അനാവശ്യവിവാദങ്ങള്‍ ജനശ്രദ്ധ തിരിച്ച് വിടാന്‍ .............. എന്‍.. വൈ. എല്‍.
മലപ്പുറം: രൂക്ഷമായ വിലക്കയറ്റംകൊണ്ട് നട്ടം തിരിയുന്ന സാദാരണക്കാര്‍ക്ക് അധികഭാരംചുമത്തി ബസ്--,ഓട്ടോ,ടാക്സി, ചാര്‍ജ് വര്‍ധനവും റേഷന്‍സ ബ്സിഡി എടുത്തുകളഞ്ഞും കൂടുതല്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെ ഉയര്‍ന്നു വരുന്ന ശക്തമായ ബഹുജന പ്രക്ഷോഭങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ അനാവശ്യവിവാദങ്ങളു ടെ പിറകെ പോകുന്നതെന്ന് നാഷണല്‍ യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. വിലക്കയറ്റം പിടിച്ച് നിര്‍ത്താനോ , സാദാരണ ക്കാരന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ച പ്പെടുത്താനോ ഒന്നും ചെയ്യാതെ അനാവശ്യ വിവാദങ്ങളുടെ പിറകെ പോകുന്ന കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ പൊതു സമൂഹത്തിന് ബാദ്യതയാവുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിടന്റ്റ് പി.കെ.എസ്.മുജീബ് ഹസ്സന്‍ ആദ്യക്ഷം വഹിച്ചു. സംസ്ഥാനത്ത് പുതുതായി 30 ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എ.കെ.സിറാജ്, എന്‍..എം. മഷ്ഹൂദ്, കുഞ്ഞാണി മലപ്പുറം,മുഹ്സിന്‍ ബാബു, ഹസ്സന്‍ മോയിന്‍, കെ.സി.മസിന്‍ ,ഫൈസല്‍ രണ്ടത്താണി,എന്‍.പി.ശംസുദ്ധീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.......

No comments:
Post a Comment