Sunday, December 2, 2012

ബാബരിമസ്ജിദിന്‍റെ  തകര്‍ച്ച രാഷ്ട്രം നേരിട്ട ദേശീയ ദുരന്തം .............

              രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നിഷ്ടൂര കൊലക്ക് ശേഷം രാഷ്ട്രം നേരിട്ട ഏറ്റവുംവലിയ ദേശീയ ദുരന്തമായിരുന്നു ബാബരി മസ്ജിദിന്‍റെ  തക ര്‍ച്ച 1992 ഡിസംബര്‍ 6 ന് ആ കറുത്ത ഞായറായ്ച്ച വര്‍ഗീയ വിഷം തലക്ക് പിടിച്ച മത ഭ്രാന്തന്മാര്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍കാരിന്റെയും ഉത്ത രപ്രദേശ് ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെയും സഹായത്തോടെ തക ര്‍ത്തെറിഞ്ഞത് കേവലം ഒരു പള്ളി മാത്രമായിരുന്നില്ല പതിറ്റാണ്ടുകളോളം നാം കാത്തു സൂക്ഷിച്ച ജനാധിപത്യ-മതേതര രാഷ്ട്രമെന്ന നമ്മുടെ സങ്കല്‍പ ത്തിന്‍റെ വിശ്വാസതയാ യിരുന്നു. ബാബരി മസ്ജിദിന് പൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്ന്  ഇന്ത്യന്‍ പരമോന്നത നീതിപീഠമായ  സുപ്രീം കോടതി ഫുള്‍ ബെഞ്ചും , ഇന്ത്യന്‍ പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ല മെന്റും കേന്ദ്ര സര്‍കാരിനും ഉത്തരപ്രദേശ് സര്‍ക്കാരിനും നിര്‍ദേശം നല്‍കി യിരുന്നു. കൂടാതെ ദേശീയോല്ഗ്രന്ദന സമിതിയും സര്‍വകക്ഷി യോഗവും ഈ ആവശ്യം ഉന്നയിച്ചി രുന്നു.ഫലത്തില്‍ ഇന്ത്യന്‍ ജനതയുടെ മഹാഭൂരി പക്ഷ ത്തിന്‍റെയും ആഗ്രഹവും ആവശ്യവും ആയിരുന്ന ബാബരിമസ്ജിദിന്‍റെ സംരക്ഷണം ഇല്ലാതാക്കാന്‍ കോണ്ഗ്രസ്സ് -ബി.ജെ.പി. സര്‍കാ രുകള്‍ എന്തിന് കൂട്ടുനിന്നുഎന്നത് 20 കൊല്ലത്തിനു ശേഷവും നമ്മുടെ മുന്നില്‍ ചോദ്യചി ഹ്നമായി നില്കുന്നു.  

                                        ബാബറി മസ്ജിദിന്‍റെ തകര്‍ച്ചയും ഗൂഡാലോചനയും അനേഷിക്കാന്‍ നിയമിച്ച ജ:ലിബറാന്‍ കമ്മീഷന്‍ മറ്റൊരു ദുരന്ധമായി .17 കൊല്ലം  നീണ്ട അനേഷണതിനോടുവില്‍ ബാബറി മസ്ജിദിന്‍റെ തകര്‍ച്ചയിലും ഗൂഡാലോചനയിലും നേരിട്ട് പങ്കാളികളായ 63 പേരെ പേരെടുത്തു പരാമര്‍ശിച്ചു കേന്ദ്ര സര്‍ക്കാരിനു സമര്‍പിച്ച റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. മാത്രമല്ല ഇതില്‍ പലരും ഇന്നും രാജ്യത്തിന്‍റെ നികുതി പണത്തില്‍ നിന്ന് ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപറ്റി  ''ജനസേവകരായി " സ്വസ്ഥമായി വിലസി നടക്കുന്നു.ബാബരി മസ്ജിദിന്‍റെ വിഷയത്തില്‍ നേരിന്‍റെ പക്ഷത്ത് നിന്നവര്‍കൊക്കെ പലരൂപത്തിലുള്ള പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നു. സ്വാര്‍ത്ഥതയുടെ മൂടുപടമണിഞ്ഞവര്‍ രാഷ്ട്രീയ നേത്രത്വങ്ങളെയും ഗവണ്മെന്‍റ്റു കളെയും ഹൈജാക്ക്‌ ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടത്. ബാബരി മസ്ജി ദിന്‍റെ വിഷയത്തില്‍ നേരിന്‍റെ പക്ഷത്ത് നിന്നതിന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍കേണ്ടി വന്ന ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവാ യിരുന്നു ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ്‌. .ആറ് പതിറ്റാണ്ടിലേറെ താന്‍ സ്വന്തം ജീവിതം സമര്‍പിച്ചു പടുത്തുയര്‍ത്തിയ പ്രസ്ഥാനം (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ) തന്നെ തള്ളി പറഞ്ഞപ്പോഴും നെറികേടിനു കൂട്ടുനി ല്‍ക്കാന്‍ സുലൈമാന്‍ സേട്ട് തയ്യാറായില്ല. ഇതിന്‍റെ ഫലം ഭൌതികമായ നഷ്ട മാകുമെന്ന് അറിഞ്ഞിട്ടും തന്‍റെ വിശ്വാസ പ്രമാണങ്ങള്‍ക്ക് എതിര് നിക്കാന്‍ ആ മഹാന്‍ തയ്യാറായില്ല. ബാബരിമസ്ജിദിന്‍റെ  തകര്‍ച്ചയോടെ ലോകത്തെ ഏറ്റ വും വലിയ ജനാധിപത്യ രാജ്യം ലോകസമൂഹത്തിനു മുന്നില്‍ തലകുനിച്ച് നില്‍കുബോഴും ഈ കൊടും ചതിക്ക് പിന്നിലും മുന്നിലും നിന്ന് ചരട് വലിച്ച വര്‍ തന്നെ ഇന്നും നമ്മെ അടക്കി ഭരിക്കുന്നെന്നോര്‍ക്കുബോള്‍ നമുക്ക് ലജ്ജിച്ചു തലതാഴ്താം .............

No comments: