Thursday, December 6, 2012


വിഎസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ്..... കോടതി പരാമര്‍ശവും വി.എസ്സിന്‍റെ  ആരോപണവും ....

                പ്രതിപക്ഷ നേതാവ് 
വിഎസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കി. . കേസ് നിലനില്‍ക്കുന്നതല്ലെന്നും വിഎസിനെതിരെ തെളിവുകളൊന്നുമില്ലെന്നും ചുണ്ടി
ക്കാട്ടിയാണ്ഹൈക്കോടതി കേസ് തള്ളിയ ത്.ബന്ധുവായ വിമുക്തഭടന്‍ സോമന് ഭൂമി പതിച്ചുനല്‍കാന്‍ വി എസ് ഇടപെ ടല്‍ നടത്തിയതായി ആരോപിച്ചായിരുന്നു കേസ്. പൊതുജനങ്ങള്‍ക്കിടയില്‍ വി എസിന്‍റെ  സല്‍പേരു കളങ്കപ്പെടുത്താനുള്ള ശ്രമമാണു നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധുവിനു ഭൂമി നല്കാന്‍ വി എസ് ഇടപെട്ടു എന്ന ആരോപ ണം വിശ്വസനീയമല്ല. വിജിലന്‍സിനെ സര്‍ക്കാര്‍ ദുരുപയോഗപ്പെടു ത്തിയ തായി സംശയിക്കുന്നതായും ജ. എസ് എസ് സതീശ ചന്ദ്രന്‍ വിധിയില്‍ പറഞ്ഞു. ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണു പുറത്തുവരുന്നത്. കേസെടുത്ത ഉദ്യോഗസ്ഥ നു ക്രിമിനല്‍ നടപറ്റി നിയമത്തിന്‍റെ  ബാലപാഠം പോലും അറിയില്ല, വിജില ന്‍സ് സംവിധാനം ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രതിയോഗികളെ നിശബ്ദ രാക്കാനുള്ള ശ്രമമാണുണ്ടായതെന്നു സംശയിക്കുന്നു."_53 പേജുള്ള വിധിയില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഈ കേസ് എന്തിനായിരുന്നു? അതിനുള്ള മറുപടി കിട്ടാന്‍ ഇന്നത്തെ വി.എസ്സിന്‍റെ പരാമര്‍ശം നോക്കിയാല്‍ മതി.തന്നെ പ്രതിപ ക്ഷ നേത്രത്വ സ്ഥാനത് നിന്ന് മാറ്റാന്‍ ഉമ്മന്‍ ചാണ്ടിയും,കുഞ്ഞാലികുട്ടിയും ഗൂഡാലോചന നടത്തിയെന്ന വി.എസ്സിന്‍റെ പരാമര്‍ശം കൂടുതല്‍ സംശയങ്ങ ള്‍ക്കിടനല്‍കുന്നു. ഈ കേസിന്‍റെ പരാമര്‍ശം വന്നപ്പോള്‍ കേസില്‍ തന്നെ പ്രതി ചേര്‍ത്താല്‍ 
 പ്രതിപക്ഷ നേത്രത്വസ്ഥാനം ഒഴിയുമെന്ന് വി.എസ്. പ്രഖ്യാപി ച്ചിരുന്നു. വി.എസ്സിനെ മാറ്റി ആരെ പ്രതിപക്ഷ നേതാവാകാനാണ് ഉമ്മന്‍ ചാണ്ടിയും,കുഞ്ഞാലികുട്ടിയും ഗൂഡാലോചന നടത്തിയതെന്ന് പുറത്തുവരേ ണ്ടതുണ്ട്‌ . ലീഗില്‍ നിന്നോ കോണ്‍ഗ്രെസ്സില്‍നിന്നോ ഏതായാലും പ്രതിപക്ഷ നേതാവുണ്ടാവില്ലല്ലോ അപ്പൊ പിന്നെ സി.പി.എമ്മില്‍ നിന്ന് മറ്റൊരാളെ പ്രതിപക്ഷ നേതാക്കാന്‍  ഉമ്മന്‍ ചാണ്ടിയും,കുഞ്ഞാലികുട്ടിയും ഗൂഡാലോചന നടത്തിഎന്ന് പറഞ്ഞാല്‍ അതിനുത്തരം പറയാനുള്ള സാമാന്യ മര്യാദ സി.പി. എമ്മിനുണ്ട്. ഏതായാലും വി.എസ്സിനെ പ്രതിയാക്കാനും  അതുവഴി വി.എസ്. എന്ന അഴിമതിക്കും , പെണ്‍വാണിഭ -മാഫിയക്കും എതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച  സാദാരണക്കാരന്‍റെ ജനനായകന്‍ കേരളത്തിന്‍റെകറുത്ത മുത്തി നെ രാഷ്ട്രീയ മായി ഇല്ലാതാക്കാനും വേണ്ടി മുന്നിലും പിന്നിലും നിന്ന് കളിച്ച വര്‍ക്ക് കാന്താരിമുളക് വെള്ളം കൊണ്ട് ചന്തി കഴുകിയ അവസ്ഥയായി കോടതി വിധി.....


No comments: