday, January 10, 2013
Subscribe to:
Post Comments (Atom)

No comments:
Post a Comment