Tuesday, December 11, 2012

യു.ഡി.എഫ്. സര്‍ക്കാരിന് ദൈവ കോപമുണ്ടാകും .......... എന്‍. .വൈ. എല്‍..

                      കോഴിക്കോട് : രൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊതു മാര്‍ക്കറ്റില്‍ അരി വില ക്രമാതീതമായി വര്‍ദ്ധിച്ച് കേരളജനത അരി ആഹാരത്തിന്പ്രയാസ മനുഭവിക്കുമ്പോള്‍ ടണ്‍ കണക്കിന് അരി കത്തിച്ചും,കുഴിച്ചു മൂടിയും നശിപ്പി ച്ച കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാരിന് മേല്‍ ശക്തമായ ജനരോഷതോടൊപ്പം ദൈവകോപവു മുണ്ടാകുമെന്നു നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി യേറ്റ് അഭിപ്രായപെട്ടു.ചില്ലറ മേഖല യിലെ വിദേശ നിക്ഷേപത്തിനനു കൂല മായി രാജ്യസഭയിലും, ലോകസഭയിലും വോട്ടുചെയ്ത കേരളത്തില്‍ നിന്നുള്ള എം.പി. മാരെ ബഹിഷ്കരിക്കാനും ഒറ്റപ്പെടുത്താനും കേരളത്തിലെ ചെറുകിട കച്ചവടക്കാരും കുടും ബങ്ങളും മുന്നോട്ട് വരണമെന്നും ഇത്തരം നീക്കങ്ങള്‍ക്ക്‌ നാഷണല്‍ യൂത്ത് ലീഗിന്‍റെ സര്‍വ പിന്തുണയും ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തിനനു കൂല മായ തീരുമാനമെടുപ്പിക്കാന്‍ അമേരിക്കന്‍ കുതകഭീമന്‍ വാള്‍മാര്‍ട്ട് ഒഴുക്കിയ ശത കോടികളുടെ പങ്കുപറ്റിയ എം.പി. മാരെ കുറിച്ച് അന്വേഷണം നടത്തണം.
                            
                       സംസ്ഥാനത്ത് മറുനാടന്‍ തൊഴിലാളികളുടെകുടിയേറ്റം അനിയ ന്ത്രിതമായി പെരുകുന്നത് സംസ്ഥനത്തിന്‍റെ കേരളത്തിന്‍റെ സാമൂഹിക സുരക്ഷ യ്ക്ക് ഏറെ ഭീഷണിയാകുന്ന സഹാജര്യത്തില്‍ മറുനാടന്‍ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖയും തൊഴില്‍ കാര്‍ഡും ഏര്‍പെടുത്താന്‍ തയ്യാറാകണമെന്ന് പ്രസിടന്റ്റ് ബുഖാരി മന്നാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന സര്‍കാരിനോടാവശ്യപ്പെട്ടു.സലിഹ് മേടപ്പില്‍, താജുദ്ധീന്‍ മട്ടന്നൂര്‍,സി.പി. അബ്ദുല്‍ വഹാബ്,ഒ.പി. സലിം, വി.ടി .കെ.സമദ്, നാസര്‍ വെള്ളയില്‍, എ.കെ.സിറാജ്,ഷാജഹാന്‍ നാട്ടുകല്‍ എന്നിവര്‍ പ്രസംഗിച്ചു.....   
  

No comments: