Friday, November 2, 2012


മഹബൂബെ മില്ലത്തിന്റെ 91 ആം ജന്മവാര്‍ഷിക 

ദിനം  ............ 

ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക പ്രസിഡന്റും മികച്ച പാര്‍ലമെന്‍റ്റെറിയനും മുസ്ലിം -ന്യൂ നപക്ഷ നേതാവുമായിരുന്ന ജനാബ് മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ 91 ആം ജന്മവാര്‍ഷികദിനമാണ്  2012 നവംബര്‍ 3 നു .കച്ചിമേമ്മന്‍ കുടുംഭാഗം മുഹമ്മദ്‌ സുലൈമാന്റെയും തലശേരിക്കാരി സൈനബ് ബായ് യുടെയും മകനായി 1922 നവംബര്‍ 3 ന് ബാഗ്ലൂരിലാണ് സേട്ട് സാഹിബ് ജനിച്ചത്‌. സംഭവ ബഹുലമായ ആറര പതിറ്റാണ്ടിന്റെ സംശുദ്ധ പൊതുപ്രവര്തനതിലൂടെ ലോക സമൂഹത്തിനു മൊത്തം മാത്രകയും ഇന്ത്യന്‍ രാഷ്ട്രീയത്തിന് അഭിമാനവുമായി വെട്ടി തിളങ്ങിയ ആസൂര്യ തേജസ്‌ 2005 മെയ്‌ 27 ന് രാവിലെ 5.15 ന് ബാഗ്ലൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ അന്ത്യ ശാസം വലിച്ചപ്പോള്‍ നഷ്ട്ടപ്പെട്ടത് ഇന്ത്യന്‍ മത-ന്യൂ നപക്ഷത്തിനുശക്തനായ വഴികാട്ടിയേയും ഇന്ത്യന്‍ രാഷ്ട്രീയത്തിന് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും വിശുദ്ധി പുലര്‍ത്തിയ ഒരപൂര്‍വ പ്രതിഭയെയുമായിരുന്നു.മെഹബൂബെ മില്ലത്തിനു സര്‍വശക്തന്‍ മഹ്ഫിറത്തു പ്രദാനം ചെയ്യുമാറാകട്ടെ .............. ആമീന്‍ .    


No comments: