Thursday, November 1, 2012


"ജനകീയ വിചാരണ'' ശ്രദ്ധേയമായി ..........


കേരള ജനതയെ കുത്തുപാള എടുപ്പിക്കുന്ന ഭരണ കൂടത്തെ പോതുജനമുന്നില്‍ വിജരണ ചെയ്തുകൊണ്ട് നാഷണല്‍ യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റി കേരള പിറവി ദിനമായ നവംബര്‍  1 ന് കണൂര്‍ സ്റ്റെഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച  "ജനകീയ വിചാരണ'' ശ്രദ്ധേയമായി .ഭരണകൂടങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന  ജനകീയ വിജാരണ വേദിയില്‍ മുഖ്യമന്ത്രിയെയും ,പ്രതിപക്ഷ നേതാവിനെയും പ്രതീകാത്മകമായി അവതരിപ്പിച്ചു നിര്‍ത്തി ജനങ്ങള്‍ ചോദ്യ ശരങ്ങള്‍ ഉയ ര്‍ത്തി വിട്ടപ്പോള്‍ പരിഹാസ്യമായി മറുപടി പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രി യെയാണ് കണ്ടത്.നിറഞ്ഞ സദസ്സ് കയ്യടിയോടെയാണ് പരിപാടിയെ വരവേറ്റത് .ഐ.എന്‍. എല്‍. സ്റ്റേറ്റ് പ്രസിടന്റ്റ് എസ് .എ.പുതിയ വളപ്പില്‍ ഉല്‍ഘാടനം ചെയ്തു  സ്റ്റേറ്റ് പ്രസിടന്റ്റ് ബുഖാരി മന്നാനി അധ്യക്ഷം വഹിച്ചു ഐ.എന്‍,എല്‍.സ്റ്റേറ്റ് സെക്രട്ടറി കെ.പി.ഇസ്മയില്‍ , എന്‍.കെ.അബ്ദുല്‍ അസീസ്‌,ബി.ഹംസ ഹാജി,എന്നിവര്‍ പ്രസംഗിച്ചു  സലിഹ് മേടപ്പില്‍ സ്വാഗതവും താജുദീന്‍ മട്ടനൂര്‍ നന്ദിയും പറഞ്ഞു  ............  

No comments: