അബ്ദുല്‍ നാസര്‍ മഹദനിയെ കള്ള കേസില്‍കുടുക്കി ജയിലിലടച്ചതിനു പിന്നില്‍ ചില ലീഗ് നേതാക്കളാണെന്ന് അബ്ദുല്‍ നാസര്‍ മഹദനി ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നോട് പറഞ്ഞെന്ന എല്‍. ഡി. എഫ്. സ്വതന്ത്ര എം.എല്‍. എ. പി.ടി.എ. റഹീമിന്‍റെ പുതിയ വെളിപ്പെടു ത്തലുകള്‍ക്ക് കൂടുതല്‍ വ്യക്തത ആവശ്യമാണ്. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായിരിക്കുബോഴാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍കെ അബ്ദുല്‍ നാസര്‍ മഹദനിയെ കേരള പോലീസ് അറസ്റ്റ് ചെയ്ത് കര്‍ണാടക സര്‍കാരിന് കൈമാറിയത്. ഇത് ലീഗ് നേതാക്കളുടെ ഗൂഡാലോചനയുടെ ഭാഗമാ യിരുന്നെന് എല്‍. ഡി. എഫ്. സ്വതന്ത്ര എം.എല്‍. എയായ പി.ടി.എ. റഹീം തുറന്ന് പറയുമ്പോള്‍ ഈ വിവാദ ലീഗ് നേതാവിന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണനു മായും അവിഹിത ബന്ധങ്ങളുണ്ടെന്നു സംശയിച്ചുപോകില്ലേ?. സി.പി.എമ്മിനോ, ഇടതു മുന്നണിക്കോ കാര്യമായ രാഷ്ട്രീയ എതിരാ ളിയല്ലാതിരിക്കുകയും പല തിരഞ്ഞെടുപ്പുകളിലും സി.പി.എമ്മിനും , ഇടതു മുന്നണിക്കും അനുകൂലമായി നിലകൊള്ളുകയും ചെയ്തി ട്ടുള്ള അബ്ദുല്‍ നാസര്‍ മഹദനിയെ പോലെയുള്ള ഒരു നിരപരാതിയെ കള്ള കേസില്‍കുടുക്കി ജയിലിലടക്കാന്‍ സി.പി.എമ്മിന്‍റെ ഉന്നതനായ നേതാവ് കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായിരിക്കുബോള്‍ ഈ വിവാദ ലീഗ് നേതാവിന് സാദിച്ചു എങ്കില്‍ എന്തോ ചിലതൊക്കെ ചീഞ്ഞു നാറുന്നപോലെ .... കോഴിക്കോട് ഐസ്ക്രീം കേസ് ആദ്യം അട്ടിമറിച്ചത് ഇടതു മുന്നണി ഭരണ കാലത്താണെന്ന പില്‍കാല വെളിപ്പെടുത്തലുകളും, മലബാര്‍ സിമന്‍റ്സ് അഴിമതി , ഐസ്ക്രീം പെണ്‍വാണിഭ കേസ്, തുടങ്ങി ഈ വിവാദ ലീഗ് നേതാവിന് നേരെ വന്ന ആരോപണങ്ങളിലൊന്നും വ്യക്തവും ശക്തവുമായ നിലപാ ടെടുക്കാന്‍ മടിക്കുന്ന പ്രമുഖ സി.പി.എം നേതാക്കളുടെ നടപടി കൂടി കൂട്ടി വായിക്കുബോള്‍ കേരളത്തിലെ ഇടത് -വലത് മുന്നണികളുടെ ദൈനന്തിന രാഷ്ട്രീയ നിലപടുക്കള്‍ തീരുമാനിക്കപെടുന്നത് ഒരേ കേന്ദ്രങ്ങളില്‍ നിന്നാണെന്ന സംശയത്തിന് ഇത് ആക്കം കൂട്ടും. ...........
http://www.youtube.com/watch?v=eAkghX35KEY&feature=share
No comments:
Post a Comment