"ലീഗ് രാഷ്‌ട്രീയം നാടന്‍ ഭാഷയില്‍പറഞ്ഞാല്‍തൂറി
തോല്‍പ്പിക്കലാണ്.''.......
ചെങ്കോട്ടപോലെ സുഭദ്രവും കുത്തബ് മീനാര്‍പോ ലെ ഉന്നതവും താജ്‌മഹല്‍പോലെ സുന്ദരവുമായി രുന്ന മുസ്‌ലിം ലീഗിന്‍റെ (സി എച്ചിന്‍റെ വാക്കുകള്‍))) ഏറ്റവും വലിയകരുത്ത് അതിന്‍റെ നേതാക്കളായിരു ന്നു. ഖാഇ ദെമില്ലത്തും,ബാഫഖി തങ്ങളും, പൂക്കോയ തങ്ങളും, സി എച്ചും, സീതി സാഹി ബും,സേട്ടു സാഹി ബും അങ്ങനെയെത്രയെത്ര മഹാരഥന്‍മാര്‍. അവരൊക്കെയാ ണ് ആ പ്രസ്ഥാനത്തിന് ജീവജലം നല്‍കിയത്... രാഷ്‌ട്രീയ പ്രവര്‍ത്തനം ഇന്നത്തെ പോലെ വ്യവസായമായിരുന്നില്ല അവര്‍ക്ക്. പാവപ്പെട്ടവന്‍റെ വേദനകള്‍കേട്ടും അതിന് പരിഹാരം കണ്ടുമായിരുന്നു അവരുടെ ദിനചര്യകള്‍ തുടങ്ങിയിരു ന്നതും ഒടുങ്ങി യിരുന്നതും. അതുകൊണ്ട്തന്നെഅവര്ആപാര്ട്ടി യുടെ അഭിമാ നസ്‌തംഭങ്ങളായിരുന്നു.എന്നാല്‍ ഇന്ന് നേതാക്കള്‍ ബാധ്യതയായി തീര്‍ന്നിരി ക്കുന്നു ആ പാര്‍ട്ടിക്ക്.. ഐസ് ക്രീംകേസും, യൂണിവേഴ്സിറ്റി ഭൂ മിദാനകേസും, പാര്‍ട്ടിയെ പ്രതിസന്ധികളുടെ ആഴക്ക ടലിലാണ് കൊണ്ടുചെന്ന് തള്ളുന്നതെന്ന് അവര്‍തന്നെ യാണ്പറയാതെപറഞ്ഞ്കൊണ്ടിരിക്കു ന്നത്..നേതാക്ക ളുടെയും താഴെതട്ടിലെ അണികളുടേയും നെടുവീ ര്‍പ്പുകളില്‍ നിന്ന് കേരളജനത ഇത് വായിച്ച് കൊണ്ടി രിക്കുന്നുണ്ട്.......
ഖാഇദെമില്ലത്തിന്‍റെ കാലത്ത് എട്ടു സംസ്ഥാനങ്ങളി ലാണ് ലീഗിന്
വേരോട്ടം ഉണ്ടായിരുന്നത്.കേരളത്തിന് പുറത്ത് ദല്‍ഹിയിലും മഹാരാഷ് ട്ര യിലും അസമി ലും യു പി യിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും ബംഗാളി ലും മേയര്‍മാരും മന്ത്രിമാരും എം പിമാരും വരെ ലീഗിനുണ്ടായിരുന്നു. ഖാഇ ദെ മില്ലത്ത് മുതല്‍ സേട്ടു സാഹിബ് വരെയുള്ള നേതാക്കള്‍ക്ക് ദേശീയ രാഷ് ട്രീയത്തിലും തങ്ങളുടേതായഇടമുണ്ടായിരുന്നു. സി എച്ചിനും ബാഫഖി തങ്ങ ള്‍ക്കും സീതിസാഹിബി നുമെല്ലാം കേരളത്തിന് പുറത്തും പ്രശോഭിക്കാന്‍ കഴിഞ്ഞുവെങ്കില്‍ അവരുടെ കാപട്യമില്ലാത്ത വ്യക്തിത്വത്തിന് ജനം മനസ്സി ല്‍തൊട്ട് നല്‍കിയ സ്‌നേ ഹാദരങ്ങളായിരുന്നു അത്.. അവര്‍ക്കൊരിക്കലും കുറ്റബോധത്തിന്‍റെ കുരിശ്‌മലചുമക്കേണ്ടിയുംവന്നി രുന്നില്ല. കാരണം അവരു ടെ പ്രവര്‍ത്തനംസുതാര്യമാ യിരുന്നു. ആ പാര്‍ട്ടിക്ക് ഇതിന് മുമ്പെന്നെ ങ്കിലും ഇതു പോലെ എലിയെപ്പേടിച്ച് ഇല്ലംചൂടേണ്ട തീരുമാന ങ്ങള്‍ എടുക്കേണ്ടിയും വന്നിട്ടുണ്ടാകില്ല. ഇല്ലെങ്കില്‍ അതെന്ത്‌കൊണ്ടാണെന്ന് പുനര്‍വിചിന്തനം നടത്തു കയല്ലേ ലീഗ്‌ആദ്യമായിചെയ്യേണ്ടത്.?. അതിന്‍റെകാ രണക്കാരന്‍ ആരാണെന്നാണ് ആദ്യം കണ്ടെത്തേണ്ടത്. അവര്‍ക്ക് എതിരെയാണ്‌നടപടി എടുക്കേണ്ടത്. അപ്പോ ള്‍ ആദ്യം കാണുന്നപേര് വി എസ് എന്നോ റഊഫെന്നോ ആയിരിക്കില്ല. ഇപ്പോ ഴത്തെ മന്ത്രിസ ഭയിലെ അംഗങ്ങളിലേക്ക് അത് നീണ്ടേക്കും. കേരള ത്തില്‍ തന്നെ ആദ്യമായിരിക്കും ഒരുപാര്‍ട്ടിക്ക് നേരെ ഉയരുന്ന ആരോപണങ്ങളുടെപേരില്‍ മാധ്യമങ്ങള്ക്ക്നേരെകേസെടുക് കേണ്ടിവന്നിട്ടുണ്ടാകുക.പക്ഷേരോ ഗമറിഞ്ഞുള്ള ചികിത്സയല്ല ഇവിടെഡോക്ടര്മാര്വിധിക്കുന് നത്. അതെക്കുറിച്ച് നടപടിയും ചര്‍ച്ചയു മില്ലാതെ മാധ്യമങ്ങളുടെ മെക്കിട്ട് കയറുന്ന ലീഗ് രാഷ്‌ട്രീയം നാടന്‍ ഭാഷയില്‍പറഞ്ഞാല്‍തൂറിതോ ല്‍പ്പിക്കലാണ്... എല്ലാ ആയുധവുംകൈവിട്ട്‌പോ കുമ്പോള്‍ ഗതികെട്ട പിടിവള്ളിയില്‍ തൂങ്ങാന്‍മാത്രം അധപതിച്ച്‌പോകേണ്ടി വന്ന ഒരു പാര്‍ട്ടിയുടെ നിസാഹയാവസ്ഥ യെക്കു റിച്ചോര്ക്കു മ്പോള്സങ്കടമുണ്ട്.ഇതിവിടം വരെ എത്തിയിട്ടും ആ നേതാവ് തന്നെയാണ് പാര്‍ട്ടിയുടെ പടച്ചോന്‍. ആ പടച്ചോനുമുമ്പില്‍ മുട്ട് വിറക്കുന്ന പ്രജകളും നേതാക്കളുമേ ഇന്നും പാര്‍ട്ടി യിലുള്ളൂ. സംസ്ഥാന സെക്രട്ടറിയേയും പ്രസിഡന്റിനേയും കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് കാല്‍ക്കല്‍വീഴുന്ന അഖി ലേന്ത്യാപ്രസിഡന്‍റ്റും, സെക്രട്ടറിയും ഉള്ള ഏക രാഷ്‌ട്രീയ പ്രസാഥാനവും ലീഗ് മാത്രമാണ്. ഇത്രയൊക്കെ ഒരു നേതാ വ് ആ പാര്‍ട്ടിക്ക് ചീത്തപ്പേര് സമ്മാനി ച്ചിട്ടും നേതാവിന്‍റെ പേരില്‍ നടപടിയി ല്ല. പകരം പാറപോലെ ഉറച്ച് നേതാ ക്കളും അണികളും ആ നേതാവിനെ സംര ക്ഷിക്കുന്നു. ഇതിനു മുമ്പൊരിക്കലും ഈ പാര്‍ട്ടി എലിയെപ്പേടിച്ച് ഇല്ലം ചുട്ടിട്ടു ണ്ട്. അത് ബാബരി മസ്‌ജിദിന്റെ തകര്‍ച്ചക്ക് ശേഷം സേട്ടു സാഹിബെന്ന അതു ല്യനായ അഖിലേന്ത്യാ പ്രസിഡ ന്റിനെപുകച്ച് പുറത്ത്‌ചാടിക്കാനായിരുന്നു .....
മതേതരത്തിന്റെ പ്രതീകമായിരുന്ന ബാബരിപ്പള്ളി തകര്‍ക്കപ്പെട്ടതിന്‍റെ പേരില്‍ അതിന് കാരണക്കാരായവര്‍ക്കൊപ്പം അധികാരത്തില്‍ തുടരുന്നത് അപമാനമാണെന്ന് പറഞ്ഞതിനായിരുന്നു ആ പാവം മനുഷ്യനെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയത്...?. അതിലപ്പുറമൊരു തെറ്റൊന്നും സേട്ടു സാഹി ബ് ചെയ്‌തിട്ടില്ല. എന്നാല്‍ അതൊരു തെറ്റായിരുന്നുവെന്ന് അധികാര രാഷ്‌ട്രീയ ത്തിന്‍റെ മത്തുപിടിച്ച ലീഗ്‌കാരല്ലാതെ മറ്റാരും പറയുകയുമില്ല. എന്നിട്ടും പാര്‍ട്ടിക്ക് പതിറ്റാണ്ടുകളായി ചീത്തപ്പേര് മാത്രം സമ്മാനിക്കുന്ന നേതാവിന് പാര്‍ട്ടിക്കോടതി വിധിച്ചത് പൂമെത്തയില്‍ക്കിടത്തി താരാട്ടാനാണ്. ആണത്ത മുള്ള തീരുമാനം പ്രഖ്യാപിക്കുകയും അതിന്‍റെ പേരില്‍ അധികാരം വലിച്ചെ റിയുകയും ചെയ്‌തതിന് സേട്ടു സാഹിബിന് വിധിച്ച ശിക്ഷയെങ്കിലും കുറഞ്ഞ പക്ഷം കുഞ്ഞാലിക്കുട്ടിക്കും വിധിക്കേണ്ടതില്ലെ...? അതൊരു കുറഞ്ഞ ശിക്ഷയാ ണെന്നറിയാഞ്ഞിട്ടല്ല. എങ്കില്‍ ഇത്രയും പഴി പാര്‍ട്ടിക്ക് കേള്‍ക്കേണ്ടി വരുമായി രുന്നില്ല. തങ്ങള്‍ക്ക് പള്ളിയും സമുദായവും ഒന്നുമല്ല പ്രശ്‌നം പള്ളയും അധി കാരവും തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ലീഗ്. ...
ഇനി വിഷയത്തിലേക്ക് വരാം. ഐസ്‌ക്രീം കേസിന്റെ രണ്ടാം ഭാഗം തുടങ്ങുന്നതിന് ആരാണ് കാരണക്കാരന്‍...? വി എസാണോ...? ഇന്ത്യാവിഷന്‍ ചാനലാണോ...? മറ്റു മാധ്യമങ്ങളാണോ....? ബഹുമാന്യനായ കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെയല്ലെ പത്രക്കാരെയെല്ലാം വിളിച്ച് കൂട്ടി ആ മഹാസംഭവം മാലോകരെ അറിയിച്ചത്. ?.അദ്ദേഹത്തിന്‍റെ ബന്ധു റഊഫും മറ്റും ചേര്‍ന്ന് തന്നെ വധിക്കാന്‍ വാടകഗുണ്ടകളെ ഏര്‍പ്പാടാക്കിയിരിക്കുന്നു വെന്നും മംഗലാ പുരത്ത് നിന്നാണ് കൊട്ടേഷന്‍ എന്നും താന്‍ മന്ത്രിയായിരിക്കെ പല അഡ് ജസ്റ്റ്‌മെന്റുകളും വഴിവിട്ട സഹായങ്ങളും ചെയ്‌തിരിക്കുന്നു എന്നും ഇനി അതുണ്ടാകില്ലെന്ന്. അങ്ങനെ എന്തെല്ലാം പറഞ്ഞു മൂപ്പിലാന്‍. എന്നിട്ട് എവിടം വരെയായി വധശ്രമ ഗൂഢാ ലോചനയെക്കുറിച്ചുള്ള അന്വേഷണം...?കേരളത്തി ലെ പട്ടാളവും പോലീസും കേന്ദ്രത്തിലെ സി ബി ഐയുംനിങ്ങളുടെ കൈവെള്ള യിലുണ്ടായിട്ടും ഒരാളെപോലും പിടികൂടാനായോ..? അന്വേഷണത്തില്‍ വല്ല പുരോഗതിയുമുണ്ടായോ...? ഇപ്പോള്‍ അത്തരമൊരു സംഭവമേ നടന്നിട്ടില്ല ന്നല്ലെ വ്യക്തമാകുന്നത്...? അതിന് ശേഷം റഊഫ് നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പല വെളിപ്പെടുത്തലുകളും നടത്തി. കേരളം ശ്വാസം അടക്കിപ്പിടിച്ചാ ണത് കേട്ടത്. അതൊന്നും സത്യമായിരിക്കില്ലെ ന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ റഊഫിന്‍റെ ആരോപണങ്ങള്‍ ഓരോന്നും സത്യമാണെന്ന് പുലരു ന്നതാണ് പിന്നീട് നാം കണ്ടത്....
കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയ വാദങ്ങളുടെ മുന ഓരോന്നായി ഒടിയു
ന്നതും നാം കണ്ടു. എന്നിട്ടും റഊഫിനെ ക്രിമിനലായും കുഞ്ഞാലിക്കുട്ടിയെ പു ണ്യവാളനായുമാണ് അവതരിപ്പിക്ക പ്പെട്ടത്. ഇതിന് മാധ്യമങ്ങള്‍ക്കുനേരെ വാളെടുത്തിട്ട്‌കാര്യമുണ്ടോ? മുഖം വികൃതമായതിന് കണ്ണാടിയുടക്കണോ...? ഈ സത്യങ്ങള്‍ പുറത്ത് കൊണ്ട് വരാന്‍ റഊഫിന് ഒരു ചാനലിന്‍റെ സഹായം തേടേണ്ടിവന്നു.ഏതാണാചാനല്‍.ലീഗ് നേതാവ്എം.കെ.മുനീര്ചെയര്മാ നായിരി ക്കുന്ന ചാനല്‍. അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരിക്കുന്നു എന്ന് പറയുന്നു.(മന്ത്രി സ്ഥാനം നല്‍കണമെങ്കില്‍ രാജി വെക്കണമെന്ന കുഞ്ഞാലി കുട്ടിയുടെ വാശി കാരണമെന്നും പറയുന്നു ) എന്നാല്‍ അദ്ദേഹം തന്നെയാണ് ചെയര്‍മാന്‍ എന്ന രീതിയില്‍ വാര്‍ത്തകളും വരുന്നു. അതിനൊന്നും വിശദീക രണമോ നടപടിയോ ഇല്ല. ചാനല്‍ പ്രവര്‍ത്തകരും ലീഗ് നേതൃത്വത്തെ വെല്ലുവി ളിച്ച് നിയമപരമായി മുന്നോട്ട് നീങ്ങാനും തീരുമാനിച്ചിരിക്കുന്നു. ഭീഷണിക്ക് മുമ്പില്‍ മുട്ട് വിറച്ച് ചാനലും മാധ്യമങ്ങളും പിന്തിരിഞ്ഞോടു മെന്നാകും ഇവര്‍ കരുതിയിരിക്കുക.
ലീഗ് ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്ന വിശദീകരണം 15 വര്‍ഷം
വേട്ടയാടിയ ഒരാളെ വീണ്ടും ഉപദ്രവിക്കുന്നു എന്നതാണ്. എന്നാല്‍ അന്ന് കോട തിയുടെ പരിഗണനയില്ലാത്തതെളിവുകളുടെനീണ് ടലിസ്റ്റ്ഹാജരാക്കുന്നത് കേസി ല്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന വ്യക്തി തന്നെയാണ്. അദ്ദേ ഹമാകട്ടെ കുഞ്ഞാലിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവും . ഒരു നാട്ടു നടപ്പു ണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ട് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷ മാണ് റഊഫ് വിവാഹം കഴിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും മുതിര്‍ന്ന മരുമകനെന്ന നിലക്ക് പുതുതായി വരുന്ന ഇളയച്ഛനെക്കുറിച്ച് അന്വേഷിക്കേണ്ട ബാധ്യത മൂത്തയാള്‍ക്കുണ്ട്. പ്രത്യകിച്ചും അദ്ദേഹം ഒരു പാര്‍ട്ടി നേതാവ് കൂടി യാകുമ്പോള്‍. അദ്ദേഹം കൂടി അന്വേഷിച്ച് തൃപ്‌തിപ്പെട്ട ശേഷമായിരിക്കുമല്ലോ റഊഫിന്‍റെ വിവാഹം നടത്തിയിരിക്കുക. എന്നിട്ടും അയാള്‍ ഒരു ക്രിമിനലാ ണെങ്കില്‍ ഈ ക്രമിനലിനു സ്വന്തം ഭാര്യാ സഹോദരി യെ കെട്ടിച്ചു കൊടുത്ത കു ഞ്ഞാലിക്കുട്ടി ഒന്നാം തരം ക്രിമിനലല്ലേ ?. ഇതൊ ക്കെ ആര്‍ക്കാണ് മനസ്സിലാവാ ത്തത്.?. ദുര്‍ബലമായ വിശദീകരണങ്ങളുമായി ഇനിയും അധികകാലം മുന്നോട്ട് പോകാനാവില്ലെന്ന തിരിച്ചറിവില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങി ടാനു ള്ള ലീഗ് ശ്രമം. ഒടുവില്‍ വന്ന വാര്‍ത്ത കള്‍ പാര്ട്ടിയെവല്ലാതെപരിഭ്രാന്തരാ ക്കി യിട്ടുണ്ട്. കാസര്‍കോട്ടിലെ മുന്‍ ലീഗ് നേതാവിന്റെ വെളിപ്പെടുത്തല്‍ അതാണ് ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടി ഇട പെട്ട് തന്നെയാണ് അദ്ദേഹത്തെകൊണ്ട് അത് തിരുത്തിച്ചിരിക്കുന്നതും. ഒന്നേ പറയാനൊള്ളൂ. ഈ പരിപ്പ് ഇവിടെ വേവില്ല.
കുഞ്ഞാലിക്കുട്ടിമാരോട് ഓര്‍മിപ്പിക്കാനുള്ളത് ഒരു പഴമൊഴിയാണ്. അത് ഇനിയെങ്കിലും ജീവിതത്തില്‍ പകര്‍ത്തിയാല്‍ നിങ്ങള്‍ക്ക് നല്ലത്. നിങ്ങള്‍ നിങ്ങ ളുടെ സുഹൃത്തിനോട് എല്ലാ രഹസ്യവും പറയരുത്. കാരണം ഒരിക്കല്‍ അയാ ള്‍ നിങ്ങളുടെ ശത്രുവായി മാറും.നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ അതിരില്ലാതെ ഉപദ്രവിക്കരുത്. കാരണം ഒരിക്കല്‍ അയാള്‍ നിങ്ങളുടെ മിത്രമാകും.........









No comments:
Post a Comment