എയര്‍ ഇന്ത്യാ പ്രവാസികളോട് കാണിക്കുന്ന നെറികേടിന് എയര്‍ ഇന്ത്യയോളം പഴക്കം ....
എയര്‍ ഇന്ത്യാ പ്രവാസികളോട് കാണിക്കുന്ന നെറികേടിന് എയര്‍ ഇന്ത്യയോളം പഴക്കമുണ്ട് . ഇന്ത്യയുടെ പ്രതേകിച്ചു കേരളത്തിന്‍റെയും വിശിഷ്യാ മലബാറിന്‍റെയും സാബതിക ഭദ്രതയില്‍ നിര്‍ണായക പങ്കാണ് പ്രവാസികള്‍ പ്രത്യേകിച്ച് ഗള്‍ഫ് മേഘലയിലുള്ളവര്‍ നല്‍കിവരുന്നത്. നമ്മുടെ നാട്ടില്‍ ഉയര്ന്നുനില്കുന്ന മണിമാളികകളിലും അംഭരചുംബികളായ കൂറ്റന്‍ ബില്‍ഡിന്ഗുകളിലും മാത്രമല്ല പള്ളികള്‍, അമ്പലങ്ങള്‍, അടക്കം ഒട്ടുമിക്ക ആരാധനാലയങ്ങളും മറ്റും പ്രസികളുടെ വിയര്‍പ്പിന്റെഫലമാണ്... പ്രവാസികളെ കറവ പ്പശുക്കളെ പോലെ കണ്ട് പണപിരിവിനു മാത്രം ഗള്‍ഫിലെത്തുന്ന നേതാക്കളെയും മറ്റും ഇരുകയ്യും നീട്ടിയാണ് പ്രവാസികള്‍ സ്വീകരിക്കാറുള്ളത്. സ്വന്തം കുടുംബത്തിന്റെയും നാടിന്റെയും പുരോഗതിക്കു വേണ്ടി മണലാരണ്യത്തില്‍ കൊടും ചൂടിനോടും,കൊടും തണുപ്പിനോടും മല്ലിടിച്ചു ആര്കൊക്കെയോ വേണ്ടി സ്വയം ഉരുകി തീരുന്ന മെഴുകിതിരികളായ പാവം പ്രവാസികളുടെ അടിസ്ഥാന പ്രശ്നത്തിന് നേരെ കണ്ണടച്ചാല്‍ നമ്മോടു ദൈവം പോലും പൊറുക്കില്ല. എയര്‍ ഇന്ത്യാ പ്രവാസികളോട് കാണിക്കുന്ന നെറികേടിനെതിരെ പ്രതികരിക്കാന്‍ പോലുമാവാതെ നമുടെ എം.പി.മാരും കേന്ദ്ര മന്ദ്രിമാരും കോന്ധന്‍ കൊല്ലതുപോയപോലെ ചുമ്മാ കറങ്ങിനടക്കുമ്പോള്‍ വര്‍ത്തമാന കാലത്തേ ഏറ്റവും ശക്തമായ പ്രചാരണായുധമായ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൃഘലകള്‍ ഉപയോഗപെടുത്തി പ്രവാസികളോട് കാണിക്കുന്ന നെറികേടിനെതിരെ ശക്തമായി പ്രതികരിക്കണം.ഓര്‍ക്കുക പ്രവാസിയുടെ പണമില്ലെങ്കില്‍ ഈ നേതാക്കളും മന്ദ്രിമാരും ഒന്നും ഉണ്ടാവില്ല പ്രവാസികളെ മനുഷ്യരായി കണ്ട് അവരുടെ പ്രശ്നത്തിന് ന്യായമായ പരിഹാരം കാണണം .......





No comments:
Post a Comment