Monday, December 24, 2012

അധികാരികള്‍ക്ക് താകീതായി ഐ. എന്‍/ എല്‍. സമര സന്ദേശ ജാഥ.....

മലപ്പുറം: ദേശീയ പാത വികസിപ്പിക്കണം വില്‍ക്കരുത് , വികസനത്തിന്‍റെ പേരില്‍ സാദാരണക്കാരെ വഴിയാധാരമാക്കരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഐ. എന്‍/ എല്‍. ജില്ലാ പ്രസിഡന്‍റ്റ് അഡ്വ: ഒ. കുഞ്ഞിക്കോയ തങ്ങള്‍ നയിക്കുന്ന സമര സന്ദേശ ജാഥ അധികാരികള്‍ക്ക് താകീതായി. രാവിലെ 9:00 മണിക്ക് ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ നടന്ന പ്രൗഡഘംഭീരമായ ചടങ്ങില്‍  പാര്‍ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ: എ.പി. അബ്ദുല്‍ വഹാബ് ജാഥാ കേപ്റ്റന്‍ അഡ്വ: ഒ. കുഞ്ഞിക്കോയ തങ്ങള്‍ക്ക് പതാക കൈമാറി ജാഥ ഉല്‍ഘാടനം ചെയ്തു . നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണം ആരംഭിച്ച സമര സന്ദേശ ജാഥക്ക് നാട്ടുകാരും ഭൂമി നഷ്ട്ടപ്പെടുന്ന ഇരകളും ചേര്‍ന്ന് ഘംഭീര സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും ഒരുക്കിയത്. .ജനപക്ഷത്  നിന്ന് ഈ പ്രശ്നത്തില്‍ ഐ എന്‍ എല്‍ ശക്തമായി ഇടപെടുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.
മുപ്പതു മീറ്ററില്‍ ആറുവരി പാത തന്നെ സാധ്യമാണ് എന്നിരിക്കെ 45 മീറ്റര്‍ തന്നെ വേണമെന്ന വാശി അനുവതിക്കില്ല.45 മീറ്റരില്‍ നിന്നും 5 മീറ്റര്‍ സ്ഥലത്ത് പൂന്തോട്ടവും വിവിധ പരസ്യങ്ങളും സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.കഴിഞ്ഞ നിയമ സഭാ- ലോകസഭാ തെരഞ്ഞെടുപ്പില്‍  ഒന്നരക്കോടി രൂപ വീതം തെരഞ്ഞെടുപ്പു ചിലവിലേക്ക്‌ ബി. ഒ. ടി കമ്പനിയില്‍ നിന്ന് കൈപറ്റിയ സ്ഥാനാര്‍ഥി കളുണ്ട്.അതിനു പ്രത്യുപകാരമായാണ്‌ വന്‍ കച്ചവടത്തിന് രാഷ്ട്രീയക്കാര്‍ കൂട്ടുനില്‍ക്കുന്നത്.ഇതിന്റെ വിശദ വിവരങ്ങള്‍ ഐ എന്‍ എല്‍ പുറത്ത് വിടും.അയ്യായിരം കോടി രൂപ ബി. ഒ.  ടി ക്ക് കൊടുക്കാന്‍ തയ്യാറായ സര്‍ക്കാര്‍ എന്ത് കൊണ്ട് അത്രയും തുക ചിലവഴിച്ചു നാല് വരിപ്പാത ഉണ്ടാക്കാന്‍ മുന്നോട്ടുവരുന്നില്ല .ഇത് അഴിമതിക്ക് കളമൊരുക്കുന്നതിനാണ് .ഇത് അനുവദിക്കുന്ന പ്രശ്നമില്ല  ശക്തമായ ബഹുജന സമരത്തിനു ഐ എന്‍ എല്‍ നേതൃത്വം നല്‍കുമെന്നും ഈ ജാഥ ഇതിന്‍റെ തുടക്കമാണെന്നും ഐ എന്‍ എല്‍ നേതാക്കള്‍ പ്രഖ്യാപിച്ചു... ഐ.എന്‍. എല്‍. ജില്ലാ ഭാരവാഹികളായ സി.എച്ച്.മുസ്തഫ, ടി.എ. സമദ്, കള്ളിയില്‍ അവറാന്‍ ഹാജി, കെ. മൊയ്തീന്‍ കുട്ടി ഹാജി, ഒ . എം. ജബ്ബാര്‍ ഹാജി, സി.പി. മുസ്തഫ, എന്നിവര്‍ ജാഥക്ക് നേത്രത്വം നല്‍കി.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളില്‍ .സാലിഹ് മേടപ്പില്‍,പി. കെ. എസ്. മുജീബ് ഹസന്‍ ,സി. പി. അബ്ദുല്‍  വഹാബ്, എ.കെ. സിറാജ്,എന്‍. എം. മഷ്ഹൂദ്, ടി.പി.എം.മുഹ്സിന്‍ ബാബു  ,തുടങ്ങിയവര്‍ സംസാരിച്ചു.വൈകിട്ട് 8:00 മണിക്ക് ജാഥ കുറ്റിപ്പുറത്ത്‌ സമാപിച്ചു . സംസ്ഥാന സെക്രട്ടറി കെ.പി.ഇസ്മായില്‍ , എന്‍. കെ. അബ്ദുല്‍ അസീസ്‌ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചു....







No comments: