കേരളത്തിലും കേന്ദ്രത്തിലും ഒരേ മുന്നണി സര്‍കാര്‍ വന്നാല്‍ കൂടുതല്‍ വികസനങ്ങള്‍ വരുമെന്ന് പറഞ്ഞ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ പ്രചരണം നടത്തിയ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി കേരളത്തിലേക്ക് കേന്ദ്ര പദ്ധതികള്‍ കൊണ്ടുവരാന്‍ ദൈര്യമില്ലെന്ന് വ്യക്തമാ ക്കിയതോടെ തെരഞ്ഞെടുപ്പു വേളയില്‍ കേരളീയരെ പറഞ്ഞു പറ്റിച്ചതിനു മുഴുവന്‍ മലയാളികളോടും പരസ്യമായി മാപ്പ് പറയണം. മുന്‍ എല്‍...ഡി. എഫ്. സര്‍കാറിലെ വ്യവസായ മന്ത്രി എളമരം കരീം അകമഴിഞ്ഞു സഹായിചെന്ന എ.കെ. ആന്‍റണിയുടെ പരാമര്‍ശത്തില്‍ ഇപ്പോഴതെ വ്യവസായ മന്ത്രി (പി.കെ.കുഞ്ഞാലി കുട്ടി ) സഹായിക്കുന്നില്ലെന്ന ദ്ധ്വനിയല്ലേ ഉള്ളത്? 1994 ല്‍ ചാരക്കേസിന്‍റെ (ഇത് പിന്നീട് ചാരമായി) പേരില്‍ കെ.കരുണാകരനെ പുകച്ച് പുറത്താക്കി മുഖ്യമന്ത്രിയാകാന്‍ എ.കെ. ആന്‍ റണിക്ക് സര്‍വ സഹായങ്ങളും ചെയ്തു കൊടുത്ത മുസ്ലിം ലീഗിന് ആന്‍റണി വീണ്ടും 8 ന്‍റെ പണി കൊടുക്കുക യായിരുന്നു ഈ പ്രസ്താവന യിലൂടെ ചെയ്തത്. 1995 ല്‍ നിയമസഭയിലേക്ക് മത്സരിക്കാ ന് മുന്‍മുഖ്യമന്ത്രി അവുകാദര്‍ കുട്ടി നഹ അടക്കം ലീഗിന്‍റെ പ്രഗല്‍ഭരെ നിയമസഭയിലെതിച്ച തിരൂരങ്ങാടി സീറ്റ് ഒഴിഞ്ഞു കൊടുത്ത ലീഗിന് മുഖ്യമന്ത്രിയായതിന്‍റെ മധുവിധുതീരുംമുമ്പേ ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് തട്ടിയെടുക്കുന്നെന്നു പറഞ്ഞ് ആന്‍റണി പണി കൊടുത്തിരുന്നു. കേരളത്തിലെ പ്രവാസികളാണ് കേരളത്തില്‍ സാമുദായിക സന്ദുലനം തകര്‍ക്കു ന്നതെന്ന വിചിത്രമായ കണ്ടുപിടുത്തം ആന്റണിക്കുണ്ടാ യതും ഇതേകാലത്താ യിരുന്നു. പൊതുവേ മുസ്ലിം വിരുദ്ധനായ കോണ്ഗ്രസ് നേതാവായിഅറിയ പ്പെടുന്ന ആന്‍റണി എന്നും മുസ്ലിം ലീഗിന്‍റെ പേരില്‍ മുസ്ലിം സമുദായത്തിനു മൊത്തം പണിതാരന്‍ ശ്രമിച്ചയാളാണ്. "കള്ളനെ നംമ്പിയാലും കുള്ളനെ നംമ്പരുതെന്നു '' മുമ്പ് സി.എച്ച്.മുഹമ്മദ് കോയ ലീഗുകരെ ഉണര്‍ത്തിയത് ഈ "കുള്ളനെ'' ഉദ്ദേശിച്ചായിരുന്നു . ആന്‍റണിയുടെ പ്രസ്താവനയോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് .വോട്ടു ചെയ്തവരും,വോട്ടു പിടിച്ചവരും മൊത്തം "ശശി''യായി.യു.ഡി.എഫിനെ ക്കാള്‍ നല്ലത് എല്‍.ഡി.എഫ്. ആണെന്ന് കൊണ്ഗ്രസ്സിലെ രണ്ടാമന്‍ തന്നെ പരസ്യമായി പറഞ്ഞതോടെ ഒരു അരി പീടികപോലും തുടങ്ങാന്‍ സാദിക്കാത്ത (വി.ഡി.ശതീഷന്‍റെ ഭാഷ)കേരളത്തിലെ യു.ഡി.എഫ്.സര്‍ക്കാര്‍ വിളപ്പിന്‍ ശാല യിലേക്കുള്ള മറ്റൊരു വേസ്റ്റ് തന്നെ .....



No comments:
Post a Comment