Tuesday, November 13, 2012


ഐ.എന്‍.. എല്‍ എയര്‍പോര്‍ട്ട് മാര്‍ച്ചില്‍
 പ്രധിഷേധ  മിരമ്പി ........

എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന അനീതിക്കെതിരെയും , കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അടിക്കടി സര്‍വീസ് റദ്ധാക്കുന്നതിലും പ്രതിഷേദിച്ചു ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തി 




രാവിലെ 11.00 മണിക്ക് എയര്‍ പോര്‍ട്ട്‌ ജങ്ങ്ഷനില്‍ (കൊളത്തൂര്‍ ജങ്ങ്ഷന്‍)) ) നിന്ന് ആരംഭിച്ച മാര്‍ച്ച് എയര്‍ പോര്‍ട്ടി നടുത്ത് പോലീസ് തടഞ്ഞു . ഐ.എന്‍. എല്‍. സ്റ്റേറ്റ്ജന:സെക്രട്ടറി പ്രൊ:എ.പി.അബ്ദുല്‍ വഹാബ്  മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു .രാജ്യത്തിന്‍റെ സാഭത്തിക ഭദ്രതക്ക് വേണ്ടി വിദേശത്ത് കഷ്ട്ടപ്പെടുന്ന പ്രവാസികളോട്എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും കാണിക്കുന്ന അനീതി ക്കെതിരെ ഐ.എന്‍.എല്‍. ആരംഭിക്കുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ തുടക്കമാണ് എയര്‍ പോര്‍ട്ട്‌ മാര്‍ചെന്ന്  പ്രൊ:എ.പി.അബ്ദുല്‍ വഹാബ്, വ്യക്ത മാക്കി .വിദേശ മലയാളികളില്‍ നിന്ന് പണം പിരിക്കാനും പാരിതോഷികം വാങ്ങാനും ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതാക്കളും പാര്‍ടി കാരും പ്രവാസികളുടെ ന്യായമായ ആവശ്യത്തിനു നേരെ കണ്ണടക്കുകയാണെന്ന്  അദേഹം ആരോപിച്ചു .  കെ.പി.ഇസ്മയില്‍ , ബി.ഹംസ ഹാജി, എന്‍.കെ.അബ്ദുല്‍ അസീസ്‌ , മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ നസീമ മേടപ്പില്‍ , കേച്ചരി മുഹമ്മദ്‌ കുട്ടി എന്നിവര്‍ പ്രസംഗിച്ചു എന്നിവര്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത മാര്‍ച്ചിനു ഓ.കെ.തങ്ങള്‍, സിഎച്.മുസ്തഫ, ബഷീര്‍ ബടെരി , സര്‍ മദ് ഖാന്‍ , സലിഹ് മേടപ്പില്‍ , ഓ.പി. സലിം, ബഷീര്‍ അഹമ്മദ് എന്നിവര്‍ നേത്രത്വം നല്‍കി.






No comments: