കേരളത്തിലെ എ.പി.എല്‍. കുടുംബത്തിനു കിട്ടികൊണ്ടിരിക്കുന്ന റേഷന്‍ സബ്സിഡി നിര്‍ത്തലാക്കാനാണ് സബ്സിഡി ബാ ങ്ക് വഴി വിതരണം ചെയ്യുമെ ന്ന സര്‍കാറിന്‍റെ പുതിയ തീരുമാനത്തിന്പിന്നില്‍ . നിലവില്‍ 8.90 രൂപ വില യുള്ള റേഷന്‍ അരിക്ക് 6.90 രൂപ സബ്സിഡി നല്‍കി കൊണ്ടാണ്കേരളത്തിലെ എ.പി.എല്‍. കുടുംബത്തിനു 2 രൂപാ നിരക്കില്‍ 9 കിലോ റേഷന്‍ അരി നല്കി കൊണ്ടിരിക്കുന്നത് . കഴിഞ്ഞ എല്‍.. ഡി.എഫ്. സര്‍കാര്‍ ഈ തീരുമാനം പ്രഖ്യാ പിച്ചപ്പോള്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്ന യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവന്‍റെ കഞ്ഞിയില്‍ പാറ്റയിടുമെന്നു എല്ലാവര്‍ക്കും അറി യാമായിരുന്നു. സബ്സിഡി ബാങ് ക് വഴി വിതരണം ചെയ്യുന്നതിന് സര്‍കാര്‍ നിരത്തുന്ന പ്രധാനകാരണം സബ്സിഡി അനര്‍ഹരായവര്‍ നേടുന്നെന്നും, പൊ തു മാര്‍കറ്റില്‍ വില കുറയുന്നി ല്ലെന്നുമാണ്. എന്നാല്‍ ഇതുരണ്ടിനും ഉത്തര വാദി സര്‍ക്കാര്‍തന്നെയല്ലേ ?. സര്‍ക്കാരിന്‍റെ ഉത്തരവാദിത്തപ്പെട്ട ഏജന്‍സി കളാണ് കേരളത്തില്‍ എ.പി.എല്‍., ബി.പി.എല്‍. സര്‍വേ നടത്തിയത്.അനര്‍ഹര്‍ ലിസ്റ്റില്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനു പകരം ലക്ഷ കണക്കിന് സാദാരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയല്ല വേണ്ടത്. ശരാശരി ഒരു കുടുംബത്തിനു ഒരു മാസം 25 കിലോ അരിവേണം ഇതില്‍ 9 കിലോ മാത്രമാണ് റേഷന്‍കടകളില്‍കൂടി സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ബാക്കി 16 കിലോക്ക് സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതു മാര്‍കറ്റില്‍ വില കൂടുന്നത് സ്വാഭാവികം മാത്രം. പൊതു മാര്‍ക്കറ്റിലെ വില നിയന്ദ്രിക്കാന്‍ പൊതു വിതരണ കേന്ദ്രങ്ങള്‍ ശക്തമാക്കുന്നതിന്പകരം കൂടുതല്‍ വിലക്കയറ്റം സാധാരണക്കാര്‍ക്ക്മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാരിന്‍റെ പുതിയ തീരു മാനം.ഒന്‍പത് കിലോ അരിക്ക് ലഭിക്കുന്ന 62 രൂപ സബ്സിഡി മുന്‍കൂട്ടി റേഷ ന്‍കടയില്‍കൊടുത്തു അത് സര്‍ക്കാരിന് തോന്നുമ്പോള്‍ ഗുണഭോക്താ വിന്‍റെ ബാങ്ക് അക്കൌണ്ടില്‍ ഇട്ടാല്‍ അത് തിരിച്ചു കിട്ടാന്‍ കിലോ മീറ്ററുകള്‍ അപ്പു റത്തുള്ള ബാങ്കില്‍ പോയി വരിനില്‍ക്കേണ്ട ഗതിക്കേടിലേക്കാണ് സര്‍ക്കാര്‍ സാധാരണക്കാരനെ തള്ളിവിടുന്നത്. ജനദ്രോഹനടപടി കളില്‍നിന്ന് ജനദ്രോ ഹനടപടികളിലേക്ക് അതിവേഗം ഭഹുദൂരം സജരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതികരണശേഷി നഷ്ട്ടപ്പെ ട്ടിട്ടില്ലാത്ത മലയാളികള്‍ മുന്നോട്ടു വരണം.....
10/11/2012


No comments:
Post a Comment